- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ധാക്ക: ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്ക് കിരീടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എടുത്തു. രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഷഫാലി വർമ്മ (5), ജെമീമ റോഡ്രിഗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. സ്മൃതി മന്ദാന (25 പന്തിൽ പുറത്താകാതെ 51) അർധസെഞ്ച്വറി നേടി. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്. ഹർമൻപ്രീത് കൗർ 11 റൺസുമായി പുറത്താകാതെ നിന്നു. ഇനോക രണവീര, കവിഷ ദിൽഹാരി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രേണുകയെ കൂടാതെ രാജേശ്വരി ഗെയ്ക്വാദ്, സ്നേഹ് റാണ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒഷാഡി രണസിംഗെ (13), ഇനോക രണവീരെ (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. …
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം. മുൻ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കേരളത്തിലെ പാർട്ടിയുടെ മുഖമാക്കാനാണ് സാധ്യത. ഇതിന്‍റെ ആദ്യപടിയായി അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി. സംസ്ഥാനത്തെ ബി.ജെ.പിയുടെ സുപ്രധാന തീരുമാനങ്ങൾ കോർ കമ്മിറ്റിയാണ് കൈക്കൊള്ളുന്നത്. നിലവിലെ സംസ്ഥാന പ്രസിഡന്‍റ്, മുൻ പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് ബി.ജെ.പി കോർ കമ്മിറ്റി. എന്നാൽ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം കോർ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിവരം. എന്നാൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താരം വിമുഖത കാണിക്കുന്നതായാണ് റിപ്പോർട്ട്. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയെ സംസ്ഥാന പ്രസിഡന്‍റാക്കാനും പരിചയസമ്പന്നനായ നേതാവിനെ വർക്കിംഗ് പ്രസിഡന്‍റാക്കാനും സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി കൊണ്ടുവരാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കും. എ ക്ലാസ്…
പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. മായ, മർഫി എന്നീ രണ്ട് പൊലീസ് നായ്ക്കളെ സംഭവസ്ഥലത്തേക്ക് എത്തിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ്ക്കൾ വീടിന് സമീപത്തെ കാവിലേക്കാണ് ഓടി. ഈ കാവിൽ വച്ചാണ് ലൈല മനുഷ്യബലിക്ക് ശേഷം രക്തം ഒഴുക്കിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭഗവൽ സിംഗിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നത്. ഈ വനപ്രദേശത്ത് എവിടെയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. നായ്ക്കൾ സൂചന നൽകിയ സ്ഥലം പൊലീസ് അടയാളപ്പെടുത്തി വിശദമായി പരിശോധിക്കും. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പത്മയുടെയും റോസ്ലിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് പരിശോധനയെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും സംഭവസ്ഥലത്ത് മൂന്നാമതൊരു മനുഷ്യബലി നടന്നിട്ടുണ്ടോയെന്ന് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ മായയ്ക്കും മർഫിക്കും പ്രത്യേക പരിശീലനമുണ്ട്.
ന്യൂ ഡൽഹി: സിപിഐ പാര്‍ട്ടി കോൺഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അതേസമയം പാർട്ടി കോൺഗ്രസിൽ പ്രായപരിധി ഏർപ്പെടുത്താൻ തീരുമാനിച്ചാൽ മുതിർന്ന നേതാക്കളെ ഉന്നതാധികാര സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താനാണ് ആലോചന. പാർട്ടി കോൺഗ്രസിലെ പ്രതിനിധി സമ്മേളനം പാർട്ടി പതാകയ്ക്കൊപ്പം ദേശീയപതാകയും ഉയർത്തിക്കൊണ്ടാണ് ആരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനി എട്ടുകുറി കൃഷ്ണമൂർത്തി ദേശീയ പതാക ഉയർത്തിയപ്പോൾ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പാർട്ടി പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി രാജ മോദി സർക്കാരിനെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിച്ചു. ബി.ജെ.പിക്കെതിരെ ഇടതുപക്ഷ ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ഉണ്ടാകണമെന്നും രാജ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും ആർഎസ്എസും നിരന്തരം ശ്രമിക്കുന്നുവെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. രാജയ്ക്കൊപ്പം…
കടുവകളെ സ്നേഹിച്ച വേട്ടക്കാരൻ ജിം കോർബെറ്റിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘ദി കോർബറ്റ് പേപ്പേഴ്സ്’ എന്ന പുതിയ പുസ്തകം പുറത്തിറങ്ങി. കത്തുകളും രേഖകളും സഹിതമാണ് ഹാഷെ ഇന്ത്യ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധന്‍ അക്ഷയ് ഷാ, എഴുത്തുകാരൻ സ്റ്റീഫൻ ആൾട്ടർ എന്നിവരാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. 1875 ൽ നൈനിറ്റാളിൽ ജനിച്ച കോർബെറ്റ് 1936 ൽ രാജ്യത്തെ ആദ്യത്തെ ദേശീയോദ്യാനമായ ഹെയ്ലി ദേശീയോദ്യാനം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കോർബറ്റിന്‍റെ മരണശേഷം, ഉദ്യാനത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകി. കോർബെറ്റ് തന്നെ തന്‍റെ സാഹസികത പുസ്തകങ്ങളുടെ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായത് 1944-ൽ പുറത്തിറങ്ങിയ ‘മാൻ ഈറ്റേഴ്സ് ഓഫ് കുമയോണ്‍’ ആയിരുന്നു.
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാ ശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇക്കാര്യത്തിൽ പി.എസ്.സിയുമായി ചർച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ പുതുക്കിയ ലിപിയിലും രചനാ ശൈലിയിലുമായിരിക്കും. ഭാഷാ മാർഗ്ഗനിർദ്ദേശ വിദഗ്ധ സമിതി ശുപാർശ ചെയ്ത പുതുക്കിയ ലിപിയും രചനാ ശൈലിയും സ്വീകരിക്കുന്നത് സംബന്ധിച്ച് എഡിറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളും പുതിയ രീതി സ്വീകരിക്കുമെന്ന് ധാരണയായിട്ടുണ്ട്.
ന്യൂഡൽഹി: ടാറ്റാ പവറിനെതിരെ സൈബർ ആക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നിരുന്നാലും, എല്ലാ പ്രധാന പ്രവർത്തനങ്ങളും സാധാരണഗതിയിലാണ് നടക്കുന്നതെന്നും സൈബർ ആക്രമണം ബാധിച്ച സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോർട്ടലുകളിൽ പ്രവേശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തുന്നുണ്ട്. തുടർ നടപടികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തിന്‍റെ ഊർജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അതേസമയം, സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് പതിവ് പരിശോധനകളും സമയബന്ധിതമായ നടപടികളും നിർബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥകളും വൈദ്യുതി ബില്ലിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി നവ്യ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെ നവ്യ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്ക് കൂടി പങ്കുള്ളതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്കൂട്ടർ എത്തിക്കാൻ ഒരു പ്രാദേശിക നേതാവ് സഹായിച്ചുവെന്നും ഗൂഢാലോചനയിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇരുവർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. സംഭവ ദിവസം ജിതിൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ എത്തിച്ചത് ആറ്റിപ്രയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി.നവ്യയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. കാറിൽ ജിതിൻ കുന്നുകഴിയിൽ എത്തിയപ്പോൾ നവ്യ സ്കൂട്ടർ എത്തിച്ച് കൊടുക്കുകയായിരുന്നു. നവ്യയെ കാറിൽ ഇരുത്തിയ ശേഷം സ്കൂട്ടറുമായി പോയ ജിതിൻ ആക്രമണം നടത്തി തിരികെയെത്തി ഇരുവരും മടങ്ങുകയായിരുന്നെന്നാണ്…
കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ ഉൾപ്പെടെ പ്രതിയാണ് അശ്വതി. താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സുഹൃത്ത് നൗഫലിനെ വിവാഹം കഴിച്ചത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ ജില്ലാ തലത്തിൽ പൊലീസ് കേസുകൾ സമാഹരിച്ചിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസുകളിൽ ജയിലിൽ കഴിയുന്നവരുടെയും ജാമ്യത്തിലിറങ്ങിയവരുടെയും കുറ്റവിമുക്തരായവരുടെയും കണക്കുകൾ പൊലീസ് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. പുറത്തുത്തുള്ളവരെ നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്. ചില കേസുകളിൽ പ്രവർത്തകരുടെ പേരും മൊബൈൽ നമ്പറും മാത്രമാണ് പൊലീസ് ബാങ്കുകൾക്ക് കൈമാറിയത്. ഇക്കാരണത്താൽ അക്കൗണ്ട് വിവരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ബാങ്ക് അധികൃതർ പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശ്ശൂർ നഗരത്തിലാണ് – 258. 208 പേരുമായി മലപ്പുറം ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. കോട്ടയത്ത് 154 കേസുകളാണ് രജിസ്റ്റർ ചെയ്തത്.…
