Author: News Desk

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിന് അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷിച്ചത്. ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. യുകെ, നോർവേ, ഫിൻലൻഡ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയും തേടിയിരുന്നു. എന്നാൽ, അനുമതിക്കായുള്ള ആദ്യ അഭ്യർത്ഥനയിൽ ദുബായ് സന്ദർശനം ഉൾപ്പെടുത്തിയിരുന്നില്ല. യുകെ, നോർവേ സന്ദർശനം പൂർത്തിയാക്കി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ മാത്രമാണ് മുഖ്യമന്ത്രി ദുബായ് സന്ദർശിക്കാൻ അനുമതി തേടിയുള്ള അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്. ഈ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ മുഖ്യമന്ത്രി ദുബായിലെത്തി. ഇതോടെയാണ് മുൻകൂർ അനുമതി വാങ്ങാതെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. വിദേശ യാത്രകൾ നടത്തുമ്പോൾ മുഖ്യമന്ത്രിമാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണം. എന്നാൽ ഇതിൽ വീഴ്ചയുണ്ടായാലും തുടർനടപടികൾ ഉണ്ടാകില്ല. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാലും അത് ഗുരുതരമായ വീഴ്ചയായി കണക്കാക്കില്ലെന്നാണ് വിവരം.

Read More

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ സമ്പത്ത് ആഭിചാര കർമ്മങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. ശാസ്ത്രീയമായ ചിന്ത ഉത്പാദനമേഖലയിൽ പ്രയോഗിച്ചതാണ് ഇതിന് കാരണം. ജീവന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള ശരിയായ ധാരണ കൂടുതൽ വികാസം പ്രാപിക്കുന്ന കാലഘട്ടമാണിത്. ജീവജാലങ്ങളെ തന്നെ സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിൽ അത് പരിണമിക്കുകയാണ്. ഈ ഘട്ടത്തിലാണ് പ്രാകൃത വിശ്വാസങ്ങൾക്ക് പിന്നിൽ ശാസ്ത്രീയ സത്യമുണ്ടെന്നും അതിനാൽ രാജ്യം ലോകത്തിന് മാതൃകയാണെന്നും ഉള്ള പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അത്തരം കാഴ്ചപ്പാടുകളെ ചെറുത്തുതോൽപ്പിച്ച് മുന്നോട്ടുപോകാൻ കഴിയണം. അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും കേരളീയ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പോരാട്ടങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിച്ചു. കർഷക, തൊഴിലാളി പ്രസ്ഥാനങ്ങൾ ഈ പ്രസ്ഥാനത്തെ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് നയിച്ചു. അത്തരം ഇടപെടലുകളുടെ ഫലമായാണ് കേരളത്തിൽ ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടത്. ഇതായിരുന്നു ആധുനിക കേരള…

Read More

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെ എബോള ബാധിച്ച് 19 പേരാണ് മരിച്ചിട്ടുള്ളത്. ഉഗാണ്ടയിൽ നിലവിൽ 54 പേർക്ക് എബോള സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കംപാലയിൽ മറ്റ് കേസുകളൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.  രോഗം ബാധിച്ച ഒരാളെ ചികിത്സിച്ച ആദ്യ ആശുപത്രിയിൽ നിന്ന് അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 20 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവർ സുഖം പ്രാപിച്ചതായും ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  മരിച്ച രോഗി നഗരത്തിന് പുറത്ത് നിന്നുള്ളയാളാണെന്നും രോഗം സ്ഥിരീകരിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി തന്റെ വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പ്രദേശത്തെ പരമ്പരാഗത ചികിത്സകനു കീഴിൽ ചികിത്സ തേടുകയും ചെയ്തതായി ആരോഗ്യമന്ത്രി ഡോ. ജെയ്ന്‍ റൂത്ത് അസെംഗ് പറഞ്ഞു. കിരുദ്ദു നാഷണൽ റഫറൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗി മരിച്ചതെങ്കിലും മരണകാരണം എബോളയാണെന്ന്…

Read More

ലഖ്‌നൗ: മുസഫർനഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നി ഉൾപ്പെടെ 11 പേർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ ഖതൗലിയിൽ നിന്നുള്ള എം.എൽ.എയാണ് സെയ്നി. വിധിയെ തുടർന്ന് വിക്രം സെയ്നിക്കും സംഘത്തിനും കോടതി ജാമ്യവും അനുവദിച്ചു. കലാപത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കുമാണ് പ്രത്യേക എംപി/എംഎൽഎ കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ 15 പ്രതികളെ ജഡ്ജി ഗോപാൽ ഉപാധ്യായ കുറ്റവിമുക്തരാക്കി. ബിജെപി എംഎൽഎ ഉൾപ്പെടെ 26 പേരാണ് കലാപക്കേസിൽ വിചാരണ നേരിട്ടത്. 2013 ഓഗസ്റ്റിൽ മുസാഫർ നഗറിലുണ്ടായ കലാപത്തിൽ 62 പേർ കൊല്ലപ്പെട്ടിരുന്നു. ജാട്ട് സമുദായത്തിൽപ്പെട്ട രണ്ട് യുവാക്കളുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം കവാൽ ഗ്രാമത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഏകദേശം 40,000 ത്തോളം ആളുകളാണ് ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായത്.

Read More

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കേസെടുക്കാതെ ഒത്തുതീർപ്പിന് കോവളം പൊലീസ് ശ്രമിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ…

Read More

മ​സ്ക​ത്ത്: സർക്കാർ പുതുതായി തയ്യാറാക്കിയ തൊഴിൽ നിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. പുതിയ തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും അൽ ബറാഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സുൽത്താൻ പറഞ്ഞു. തൊഴിലാളികളും തൊഴിലുടമയും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാവും. അതോടൊപ്പം, ഇത് തൊഴിലന്വേഷകരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുമെന്നും സുൽത്താൻ പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ തൊഴിൽ നിയമം വിവിധ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കും. വേതന സബ്സിഡി, സർക്കാർ മേഖലകളിൽ താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ സ്ഥാപനങ്ങളിൽ ഒരു ദശലക്ഷം മണിക്കൂർ പാർട്ട് ടൈം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണ്. കാർബൺ രഹിത ഒമാൻ 2050 ഓടെ നടപ്പാക്കാനുള്ള പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. ഈ…

Read More

കൊച്ചി: നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിഞ്ഞതെന്ന് പൊലീസ്. കൊടുംകുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അന്വേഷണ തന്ത്രങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് പുറത്തുകൊണ്ടു വന്നതെന്ന് കൊച്ചി ഡിസിപി ശശിധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ചിലപ്പോൾ ഒരു കേസിന്‍റെ വിശദാംശങ്ങൾ കേൾക്കുമ്പോൾ തന്നെ, അതിൽ ഒരു നിഗൂഢതയുണ്ടെന്ന് തോന്നും. അത് തന്നെയാണ് ഈ കേസിലും സംഭവിച്ചത്. ഷാഫി ആദ്യം എല്ലാ കാര്യങ്ങളും എതിർത്തിരുന്നു. അയാൾ പിന്നീട് കുറ്റം സമ്മതിച്ചു. കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം എടുക്കുകയും അതിൽ കൃത്യമായ പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് ഒരു മങ്ങിയ ചിത്രം ലഭിച്ചത്. അതിൽ നിന്ന് വികസിച്ചാണ് കേസ് ഇപ്പോൾ ഇവിടെ വരെ എത്തിയത്. വാഹനത്തിൽ ഇവർ കയറുന്ന ദൃശ്യമായിരുന്നു ആദ്യം ലഭിച്ചത്. ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയാണ് ഇവർ ഷാഫിക്ക് കൈമാറിയത്. പിന്നീടും പണം കൊടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ…

Read More

യൂറോപ്പ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് യുപിഐ വഴി ഇടപാടുകൾ സാധ്യമാക്കി കേന്ദ്ര സർക്കാർ. എന്‍ഐപിഎല്‍ ഇത് സംബന്ധിച്ച് യൂറോപ്യന്‍ പേയ്‌മെന്റ് സേവനദാതാക്കളായ വേള്‍ഡ്‌ലൈനുമായി കരാറിൽ ഒപ്പുവെച്ചു. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമാണ് എന്‍ഐപിഎല്‍. വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് നിലവിൽ വരുന്നത്. യുപിഐ ആപ്പ് ഉപയോഗിച്ച് വേൾഡ് ലൈനിന്‍റെ ക്യുആർ കോഡ് സ്കാൻ ചെയ്യാം. റൂപെ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാടുകൾ നടത്താനുള്ള സൗകര്യവും ഉടൻ തന്നെ യൂറോപ്പിലെത്തും. ആദ്യ ഘട്ടത്തിൽ ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എൻപിസിഐ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട്, ഈ സേവനം മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും ലഭ്യമാകും. റുപേ വഴിയുള്ള ഇടപാടുകൾക്ക് അനുമതി ലഭിക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചിരുന്നു. അമേരിക്കയിലെ മെരിലാന്‍ഡ് സർവകലാശാലയിലെ വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഎസിൽ യുപിഐ മിസ് ചെയ്യുന്നുവെന്ന്…

Read More

തിരുവനന്തപുരം: കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്‍റെ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബി.എസ്.സി നഴ്സിംഗ് കോഴ്സ് ആണ് ആരംഭിക്കുക. ഓരോ നഴ്സിംഗ് കോളേജിലും 60 പേർ വീതം വീതം 120 വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകും. ഈ അധ്യയന വർഷം മുതൽ തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് നഴ്സിംഗ് കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർത്ത് നടപടികൾ സ്വീകരിച്ചു. ഈ നഴ്സിംഗ് കോളേജുകൾക്കായി 36 ടീച്ചിംഗ്, അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരികയാണ്. നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ പൂർത്തിയായി വരികയാണ്. ഈ നഴ്സിംഗ് കോളേജുകളുടെ മേൽനോട്ടത്തിനായി ജെ.ഡി.എന്‍.ഇ ഡോ.സലീന ഷായെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്‍റെയും കേരള…

Read More

സൗബിൻ ഷാഹിറിന് ജന്മദിനാശംസകൾ നേർന്ന് ‘നടികർ തിലകം’ സിനിമയുടെ അണിയറപ്രവർത്തകർ. സൗബിന്‍റെ പ്രത്യേക പോസ്റ്ററാണ് പുറത്തിറക്കിയത്. ഒരു കൊമേഴ്സ്യൽ എന്‍റർടെയ്നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ ടൊവിനോ തോമസും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ – ദി റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികർ തിലകത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ സോമശേഖരനാണ്. ശക്തമായ ടെക്നിക്കൽ ടീമാണ് ചിത്രത്തിന് പിന്നിലുള്ളത്. കാണെക്കാണെയുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റർ. യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീൺ വർമ്മയും മേക്കപ്പ് ആർ ജി വയനാടുമാണ്. ഭൂപതി കൊറിയോഗ്രാഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിംഗും കൈകാര്യം…

Read More