Author: News Desk

ആന്‍റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’യുടെ ടീസർ പുറത്തിറങ്ങി. അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒ മേരി ലൈല ഒരു കോളേജിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ്. പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഡോ.പോൾ വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ അനുരാജ് ഒ.ബിയാണ് നിർവ്വഹിക്കുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് ആന്‍റണി വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാമ്പസിന്‍റെ പശ്ചാത്തലത്തിൽ ഒരു ബിഗ് ബജറ്റ് സിനിമയായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആന്‍റണിയെ കൂടാതെ ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഓലിക്കൽ, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, പ്രൊഡക്ഷൻ…

Read More

ടെന്നിസ്സി: അമേരിക്കൻ ഐഡൽ സീസൺ 19 റണ്ണർ അപ്പ് വില്ലി സ്പെൻസ് (23) ഒക്ടോബർ 11ന് നാഷ് വില്ലില്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു. ചെറോക്കി ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി ട്രാക്ടർ ട്രെയിലറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്‍റർസ്റ്റേറ്റ് 24ൽ വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് ടെന്നസി ഹൈവേ പട്രോൾ മാരിയോണ്‍ കൗണ്ടി മെഡിക്കൽ എക്സാമിനർ പ്രസ്താവനയിൽ പറഞ്ഞു. വില്ലി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു. വാഹനാപകടങ്ങളിൽ സാധാരണമായ മൾട്ടി-സിസ്റ്റം ട്രോമയാണ് മരണകാരണമെന്ന് മെഡിക്കൽ എക്സാമിനർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Read More

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. 2019 മുതൽ ശ്രീദേവി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രതി ഭഗവൽ സിങ്ങുമായി ബന്ധം സ്ഥാപിച്ചു. പലരുമായും നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും ഫേയ്സ്ബുക്കിലൂടെ കൂടുതൽ പേരെ പരിചയപ്പെടുകയും ആവശ്യക്കാരുമായി ബന്ധപ്പെടുകയും ചെയ്തതായി പോലീസ് പറയുന്നു. പ്രതികൾ മറ്റാരെയെങ്കിലും കുടുക്കി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന ആശങ്കയും പോലീസിനുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് കാണാതായവരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഇതുവരെ വിവരം ലഭിക്കാത്ത ആർക്കെങ്കിലും പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് പ്രാരംഭഘട്ടത്തിൽ നടത്തുക. ഇവരുമായി മൊബൈൽ ഫോണിൽ നിരന്തരം സമ്പർക്കം…

Read More

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തിരോധാന കേസുകൾ പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം ജില്ലയിലെ 13 കേസുകളും പുനഃപരിശോധിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി എത്രയും വേഗം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എറണാകുളം ജില്ലാ പരിധിയിൽ വാടകവീട്ടിൽ താമസിച്ചിരുന്നവരാണ് മനുഷ്യബലിക്ക് ഇരയായവർ. സംഭവം നടന്നത് പത്തനംതിട്ടയിലും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു ജില്ലകളിലെയും കേസുകൾ വീണ്ടും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. അജ്ഞാത മൃതദേഹം കണ്ടെത്തുകയും സ്ത്രീകളെ കാണാതാകുകയും ചെയ്ത കേസുകളുടെ അന്വേഷണവും ഇതിൽ ഉൾപ്പെടുന്നു. പത്തനംതിട്ടയിലെ 12 കേസുകളിൽ മൂന്നെണ്ണം ആറൻമുള സ്റ്റേഷൻ പരിധിയിലാണ്, ഇതിൽ മനുഷ്യബലി നടന്ന ഇലന്തൂർ പ്രദേശം ഉൾപ്പെടുന്നു. രണ്ട് മനുഷ്യബലികളും ജൂണിനും സെപ്റ്റംബറിനും ഇടയിലാണ് നടന്നത്. കോതമംഗലത്ത് വ്യത്യസ്ത സമയങ്ങളിൽ മൂന്ന് സ്ത്രീകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം…

Read More

ഗതാഗതക്കുരുക്കിൽ കുടുങ്ങിയോ? നിങ്ങൾ ഒരു ബിഎംഡബ്ല്യു കാറിലാണെങ്കിൽ, ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വീഡിയോ ഗെയിം കളിച്ച് സമയം കളയാൻ നിങ്ങൾക്ക് താമസിയാതെ കഴിഞ്ഞേക്കാം. ജർമ്മൻ വാഹന ഭീമനായ ബിഎംഡബ്ല്യു 180ലധികം ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ ഗെയിം പ്ലാറ്റ്ഫോമായ എയർകോൺസോളുമായി കൈകോർത്തു. ബിഎംഡബ്ല്യു ഗ്രൂപ്പും ഗെയിമിംഗ് പ്ലാറ്റ്ഫോമും തമ്മിലുള്ള പങ്കാളിത്തം 2023 മുതൽ ബിഎംഡബ്ല്യു കാറുകൾക്ക് ഗെയിമിംഗ് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.  കാറുകൾക്കൊപ്പം ബിഎംഡബ്ല്യു നൽകുന്ന ഡിജിറ്റൽ ഇൻഫോടെയ്ൻമെന്‍റ് ഡിസ്പ്ലേയിലാണ് ഗെയിമുകൾ കളിക്കാൻ കഴിയുക. എയർകോൺസോൾ വാഗ്ദാനം ചെയ്യുന്ന ഗെയിമുകൾക്ക് ഈ സംവിധാനത്തിനുള്ളിൽ നേരിട്ട് പ്രവർത്തിക്കാൻ കഴിയും. എയർകോൺസോൾ സാങ്കേതികവിദ്യയിലൂടെ ഗെയിമുകൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. സ്മാർട്ട്ഫോണിന്‍റെ സഹായത്തോടെയും ഇവ നിയന്ത്രിക്കാൻ കഴിയും.

Read More

ചെന്നൈ: കരൂർ,ഡിണ്ടിഗൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂർ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമായി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവി സങ്കേതമാണിതെന്ന് സർക്കാർ അവകാശപ്പെട്ടു. കരൂർ, ഡിണ്ടിഗൽ ജില്ലകളിലായി 11,806 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ് സങ്കേതമായി പ്രഖ്യാപിച്ചിത്. കുട്ടിത്തേവാങ്കുകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയും അവ നേരിടുന്ന ഭീഷണികളെ ലഘൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഒരു പ്രത്യേക സങ്കേതം വരുന്നതോടെ കുട്ടിത്തേവാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്.

Read More

ഗുണ: വെള്ളം നൽകുന്ന ഹാൻഡ് പമ്പുകൾ ഗ്രാമങ്ങളിൽ ഒരു സാധാരണമാണ്. എന്നാൽ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാൻപുര ഗ്രാമത്തിൽ പൊലീസ് കണ്ടെത്തിയ ഹാൻഡ് പമ്പിൽ വെള്ളത്തിന് പകരം വന്നത് മദ്യം. വൻ വ്യാജമദ്യ റാക്കറ്റിനെയാണ് പൊലീസ് പിടികൂടിയത്. മദ്യം നിറച്ച 8 ഡ്രമ്മുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലും വയലിലെ കാലിത്തീറ്റയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലും പരിശോധനയ്ക്കിടെ കണ്ടെത്തി. “മണ്ണിനടിയിൽ ഒളിപ്പിച്ച മദ്യത്തിന്‍റെ ഡ്രമ്മുകൾ ഘടിപ്പിച്ച ഹാൻഡ് പമ്പും പൊലീസ് കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ അത് പമ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ, മറ്റേ അറ്റത്ത് നിന്ന് മദ്യം പുറത്തുവരാൻ തുടങ്ങി”, ഗുണ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ വിശദീകരിച്ചു.

Read More

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ആരോപണത്തെ തുടർന്ന് മാറ്റി. ഒ.എസ് ബിജോയിക്ക് കോവളം സ്റ്റേഷന്‍റെ ചുമതല നൽകി. കഴിഞ്ഞ മാസം 28ന് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതി നൽകിയത്. പരാതി കോവളം സിഐക്ക് കമ്മീഷണർ കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്ന് യുവതി ആരോപിച്ചു. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്.

Read More

അടിമാലി: മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നരവയസുകാരനെ വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിലൂടെ ആശുപത്രിയിലെത്തിച്ചു. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ കണ്ണന്‍റെ മകൻ പ്രണവ് ആണ് അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മുറിയിലെ കട്ടിലിനടിയിൽ ഇരിക്കുകയായിരുന്ന അരലിറ്ററോളം മണ്ണെണ്ണയാണ് പ്രണവ് കുടിച്ചത്. സംഭവമറിഞ്ഞ് വീട്ടുകാർ കുട്ടിയെ വെളിച്ചെണ്ണ കുടിപ്പിച്ചു. ഇതോടെ കുട്ടി അവശനായി. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ വിപണി മൂല്യത്തില്‍ മറികടന്ന് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. നിലവിൽ ടിവിഎസിന്‍റെ വിപണി മൂല്യം 50920 കോടി രൂപയും ഹീറോയുടെ വിപണി മൂല്യം 50820 കോടി രൂപയുമാണ്. ഇതോടെ വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ രാജ്യത്തെ ആറാമത്തെ വലിയ ഓട്ടോമൊബൈൽ കമ്പനിയായി ടിവിഎസ് മാറി. ഓട്ടോമൊബൈൽ കമ്പനികളുടെ പട്ടികയിൽ (വിപണി മൂല്യം) ആദ്യ അഞ്ചിൽ ഇടം നേടിയ ഏക ഇരുചക്ര വാഹന നിർമ്മാതാവാണ് ബജാജ് (1.04 ലക്ഷം കോടി രൂപ). കഴിഞ്ഞ ഒരു വർഷത്തിനിടെ ഹീറോയുടെ ഓഹരികൾ 13.05 ശതമാനം ഇടിഞ്ഞിരുന്നു. മറുവശത്ത്, ടിവിഎസ് ഓഹരികൾ 85.67 ശതമാനം ഉയർന്നു. മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് വിപണി മൂല്യത്തിന്‍റെ കാര്യത്തിൽ മുന്നിലുള്ള മൂന്ന് ഓട്ടോമൊബൈൽ കമ്പനികൾ. ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും പുറത്തിറക്കുന്ന ടിവിഎസ് നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 297 കോടി…

Read More