Author: News Desk

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കഴിഞ്ഞ മാസം 28ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി പീഡിപ്പിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കോവളത്തേക്ക് പോകുന്നതിനിടെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തതായി യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്ത കോവളം സി.ഐയെ പിന്നീട് സ്ഥലം മാറ്റി. തന്നെ ശാരീരികമായി പീഡിപ്പിച്ചതായി…

Read More

ന്യൂഡൽഹി: ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എംപി പറഞ്ഞു. ഖുർആനിൽ നിർദ്ദേശിച്ചിട്ടുള്ളതിനാലാണ് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത്. അവർ ഡോക്ടർമാരാകുന്നില്ലേ? എംബിഎയും എംസിഎയും പഠിക്കുന്നില്ലേ? അവർ രാജ്യത്തെ ശക്തിപ്പെടുത്തുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും അതാണ് തന്‍റെ സ്വപ്നമെന്നും ഉവൈസി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന ബി.ജെ.പിയെ വിമർശിച്ച ഉവൈസി ഇത് അടിച്ചമർത്തൽ നടപടിയാണെന്നും പറഞ്ഞു. മറ്റ് സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരു വശത്ത് അവരുടെ മതചിഹ്നം ധരിക്കാൻ അനുവദിക്കുകയും മറുവശത്ത് ഹിജാബ് നിഷേധിക്കുകയും ചെയ്യുന്നത് അടിച്ചമർത്തലിന്‍റെ രൂപമാണ്. ഹിജാബ് പ്രശ്നം സുപ്രീം കോടതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

Read More

ബെംഗളൂരു: ചരിത്രത്തിലാദ്യമായി എമിറേറ്റ്സ് എയർലൈനിന്‍റെ ആദ്യ എയർബസ് 380 വിമാനം ദുബായിൽ നിന്ന് ബെംഗളൂരുവിൽ പറന്നിറങ്ങി. ചടങ്ങിൽ പങ്കെടുത്ത ആരാധകരും മാധ്യമപ്രവർത്തകരും വലിയ ആർപ്പുവിളികളോടെയാണ് വിമാനത്തെ സ്വീകരിച്ചത്. എമിറേറ്റ്സ് എയർലൈനിന്‍റെ എ380 പ്രതിദിന വിമാനം രാത്രി 9.25ന് എയർലൈൻസിന്‍റെ ഹബ്ബിൽ നിന്ന് പുറപ്പെടുകയും അടുത്ത ദിവസം പ്രാദേശിക സമയം പുലർച്ചെ 2.30ന് ബെംഗളൂരുവിൽ എത്തുകയും ചെയ്യും. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 7.10ന് ദുബായിലെത്തും. എമിറേറ്റ്സ് അതിന്‍റെ മറ്റ് വൈഡ് ബോഡി വിമാനമായ ബോയിംഗ് 777 ഉപയോഗിച്ച് രണ്ട് അധിക പ്രതിദിന ഫ്ലൈറ്റുകൾ കൂടി നടത്തുന്നുണ്ട്.  

Read More

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി, ലേബർ കമ്മീഷണർ എന്നിവർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്ന 21കാരിയുടെ പരാതിയിൽ ആൻഡമാൻ പൊലീസ് കേസെടുത്തു. മുൻ ചീഫ് സെക്രട്ടറിയും നിലവിൽ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായ ജിതേന്ദ്ര നരെയ്ൻ, ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ എൽ ഋഷി എന്നിവർക്കെതിരെയാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഏപ്രിലിൽ തന്നെ രണ്ട് തവണ പീഡിപ്പിച്ചുവെന്നും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരിയുടെ വിശദാംശങ്ങൾ പരസ്യമാക്കിയ സംഭവത്തിൽ ചാനൽ റിപ്പോർട്ടർക്കും വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ അന്വേഷണം നടക്കുകയാണ്. എന്നാൽ ആരോപണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു.

Read More

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിന് ശേഷം, ജല മലിനീകരണം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. യമുനാ നദിയിലെ മലിനീകരണം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. യമുനാ നദിയിലെ നോയിഡ പ്രദേശത്ത് മാലിന്യങ്ങളുടെ അളവ് കുത്തനെ ഉയരുകയാണ്. ഇതോടെ പ്രധാനമന്ത്രി മത്സ്യ സംമ്പാദ് യോജനയുടെ ഭാഗമായി നടത്താനിരുന്ന നദിയിലെ മത്സ്യനിക്ഷേപം അധികൃതർ റദ്ദാക്കി. പകരം, ഈ മത്സ്യങ്ങൾ ഗംഗാ നദിയുടെ ഹാപൂർ പ്രദേശത്ത് നിക്ഷേപിക്കും. രോഹു, കട്ല തുടങ്ങിയ മത്സ്യങ്ങളാണ് നിക്ഷേപിക്കുക. യമുനാ നദിയുടെ ചില പ്രദേശങ്ങളിൽ ഓക്സിജന്‍റെ അളവ് വളരെ കുറവാണ്. 2020 നവംബറിലെ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) റിപ്പോർട്ടും ഇത് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, മത്സ്യങ്ങൾ കൂട്ടത്തോടെ മരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ശുചീകരിക്കാത്ത ഗാർഹിക മലിനജലം പ്രധാന വില്ലനായി കണക്കാക്കപ്പെടുന്നു. നോയിഡയിലെ 22 കിലോമീറ്റർ ദൈർഘ്യമുള്ള ജലാശയം യമുനാ നദിയുടെ മൊത്തം 3 ശതമാനമാണ്, പക്ഷേ ഈ പ്രദേശത്ത് മലിനീകരണം കൂടുതലാണ്. നിലവിൽ ഡൽഹിയിലെ ശുദ്ധീകരിക്കാത്ത മലിനജലത്തിന്‍റെ 29…

Read More

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്‍റെ ഭാഗമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചക്രവാതചുഴി ഒക്ടോബർ 20 ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്‍റെ ഫലമായി ഒക്ടോബർ 15 മുതൽ 19 വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 17, 18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദേശമില്ല. അതേസമയം തിരുവനന്തപുരം…

Read More

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഡസനിലധികം മൃതദേഹങ്ങൾ കണ്ടെത്തി. ലാഹോർ നഗരത്തിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മുൾട്ടാനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സംഭവം പുറത്തറിഞ്ഞയുടൻ പഞ്ചാബ് മുഖ്യമന്ത്രി ചൗധരി സമാൻ ഗുജ്ജാറിന്‍റെ ഉപദേഷ്ടാവ് ആശുപത്രി സന്ദർശിക്കുകയും ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read More

തിരുവനന്തപുരം: തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ടെന്നും എം.എൽ.എ കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് അവർ എന്നും ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി നൽകിയയാളാണ് പരാതിക്കാരി എന്നും അദ്ദേഹം പറഞ്ഞു . കോവളത്ത് എം.എൽ.എ ആക്രമിച്ചുവെന്ന് പറയുന്ന 14ന് പൊലീസ് സ്ഥലത്തെത്തിയിരുന്നുവെന്നും ഈ സമയത്ത് പരാതിയൊന്നും ഉയർന്നിട്ടില്ലെന്നും എൽദോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ മാസം 28ന് പരാതി നൽകിയപ്പോഴും താൻ ബലാത്സംഗത്തിനിരയായെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ലെന്നും എം.എൽ.എ വാദിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കോവളത്ത് വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിക്കാരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുമ്പാകെയാണ് പരാതിക്കാരി മൊഴി നൽകിയത്. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് എംഎൽഎ പിന്നാലെ വന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് തോന്നിയപ്പോൾ ഓടി രക്ഷപെട്ടു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചിരുന്നപ്പോൾ എം.എൽ.എയും സുഹൃത്തും ചേർന്ന് അനുനയിപ്പിച്ച്…

Read More

റിയാദ്: സിമന്‍റ് വ്യവസായത്തിൽ, സൗദി അറേബ്യ മിഡിൽ ഈസ്റ്റിൽ ഒന്നും ആഗോളതലത്തിൽ എട്ടാം സ്ഥാനവും നേടി. നിരവധി വികസന പദ്ധതികൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതിനാൽ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ സിമന്‍റ് ഉൽപാദനം പ്രതിവർഷം 70 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വ്യവസായ, മിനറൽ റിസോഴ്സസ് മന്ത്രാലയവുമായി സഹകരിച്ച് സൗദി അറേബ്യയിലെ സിമന്റ് ഡീകാർബണൈസേഷൻ 2060-ലേക്കുള്ള വഴികൾ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.

Read More

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ഫുൾ ക്രീം പാലിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. എരുമപ്പാലിന്‍റെ വിലയും ലിറ്ററിന് 2 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വില വർദ്ധനവ് ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ പാലിന്‍റെയും ക്രീമിന്‍റെയും വിലയിലുണ്ടായ വർദ്ധനവ് അമുലിനെതിരെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Read More