Author: News Desk

യുഎഇ: നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ രഞ്ജി പണിക്കർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയ അദ്ദേഹം സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിച്ചു. നേരത്തെ മലയാളത്തിലടക്കം നിരവധി സിനിമാതാരങ്ങൾക്ക് ഇ.സി.എച്ച് വഴി ഗോൾഡൻ വിസ ലഭിച്ചിരുന്നു. ലോക കേരള സഭാംഗങ്ങളായ വി.ടി.സലിം, അനുര മത്തായി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷത്തെ കാലാവധിയുള്ള ഈ വിസകൾ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കും. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ യു.എ.ഇ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗോൾഡൻ വിസയുടെ ആനുകൂല്യം കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം.

Read More

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20 പേരിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുന്നത് എന്നാണ് കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നെഞ്ചുവേദന, ശ്വാസതടസ്സം, ഹൃദയമിടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദീർഘകാല കോവിഡ് ലക്ഷണങ്ങളെന്ന് ഗവേഷകർ പറയുന്നു. പ്രായമായവരിലും സ്ത്രീകളിലുമാണ് ദീർഘകാല കോവിഡിന്‍റെ അപകടസാധ്യത കൂടുതൽ. ഗവേഷണത്തിൽ പങ്കെടുത്ത 20 പേരിൽ ഒരാൾ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ലെന്ന് കണ്ടെത്തി.  2021 മെയ് മാസത്തിലാണ് സിഐഎസ്എസ് പഠനം ആരംഭിച്ചത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്, സ്കോട്ട്ലൻഡിലെ എൻഎച്ച്എസ്, അബർഡീൻ, എഡിൻബർഗ് സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ ഗ്ലാസ്ഗോ സർവകലാശാലയാണ് പഠനത്തിന് നേതൃത്വം നൽകിയത്.  

Read More

ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ, വിദ്യാർത്ഥി വിഭാഗം സെക്രട്ടറി സി.വി.എം.പി ഏഴിലരശൻ എന്നിവർ ചേർന്നാണ് ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒക്ടോബർ 15ന് തമിഴ്നാട്ടിലുടനീളം ഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കും.

Read More

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് ഹൈക്കോടതി. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന പരാമർശങ്ങളാണ് നീക്കം ചെയ്തത്. പ്രകോപനപരമായ വസ്ത്രം ധരിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന മുൻകൂർ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. കീഴ്‌ക്കോതിയുടെ നിരീക്ഷണം സ്ത്രീയുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു.

Read More

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു.  ഡിജിറ്റലൈസേഷൻ വിവിധ രീതികളിൽ രാജ്യത്തിന്‍റെ വളർച്ചയെ സഹായിക്കുന്നു. സാമ്പത്തിക മേഖലയിൽ വലിയ മാറ്റമാണ് ഡിജിറ്റലൈസേഷൻ വഴിയുണ്ടായത്. ഡിജിറ്റലൈസേഷന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാൻ കഴിഞ്ഞുവെന്ന് പിയറി ഒലിവിയർ അഭിപ്രായപ്പെട്ടു. ബാങ്കിംഗ് സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത നിരവധി ആളുകൾ രാജ്യത്തുണ്ട്. ഡിജിറ്റൈസേഷനിലൂടെ, രാജ്യത്തെ താഴേത്തട്ടിലുള്ളവർക്ക് പോലും പണമിടപാടുകൾ സുഗമമായി നടത്താൻ കഴിയുന്നുവെന്ന് ഒലിവിയർ ചൂണ്ടിക്കാട്ടി.  

Read More

ഹൈദരാബാദ്: ഗോവ-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ കോക്പിറ്റിലും ക്യാബിനിലും ബുധനാഴ്ച രാത്രി പുക ഉയർന്നു. ഇതിനെ തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. കോക്പിറ്റിൽ നിന്നും ക്യാബിനിൽ നിന്നും പുക ഉയരുന്നതിന്‍റെ വീഡിയോ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്പൈസ് ജെറ്റിന്‍റെ ക്യു 400 വിമാനത്തിൽ 86 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഒഴിപ്പിച്ചു. ധൃതിപിടിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. അതേസമയം, സ്പൈസ് ജെറ്റിന്‍റെ പകുതി സർവീസുകൾക്ക് ഡിജിസിഎ ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 29 വരെ നീട്ടി. തുടർച്ചയായ സാങ്കേതിക തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ജൂലൈ 27 നാണ് എട്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ ഒന്നിനും ജൂലൈ അഞ്ചിനും ഇടയിൽ എട്ട് സാങ്കേതിക…

Read More

കൊച്ചി: നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി സംസ്ഥാനത്ത് പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്. മധ്യ മേഖലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വാഹനങ്ങൾക്കും നിയമം ബാധകമാണ്. കഴിഞ്ഞ ദിവസം 19 കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു. വടക്കാഞ്ചേരി അപകടത്തിന് ശേഷം മാത്രം 4,472 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒക്ടോബർ 8 മുതൽ 12 വരെയുള്ള കാലയളവിലെ കണക്കാണിത്. ഇതുവരെ 75,7300 രൂപയാണ് പിഴയായി ഈടാക്കിയത്. 263 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കിയിട്ടുണ്ട്. 108 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. നിരത്തിലിറക്കാൻ അർഹതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. “വടക്കാഞ്ചേരി അപകടത്തിൽ കെ.എസ്.ആർ.ടി.സി പെട്ടെന്ന് ബ്രേക്ക് ഇട്ടു എന്ന വസ്തുത അപ്രസക്തമാണ്. ഇതിൽ കൂടുതൽ അന്വേഷണത്തിന്‍റെ ആവശ്യമില്ല. കെ.എസ്.ആർ.ടി.സി ബസിന് രാത്രി 10 മണിക്ക് ശേഷം എവിടെയും നിർത്താം. പിറകിലുള്ള ഡ്രൈവർക്കും അതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം. കളർ കോഡ് പാലിക്കാൻ സമയം കിട്ടിയില്ലെന്ന ബസുടമകളുടെ വാദം അംഗീകരിക്കാനാവില്ല. കഴിഞ്ഞ…

Read More

തിരുവനന്തപുരം: ഭൂരേഖകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി ’ പദ്ധതിക്ക് തുടക്കമായി. ഗ്രാമസഭയുടെ പകർപ്പായ ആദ്യ ‘സർവേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂർ വാർഡിൽ ഇതിന്റെ ഭാഗമായി യോഗം നടന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മന്ത്രി എം.ബി.രാജേഷ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നാലു വർഷം കൊണ്ട് ശാസ്ത്രീയമായ ഡിജിറ്റൽ സർവേയിലൂടെ ഭൂരേഖകൾ കൃത്യമായി തയാറാക്കി അതിർത്തി നിർണയിക്കുന്ന പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.  മന്ത്രി കെ.രാജൻ അധ്യക്ഷനായിരുന്നു. 200 വില്ലേജുകളിലായാണ് തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സർവേ സഭകൾ ആദ്യ ഘട്ടത്തിൽ നടക്കുക.  400 ജീവനക്കാർക്ക് ഡിജിറ്റൽ സർവേ നടപടികൾ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രത്യേകം പരിശീലനം നൽകിയതായും ഡിജിറ്റൽ സർവേ ഇനിയും തുടങ്ങിയിട്ടില്ലാത്ത 1550 വില്ലേജുകളിലും പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

Read More

ചെന്നൈ: തമിഴ്നാട്ടിൽ ട്രാൻസ്ജെൻഡർ യുവതി ആക്രമിക്കപ്പെട്ടു. രണ്ട് പുരുഷൻമാർ അസഭ്യം പറയുന്നതും മുടി മുറിക്കുന്നതും ആയ വീഡിയോ പുറത്ത് വന്നു . സംഭവവുമായി ബന്ധപ്പെട്ട് നോഹ്, വിജയ് എന്നിവർ പോലീസിന്‍റെ പിടിയിലായി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനുവാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, അക്രമികളിൽ ഒരാൾ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെ മുടി മുറിക്കുന്നത് കാണാം. കൃഷിയിടമെന്ന് തോന്നിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. മുടി മുറിച്ച ശേഷം അക്രമി അത് വലിച്ചെറിയുന്നു. ആക്രമിക്കപ്പെട്ട ട്രാൻസ്ജെൻഡർ സ്ത്രീയുടെ അടുത്ത് മറ്റൊരു ട്രാൻസ്ജെൻഡർ സ്ത്രീ ഇരിക്കുന്നതും വീഡിയോയിൽ കാണാം. “ഇവരെ നോക്കൂ. ഇവരാണ് പുരുഷൻമാരിൽ നിന്ന് പണം തട്ടുന്നത്. ഇവരെ നമ്മൾ എന്തു ചെയ്യണം?” അക്രമികളിൽ ഒരാൾ പറയുന്നത് കേൾക്കാം. മറ്റൊരു വീഡിയോയിൽ, ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെ മുഖത്ത് പരിക്കേറ്റ നിലയിലാണുള്ളത്.

Read More

ബഫർസോൺ വിഷയത്തിൽ കേരളം സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്നതായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെയാണ് കേരളം പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് കേരളത്തിന്റെ പുനഃപരിശോധന ഹർജി അവതരിപ്പിച്ചത്. ഇതിനെ തുടർന്ന് ഹർജി നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു . സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ, ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് കേരളം പുനഃപരിശോധന ഹർജി സമർപ്പിച്ചത്. പരിസ്ഥിതി ബഞ്ച് രൂപീകരിച്ചിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന ഹർജികൾ പരിഗണിക്കുന്നത് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് പരിസ്ഥിതി ബഞ്ച് അധ്യക്ഷനായ ജസ്റ്റിസ് ബി ആർ ഗവായിയുടെ മുന്നിൽ, കേരളത്തിനുവേണ്ടി അഭിഭാഷകനായ ജയദീപ് ഗുപ്ത ഈ വിഷയം പരാമർശിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുപ്രീംകോടതി ഹർജി നാളെ പരിഗണിക്കാം എന്ന് അറിയിച്ചു. പുനഃപരിശോധന ഹർജി ഓപ്പൺ കോർട്ടിൽ തന്നെ…

Read More