Author: News Desk

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗുജറാത്തിൽ വമ്പൻ പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി. ‘ഗൗരവ് യാത്ര’ എന്ന പേരിൽ അഞ്ച് യാത്രകൾ നടത്താനാണ് തീരുമാനം. 2002 ൽ ആദ്യ ഗൗരവ് യാത്ര സംഘടിപ്പിച്ച ബിജെപി 2017 ലും യാത്ര നടത്തിയിരുന്നു. ഗോത്രവിഭാഗങ്ങളുടെ വോട്ടുകളാണ് യാത്ര ലക്ഷ്യം വെക്കുന്നത്. പാട്ടീദാർ സമുദായം ബി.ജെ.പിക്ക് എതിരായതിനാൽ വമ്പൻ പ്രചാരണവുമായാണ് യാത്ര എത്തുന്നത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ കടുത്ത ഭീഷണിയാണ് ബിജെപി നേരിടുന്നത്. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് ബിജെപി. ഗുജറാത്തിൽ സ്ഥാനം നഷ്ടപ്പെട്ട കോൺഗ്രസ് ബിജെപിയെ പുറത്താക്കാൻ എഎപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ യാത്രയുടെ ഭാഗമാകും. 10 ദിവസം കൊണ്ട് 144 മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രചാരണം നടത്തുന്നത്ത്. 5,734 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിൽ 145…

Read More

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ വോളിബോളിൽ കേരളം ഇരട്ട സ്വർണം നേടി. പുരുഷ ടീം തമിഴ്നാടിനെ തോൽപ്പിച്ച് സ്വർണം നേടി. മൂന്ന് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 25-23, 28-26, 27-25. നേരത്തെ കേരളാ വനിതാ ടീമും സ്വർണം നേടിയിരുന്നു. ബംഗാളിനെയാണ് മൂന്ന് സെറ്റുകൾക്ക് കേരളം തോൽപ്പിച്ചത്. ഈ വർഷത്തെ ദേശീയ ഗെയിംസിലും മികച്ച പുരുഷ അത്ലറ്റായി സജൻ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് സജൻ ഈ നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സജൻ പ്രകാശ്. ഗുജറാത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് സജൻ നീന്തി നേടിയത്. കേരള അക്വാട്ടിക് അസോസിയേഷൻ സജനെയും പരിശീലകൻ എസ് പ്രദീപ് കുമാറിനെയും അഭിനന്ദിച്ചു.

Read More

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനാൽ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കേസ് നേരത്തെ സ്റ്റേ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രണ്ട് പേരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതുകൊണ്ട് പരാതി പിൻവലിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. പരാതി പിൻവലിക്കുകയാണെന്ന് കാണിച്ച് കോടതിയിൽ സമർപ്പിക്കേണ്ട ഹർജിയിൽ പരാതിക്കാരി ഒപ്പിട്ട് നൽകിയിരുന്നു. സംഭവത്തിൽ പരാതിക്കാരിയോടും കുടുംബത്തോടും ചാനലിലെ മറ്റ് ജീവനക്കാരോടും ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകൻ പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും സമർപ്പിച്ചെന്നും അഭിഭാഷകൻ അറിയിച്ചു. ഇതേ തുടർന്നാണ് കോടതി…

Read More

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘര്‍ഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് രണ്ട് ഡിപ്പാർട്ട്മെന്‍റുകളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. അത്തോളി പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എറണാകുളം ഡി.സി.സി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം. എറണാകുളത്തെ മുതിര്‍ന്ന നേതാക്കളക്കം പലരും രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്‍ ഡി.സി.സി യോഗത്തില്‍ കടുത്ത നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പങ്കെടുക്കാത്തവര്‍ എന്തിനാണ് ഇനി പാര്‍ട്ടിയില്‍ എന്ന് വി.ഡി. സതീശന്‍ സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ ആരാഞ്ഞു.

Read More

ഷില്ലോംഗ്: മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് ‘മേഘ കയാക് ഫെസ്റ്റിവൽ 2022’ന് മേഘാലയ ഒരുങ്ങുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അത്ലറ്റുകൾ ഉംതാം വില്ലേജിലെ ഉംട്രൂ നദിയിൽ നടക്കുന്ന മേളയിൽ പങ്കെടുക്കും. നാളെ മുതൽ 4 ദിവസം നീളുന്ന ഫെസ്റ്റിവൽ ആണ് നടക്കുക. പ്രൊഫഷണലുകൾക്കും ഇന്‍റർമീഡിയറ്റ്/അമേച്വർ റേസർമാർക്കുമായി ഡൗൺറിവർ ടൈം ട്രയൽ, എക്‌സ്ട്രീം സ്ലാലോം, ഡൗൺറിവർ ഫ്രീസ്റ്റൈൽ എന്നിങ്ങനെ മത്സര വിഭാഗങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും. നിരവധി അന്താരാഷ്ട്ര കയാക് അത്‌ലറ്റുകൾ മേളയുടെ ഭാഗമാകും. മുൻനിര കയാക്കിംഗ് സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പെഡലർമാരായ അമിത് മഗർ, ആഷു റാവത്ത്, ആനി മത്തിയാസ്, നിസ്ഫുൽ ജോസ്, മനീഷ് റാവത്ത്, പിങ്കി റാണ, നൈന അധികാരി എന്നിവരും മേളയുടെ ഭാഗമാകും.

Read More

കേന്ദ്രസർക്കാരിന് കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ നിരീക്ഷിക്കാൻ ഡ്രോണുകൾ വന്നേക്കും. പദ്ധതികളുടെ കാര്യക്ഷമത നിരീക്ഷിക്കുകയാണ് ഡ്രോണുകൾ എത്തിക്കുന്നതിന്റെ ലക്ഷ്യം. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ അനുമതി തേടി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്. നിരവധി പേർ തൊഴിലുറപ്പ് പദ്ധതിയിലെത്താതെ പണം വാങ്ങുന്നുവെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. ഈ രീതിയിൽ ഫണ്ട് ദുരുപയോഗം ചെയുന്നത് ഒഴിവാക്കാൻ നിരീക്ഷണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ, ഗുജറാത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളെ പരീക്ഷണാടിസ്ഥാനത്തിൽ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഗുജറാത്തിലെ പൈലറ്റ് പദ്ധതിക്ക് ശേഷം, ഡ്രോൺ നിരീക്ഷണത്തിനായി മന്ത്രാലയം വ്യക്തമായ ചട്ടക്കൂടും പുറത്തിറക്കും. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. ശേഷം ഡ്രോണ്‍ നിരീക്ഷണം മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് പദ്ധതികളിലേക്കും വ്യാപിപ്പിക്കും.

Read More

മ​നാ​മ: നികുതി വെട്ടിപ്പും വ്യാജ ഉൽപ്പന്നങ്ങളും തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിൽ നടപ്പാക്കുന്ന ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി അവസാന ഘട്ടത്തിൽ. ബഹ്റൈനിൽ വിൽക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പുകൾ ഉണ്ടായിരിക്കണമെന്ന നിയമം ഒക്ടോബർ 16 ന് പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ റവന്യൂ ബ്യൂറോ (എൻബിആർ) അറിയിച്ചു. ഒക്ടോബർ 16 ന് ശേഷം ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല. ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ വലിയ തോതിൽ സംഭരിക്കുന്നത് ഒഴിവാക്കണമെന്ന് എൻ.ബി.ആർ ഇറക്കുമതിക്കാരോടും വ്യാപാരികളോടും ആവശ്യപ്പെട്ടു. ഡിജിറ്റൽ സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകൾ വിതരണക്കാർക്ക് തന്നെ തിരികെ നൽകണം. അവ നശിപ്പിക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്യണം. സിഗരറ്റ് ഉത്പന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പുകൾ പതിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം മാർച്ച് 11 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഉത്പാദനം മുതൽ ഉപയോഗം വരെയുള്ള ഘട്ടങ്ങളിൽ എക്സൈസ് തീരുവയുള്ള ഉൽപ്പന്നങ്ങൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം…

Read More

അന്ന ബെൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹെലന്റെ ഔദ്യോഗിക ഹിന്ദി റീമേക്കായ മിലിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഹെലൻ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെ ആണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ നാലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിൽ ഉള്ളത് ജാൻവി കപൂറിന്റെ ടൈറ്റിൽ കഥാപാത്രമാണ്. ഒരു ഷോപ്പിംഗ് മാളിലെ ഫുഡ് സ്റ്റാളിലെ ജീവനക്കാരിയായ ഒരു പെൺകുട്ടി അബദ്ധവശാൽ ഷോപ്പിലെ വലിയ ഫ്രീസറിൽ കുടുങ്ങുന്നതാണ് ഹെലന്‍റെ ഇതിവൃത്തം. ദേശീയ, സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഹെലൻ നേടിയിരുന്നു. മാത്തുക്കുട്ടി സേവ്യറിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്‍റെ ബാനറിൽ വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചത്.

Read More

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങളെ തിരഞ്ഞെടുത്തു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്നിവയാണ് മത്സര വിഭാഗത്തിൽ ഇടം നേടിയത്. മേളയുടെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. 12 സിനിമകളാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എം സംവിധാനം ചെയ്ത പട, പ്രതീഷ് പ്രസാദിന്‍റെ നോര്‍മല്‍, അരവിന്ദ് എച്ച് സംവിധാനം ചെയ്ത ഡ്രേറ്റ് ഡിപ്രഷന്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവർ സംവിധാനം ചെയ്ത ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, ഇന്ദു വി എസ് സംവിധാനം…

Read More