- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
സൂപ്പർ ഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ആവേശകരമായ ഒരു സൂചന പുറത്തുവരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്‍റെ ജൻമദിനത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. വിക്രം ഹിറ്റായതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ ദളപതി 67 ഇതിനകം തന്നെ വളരെയധികം ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കെജിഎഫ് സീരീസിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിലും പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിട്ടു. മല്ലികാർജുൻ ഖാർഗെയും വടക്കൻ കർണാടകയിലെ ജോഡോ യാത്രയിൽ പങ്കെടുത്തു. കെ സുധാകരൻ, വി ഡി സതീശൻ എന്നിവരും യാത്രയുടെ ഭാഗമാകും. ആന്ധ്രാപ്രദേശ്, കർണാടക അതിർത്തി പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ യാത്ര പുരോഗമിക്കുന്നത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും യാത്രയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുയോഗത്തിൽ മൂന്ന് ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. യാത്ര കടന്നുപോകുന്ന തെരുവുകളിൽ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും ഒരുമിച്ചുള്ള ബാനറുകളും ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ വലിയ സ്വപ്നങ്ങളാണ് കോൺഗ്രസ് കാണുന്നത്. 2010ൽ ബിജെപി ഭരണത്തിന് കീഴിൽ റെഡ്ഡി സഹോദരൻമാർ അനധികൃതമായി ഖനനം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തിയ 320 കിലോമീറ്റർ പദയാത്ര ബല്ലാരിയെ പിടിച്ചുകുലുക്കിയിരുന്നു. ജി ജനാർദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി…
ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളി. അപൂർണമായ വോട്ടർപട്ടികയ്ക്ക് പകരം നൽകിയ പുതിയ പട്ടികയ്ക്കെതിരെ ശശി തരൂർ പരാതി നൽകിയിരുന്നു. എന്നാൽ ഒരേ പട്ടികയാണ് ശശി തരൂരിനും മല്ലികാർജുൻ ഖാർഗെയ്ക്കും നൽകിയതെന്നും വോട്ടർപട്ടിക തൃപ്തികരമാണെന്ന് തരൂർ ഒരിക്കൽ പറഞ്ഞിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അതേസമയം, തനിക്ക് ലഭിക്കുന്ന വോട്ടുകൾ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമാണെന്നും അത് നേതൃത്വം തിരിച്ചറിയണമെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തരൂർ തന്‍റെ ട്വിറ്റർ പേജിലൂടെ മാറ്റത്തിനായി യുവാക്കളോടടക്കം വോട്ട് തേടിയുള്ള പുതിയ അഭ്യര്‍ത്ഥന പുറത്ത് വിട്ടിരുന്നു. നിലവിലെ സംവിധാനത്തിൽ തൃപ്തിയുള്ളവരാകും തനിക്ക് മുഖം നൽകാത്തതെന്നും തരൂർ വിമർശിച്ചു. എന്നാൽ മധ്യപ്രദേശിൽ വലിയ സ്വീകരണമാണ് തരൂരിന് ലഭിച്ചത്. എ.ഐ.സി.സിയുടെ നിർദേശം അവഗണിച്ചാണ് ശശി തരൂരിന് മധ്യപ്രദേശ് പി.സി.സി ഗംഭീര സ്വീകരണം നൽകിയത്. സോണിയാഗാന്ധിയോട് നേരിട്ട് അനുമതി വാങ്ങിയാണ് പിസിസി അധ്യക്ഷൻ കമൽനാഥ് തരൂരിനെ സ്വീകരിച്ചത്.…
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന സാഹചര്യത്തിൽ സർക്കാർ ചർച്ച നടത്താൻ തയ്യാറാകാത്തതില്‍ പ്രതിഷേധം. എൻഡോസൾഫാൻ സമരസമിതി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി കെയർ സെന്‍ററുകൾ സ്ഥാപിക്കുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർഗോഡ് ജില്ലയെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി അവസാനമായി മെഡിക്കൽ ക്യാമ്പ് നടത്തിയത് 2017ലാണെന്നും അന്നത്തെ സർക്കാർ എല്ലാ വർഷവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ലെന്നും ദയാബായി പറയുന്നു. 2017ന് ശേഷം ജനിക്കുന്ന കുട്ടികൾ ആരും സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ അവർക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും ദയാബായി പറഞ്ഞു. സർക്കാർ അടിയന്തരമായി ഇടപെട്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനം…
ജാൻവി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഹെലന്‍റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്‍റെ’ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീമേക്കും ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന സൂചനയോടെ ‘മിലി’യുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാവേദ് അക്തറാണ് ‘മിലി’യുടെ വരികൾ എഴുതിയിരിക്കുന്നത്. സുനിൽ കാർത്തികേയനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മോനിഷ ആർ ബൽദവയാണ് ചിത്രത്തിന്‍റെ എഡിറ്റർ. ജാൻവി കപൂറിന്‍റെ പിതാവ് കൂടിയായ ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് തൽവാർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും അപൂർവ സോന്ധി പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുനിൽ അഗർവാളാണ് അസോസിയേറ്റ് ഡയറക്ടർ. സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‍ലീൻ കൗര്‍, രാജേഷ് ജെയ്‍സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്‍ജയ് സൂര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വസ്ത്രാലങ്കാരം ഗായത്രി തദാനി. പബ്ലിസിറ്റി കാമ്പയിൻ രാഹുൽ നന്ദ.
വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 11ന് തിയേറ്ററുകളിലെത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ റിലീസ് തിയതി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ ദീപാവലിക്ക് റിലീസ് ചെയ്യും. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനീത് ചിത്രത്തിൽ ഒരു വക്കീലായാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധി കോപ്പ, തൻവിറാം, ജോർജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, വിജയൻ കാരന്തൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മുകുന്ദനുണ്ണി അസോസിയേറ്റ്സിന് വേണ്ടി നവാഗതനായ സിബി മാത്യു അലക്സാണ് സംഗീതം ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂക്കുന്നം, സൗണ്ട്…
പത്തനംതിട്ട: ഇരട്ട മനുഷ്യബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെയും ലൈലയുടെയും വീട്ടിൽ ഡമ്മി പരിശോധന നടത്തി. കൊലപാതകവും നരബലിയും എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകാനാണ് ഡമ്മി ടെസ്റ്റ് നടത്തുന്നത്. ഇതിനായി സ്ത്രീയുടെ രൂപത്തിലുള്ള ഡമ്മി ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. അതേസമയം നായ്ക്കളുടെ പരിശോധനയും തുടരുകയാണ്. നായയുടെ പരിശോധനയിലാണ് അസ്ഥി കണ്ടെത്തിയത്. ഇത് മനുഷ്യന്‍റെ അസ്ഥിയല്ലെന്നാണ് നിഗമനം. മനുഷ്യന്‍റെ അസ്ഥിയെക്കാൾ കട്ടിയുള്ളതാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്ന് സംശയമുണ്ട്. നായകൾ അസ്വാഭാവികമായ രീതിയിൽ മണംപിടിച്ച് നിന്ന സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം പരിശോധിക്കും. ഇവയിൽ ഒരിടത്ത് പരിശോധിച്ചപ്പോഴാണ് അസ്ഥി കണ്ടെത്തിയത്.
ജക്കാർത്ത: ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായി. ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയാണ് മരണത്തിലേക്ക് നയിച്ച വൃക്കരോഗങ്ങൾക്ക് കാരണമെന്നാണ് നിഗമനം. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസാണ് കഫ് സിറപ്പുകൾ നിർമ്മിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കമ്പനിയുടെ നാല് ചുമ സിറപ്പുകളിൽ ഈ ചേരുവകൾ അമിതമായ അളവിൽ അടങ്ങിയിരിക്കുന്നുവെന്നും വിഷ സ്വഭാവം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഗാംബിയയും ഇന്ത്യയും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലെ തലച്ചോറ് അപകടകരമാണെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് കേസിൽ പ്രൊഫസർ ജി എൻ സായിബാബ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദത്തെയോ മാവോയിസ്റ്റ് പ്രവർത്തനങ്ങളെയോ സംബന്ധിച്ചിടത്തോളം, നേരിട്ടുള്ള ഇടപെടൽ മാത്രമല്ല, അതിന് പിന്നിലെ തലച്ചോറും അപകടകരമാണെന്ന് ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് പൊതുവായ നിരീക്ഷണമാണെന്നും കോടതി പറഞ്ഞു. പോളിയോ ബാധിച്ച് 90 ശതമാനം തളർന്ന പ്രൊഫസർ ജി എൻ സായിബാബ വീൽചെയറിലാണെന്നും അതിനാൽ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലിലാക്കാമെന്നും സായിബാബയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർക്കുകയും അർബൻ നക്സലുകൾ പതിവായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും വാദിച്ചു. പ്രതികൾക്ക് ജാമ്യഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാം. കേസ് ഡിസംബർ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ മഹാരാഷ്ട്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത…
ന്യൂഡൽഹി: പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയി, ഡി.ജി.പി അനിൽകാന്ത് എന്നിവർക്ക് നോട്ടീസ് നൽകി. കാലടി മാട്ടൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), എന്നിവരാണ് മനുഷ്യബലിക്ക് ഇരയായത്. ഭഗവൽ സിംഗ് (68), ഭാര്യ ലൈല (54), എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി (റഷീദ്, 52) എന്നിവരാണ് അറസ്റ്റിലായത്.
