- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യത്ത് നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. പൗരൻമാരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ എല്ലാ പൗരൻമാരുടെയും ജനന-മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. നിലവിൽ ജനന-മരണ രജിസ്റ്റര്‍ അതാത് സംസ്ഥാന സർക്കാരുകൾ പ്രാദേശിക രജിസ്ട്രാർമാർ മുഖേനയാണ് കൈകാര്യം ചെയ്യുന്നത്. ജനന-മരണ രജിസ്റ്റർ വോട്ടർ പട്ടിക, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, റേഷൻ കാർഡ് എന്നിവയുമായി ബന്ധിപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
കൊച്ചി: മസാലബോണ്ട് വിഷയത്തിൽ കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിനെതിരെ കെ.കെ ശൈലജ ഉൾപ്പെടെ അഞ്ച് എം.എൽ.എമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ഹർജി പിൻവലിച്ചത്. ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. എംഎൽഎമാരായ കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇ.ഡിയുടെ ഇടപെടലുകൾ വികസനത്തെ ബാധിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലണ്ടന്‍: അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോളായി വലയിലെത്തിയ പന്ത് ലേലത്തിന് വെക്കുന്നു. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീന-ഇംഗ്ലണ്ട് മത്സരം നിയന്ത്രിച്ച റഫറി അലി ബിൻ നാസറാണ് പന്ത് ലേലത്തിൽ വെക്കുന്നത്. മുൻ ടുണീഷ്യൻ റഫറിയായിരുന്ന അലി ബിൻ നാസറിന് 3.3 മില്യൺ ഡോളർ വരെ ലേലത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് തുടങ്ങാൻ വെറും നാല് ദിവസം മുൻപ് നവംബർ 16ന് യുകെയിലാണ് ലേലം നടക്കുക. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ ധരിച്ചിരുന്ന ജേഴ്സി ഈ വർഷം മെയിൽ ലേലത്തിന് വച്ചപ്പോൾ 9.3 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. മത്സരശേഷം മറഡോണ ഇംഗ്ലണ്ട് മിഡ്ഫീൽഡർ സ്റ്റീവ് ഹോഡ്ജുമായി ജേഴ്സി കൈമാറിയിരുന്നു. സ്റ്റീവ് ഹോഡ്ജ് ആണ് ഈ ജേഴ്സി ലേലത്തിന് വച്ചത്. എന്നാൽ 12.6 മില്യൺ ഡോളറിന് വിറ്റുപോയ ടോപ്‌സ് മിക്കേ മാന്റല്‍ ബേസ്‌ബോള്‍ കാര്‍ഡ് മറഡോണയുടെ ജഴ്‌സിയുടെ റെക്കോര്‍ഡ് തുക മറികടന്നു.
കണ്ണിന് വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. കണ്ണിനുള്ളിൽ കണ്ടത് കോൺടാക്റ്റ് ലെൻസുകളുടെ ഒരു കൂമ്പാരമായിരുന്നു. കൺപോളകൾക്കുള്ളിൽ നിന്ന് ലെൻസുകൾ പുറത്തെടുത്ത് എണ്ണിയപ്പോൾ 23 എണ്ണം ഉണ്ടായിരുന്നു. കാലിഫോർണിയ ഐ അസോസിയേറ്റ്സിന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ കണ്ണിൽ നിന്ന് കോൺടാക്റ്റ് ലെൻസുകൾ നീക്കം ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലിനിക്കിലെത്തിയ സ്ത്രീ എല്ലാ ദിവസവും കോൺടാക്റ്റ് ലെൻസ് ധരിച്ച് ഉറങ്ങാറുണ്ട്. ഇത് ഉറക്കത്തിൽ കൺപോളകൾക്കിടയിലേക്ക് കയറിപ്പോകും. ഇത് ഓർക്കാതെ, ഒരു പുതിയ ലെൻസ് രാവിലെ വീണ്ടും ഉപയോഗിക്കും. തുടർച്ചയായി 23 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ക്ലിനിക്കിലെത്തിയത്.
പെന്റഗൺ: സൈനികർക്കായി മൈക്രോസോഫ്റ്റ് നിർമ്മിച്ച സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച സൈനികർക്ക് തലവേദന, തലകറക്കം, ഓക്കാനം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. പെന്‍റഗണിലെ ടെസ്റ്റിങ് ഓഫീസ് നടത്തിയ പരിശീലനത്തിനിടെയാണ് സൈനികർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. സൈനികർക്കായുള്ള മൈക്രോസോഫ്റ്റിന്‍റെ ഹോളോ ലെൻസ് ഗ്ലാസുകളുടെ പ്രത്യേകം പരിഷ്കരിച്ച പതിപ്പാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഇത് മൂന്ന് മണിക്കൂറിൽ താഴെ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. കണ്ണടയ്ക്ക് ധാരാളം പ്രശ്നങ്ങൾ ഉണ്ടെന്ന് ഓപ്പറേഷൻസ്, ടെസ്റ്റിംഗ് ആൻഡ് ഇവാലുവേഷൻ ഡയറക്ടർ നിക്കോളാസ് ഗുവെര്‍ട്ടിന്‍ പറഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയതെന്ന് ഈ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ 19ന് വിധി പറയും. ഹർജികളിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജിയാണ് ഹർജിയിൽ വിധി പറയുക. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചെന്നാണ് വഫ ഫിറോസിനെതിരെയുള്ള ആരോപണം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും വഫ പറഞ്ഞു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ശ്രീറാം വാദിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചത്. കെ.എം.ബഷീറിനെ ഇടിച്ച വാഹനം വഫ ഫിറോസിന്‍റെ പേരിലായിരുന്നു. വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്ന് വരുത്തിത്തീർക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമം നടത്തിയിരുന്നു. വഫയാണ് കാർ…
പാലക്കാട്: ഓൺലൈൻ പർച്ചേസിംഗ് ആപ്ലിക്കേഷനായ മീഷോ വഴി ഒക്ടോബർ ആറിന് പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ് സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു. ഒക്ടോബർ 9 നാണ് ഡെലിവറി എത്തിയത്. സജീവ് 1101 രൂപ വിലവരുന്ന സ്മാർട്ട് വാച്ചാണ് ഓർഡർ ചെയ്തു. എന്നാൽ ഒക്ടോബർ 9ന്, ഒരു കഷണം തുണിയും കുറച്ച് ഗോലിയുമായി ഡെലിവറിയെത്തി. ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനം എത്തിയത്. എന്നാൽ പണം നൽകിയ ശേഷം കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോൾ അത് തിരികെ നൽകാൻ ശ്രമിച്ചുവെന്നും അപ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടെന്നും സജീഷ് പറഞ്ഞു. എന്നാൽ, സേവന ദാതാക്കളെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. അവർ ക്ഷമ ചോദിക്കുകയും അത് ആവർത്തിക്കില്ലെന്ന് പറയുകയും ചെയ്തു. പണം തിരികെ നൽകുന്നതിൽ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സജീഷ് പറയുന്നു. ഓർഡർ നൽകിയത് മീഷോയിൽ നിന്നാണെങ്കിലും വന്ന പായ്ക്കറ്റ് ആമസോണിന്‍റേതാണെന്ന് സജീഷ് പറയുന്നു.
ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച്, വിവാഹം ഇന്ത്യയിൽ ഗൗരവമായ കാര്യമാണെന്നും ഇന്ന് വിവാഹം കഴിക്കാനും നാളെ വിവാഹമോചനം നേടാനുമുള്ള പാശ്ചാത്യ രീതിയിലേക്ക് എത്തിയിട്ടില്ലെന്നും വാക്കാൽ നിരീക്ഷിച്ചു. ഭാര്യയുടെ എതിർപ്പ് നിരസിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയിൽ പ്രതികരിക്കുകയായിരുന്നു കോടതി. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം അറിയാൻ ഈ കാലയളവ് പര്യാപ്തമല്ല. ഇരുവരും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഗൗരവമായ ശ്രമം നടത്തണം. ഒരുമിച്ച് ജീവിക്കാൻ കഴിയുമോ എന്ന് പുനഃപരിശോധിക്കാൻ കോടതി ദമ്പതികളോട് ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്കായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിനെയും കോടതി നിയമിച്ചു.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഒരു ജനപ്രതിനിധിയും ചെയ്യാൻ പാടില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഇങ്ങനെയൊരാളെ കെ.പി.സി.സി സംരക്ഷിക്കേണ്ട കാര്യമില്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോണ്‍ഗ്രസിന്‍റെ നിലപാടല്ല. ഇതെല്ലാം ചെയ്യുന്നത് സി.പി.എമ്മാണ്. വിശദീകരണം വൈകിയാൽ അതിന് കാത്തുനിൽക്കാതെ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിൽ എം.എൽ.എയുടെ ഭാഗം കേൾക്കാൻ ആണ് വിശദീകരണം തേടിയത്. പക്ഷേ ഒരു വിശദീകരണവും കിട്ടിയില്ല. ഫോണിൽ കിട്ടുന്നില്ല. നിലവിലെ നിയമനടപടികളെ മറികടക്കാൻ ഒളിവിൽ പോയതാവാമെന്നും സുധാകരൻ പറഞ്ഞു.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
