- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
അബുജ: മഹാപ്രളയം നൈജീരിയയെ ദുരിതത്തിലാഴ്ത്തുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൈജീരിയ വലയുകയാണ്. 500ലധികം പേർക്ക് ഇതിനകം പ്രളയത്തിൽ ജീവൻ നഷ്ടമായി. ഇതുവരെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി. നൈജീരിയയിലെ 36 സംസ്ഥാനങ്ങളിൽ 27 എണ്ണവും വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ വലയുകയാണ്. 27 സംസ്ഥാനങ്ങളെയും പ്രളയം ബാധിച്ചു. 14 ലക്ഷത്തിലധികം പേരെ പ്രളയം നേരിട്ട് ബാധിച്ചു. പല സംസ്ഥാനങ്ങളിലും ഭക്ഷണം, ഇന്ധന വിതരണം, രക്ഷാപ്രവർത്തനം എന്നിവ താറുമാറായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തത്തിന്‍റെ വ്യാപ്തി പ്രതീക്ഷിച്ചതിലും വളരെ വലുതാകാനുള്ള സാധ്യതയാണ് നൈജീരിയൻ അധികൃതർ പറയുന്നത്. നാഷണൽ എമർജൻസി മാനേജ്മെന്‍റ് ഏജൻസി ഡയറക്ടർ ജനറൽ മുസ്തഫ ഹബീബ് അഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70 വയസ്സുവരെയുള്ള എല്ലാവരെയും ഹിന്ദി സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപനം നടത്താനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. പഞ്ചായത്തിലെ 21 വാർഡുകളിൽ 20 നും 70 നും ഇടയിൽ പ്രായമുള്ളവർക്കാണ് ക്ലാസുകൾ നൽകുന്നത്. കൃത്യമായ സർവേ നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹിന്ദി ഭാഷയിലെ വിദഗ്ദ്ധരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീർ ചെയർമാനായും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ വിവാദം നിലനിൽക്കുമ്പോഴാണ് ചേളന്നൂർ പഞ്ചായത്ത് വേറിട്ട് നിൽക്കുന്നത്.
പത്തനംതിട്ട: ഇലന്തൂർ ഇരട്ട മനുഷ്യബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മനുഷ്യമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ രക്തക്കറയും കണ്ടെത്തി. 10 കിലോ മനുഷ്യമാംസമാണ് ഫ്രീസറിൽ പിന്നീട് കഴിക്കാൻ സൂക്ഷിച്ചിരുന്നത്. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും ചില ശരീരഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഇലന്തൂരിൽ ഇരട്ട നരബലി നടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും രക്തക്കറയും കണ്ടെത്തി. പഴയതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന മുറിയുടെ ഭിത്തിയിൽ ആണ് രക്തക്കറകൾ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ മനുഷ്യമാസം കഴിച്ചതായി പ്രതികൾ സമ്മതിച്ചു. ലൈല ഒഴികെ ഇരുവരും മനുഷ്യമാംസം ഭക്ഷിച്ചതായാണ് വിവരം. ഇക്കാര്യം പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇവർ ഇരകളെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. മൂവരും കൊലപാതകം നടത്തിയ രീതി ഡമ്മി പരീക്ഷണത്തിൽ വിശദീകരിച്ചു. തെളിവെടുപ്പിലുടനീളം ഷാഫിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നിരുന്നാലും, ഭഗവൽ സിംഗിനും ലൈലയ്ക്കും കുറ്റബോധമുണ്ടെന്ന് ശരീരഭാഷ വ്യക്തമായി കാണിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ…
ചെന്നൈ: വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറ് വർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും കഴിഞ്ഞ വർഷം ഡിസംബറിലാണ് വാടകഗർഭധാരണ പ്രക്രിയ ആരംഭിച്ചതെന്നും ദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിയാതെ വാടക ഗർഭധാരണം നടത്താൻ നിലവിൽ നിയമം അനുവദിക്കുന്നില്ല. തമിഴ്നാട് സർക്കാർ കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചിരുന്നു. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. നേരത്തെ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്‍റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്. മുഖ്യപ്രതി ജിതിൻ സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നു. ആക്രമണത്തിന് ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടേതാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവ ദിവസം രാത്രി 10.30 ഓടെ സ്കൂട്ടർ ഗൗരിശപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവുമായ നവ്യയാണ്. സംഭവ ശേഷം സ്കൂട്ടർ നവ്യയ്ക്ക് കൈമാറിയ ജിതിൻ പിന്നീട് സ്വന്തം കാറിൽ സഞ്ചരിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. രാത്രിയിൽ ജിതിന്‍റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തെളിവായിരുന്നു. ചോദ്യം ചെയ്യലിൽ സ്കൂട്ടർ എത്തിച്ച കാര്യം നവ്യ സമ്മതിച്ചിരുന്നു.
കൊച്ചി: അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. എറണാകുളം ആർടിഒയ്ക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. ശനിയാഴ്ച പരിശീലനത്തിനിടെ പനമ്പിള്ളി നഗറിലാണ് ഉദ്യോഗസ്ഥർ ടീം സഞ്ചരിക്കുന്ന ബസ് പരിശോധിച്ചത്. മഞ്ഞ ബസിൽ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ ടെക്സ്റ്റുകളും ഉണ്ടായിരുന്നു. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ബസ് പരിശോധിച്ചതെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ആദ്യ മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പട നാളെ രണ്ടാം മത്സരത്തിലേക്ക് കടക്കും. കൊൽക്കത്തയുടെ എ.ടി.കെ മോഹൻ ബഗാനെയാണ് അവർ നേരിടുക. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് മത്സരത്തിന്‍റെ കിക്കോഫ്. ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഐഎസ്എല്ലിന്‍റെ ചരിത്രത്തിൽ രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കിരീട സ്വപ്നങ്ങൾ തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ.
വിജയവാഡ: പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് അംഗീകരിച്ച് സി.പി.ഐ പാർട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോർട്ട്. വിഭാഗീയതയിലേക്ക് നയിക്കുന്ന പരസ്യപ്രതികരണങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കി നടപടിയെടുക്കണം. വിഭാഗീയത വച്ചുപൊറുപ്പിക്കില്ല. പാർട്ടിയുടെ പ്രവർത്തനത്തിൽ വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാന, കേന്ദ്ര നേതാക്കളിൽ നിന്ന് മാറ്റം ആരംഭിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. നേതാക്കൾ താഴേത്തട്ടിലേക്ക് ഇറങ്ങണം. യുവാക്കളെ പാർട്ടി പരിപാടിയിൽ കൂടുതൽ പങ്കാളികളാക്കാൻ നേതാക്കൾ തയ്യാറാവണം. തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രവർത്തിക്കാനുള്ള സമീപനം പാർട്ടിയുടെയോ നേതാക്കളുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരസ്യപ്രസ്താവനകൾ വലിയ തോതിൽ പാർട്ടിയിൽ വിഭാഗീയത വളർത്തുകയാണ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കും. ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ റിപ്പോർട്ടിനും സംഘടനാ റിപ്പോർട്ടിനും മേൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ചർച്ച നടക്കും. സി ദിവാകരൻ നടത്തിയ എല്ലാ പ്രസ്താവനകളും പാർട്ടിയുടെ അച്ചടക്ക ലംഘനമായി കണക്കാക്കാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ സൂചിപ്പിച്ചു.
ന്യൂ ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാണ് അധ്യാപികയുടെ ആരോപണം. പേപ്പർ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ വച്ച് അധ്യാപിക വിദ്യാർത്ഥിനിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഖരഗ്പൂർ ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 23 കാരനായ ഫൈസാൻ അഹമ്മദിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അസമിലെ ടിന്‍സൂക്കിയ സ്വദേശിയാണ് ഫൈസാൻ. അടുത്തിടെയാണ് ഫൈസാൻ ഹോസ്റ്റലിലേക്ക് മാറിയതെന്ന് ഖരഗ്പൂർ ഐഐടി അധികൃതർ പറഞ്ഞു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഫൈസാൻ.
മെല്‍ബണ്‍: ടി20 ലോകകപ്പിന് മുൻപ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ബുംറയുടെ അഭാവം ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ബുംറയ്ക്ക് കുറഞ്ഞത് ആറാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. ലോകകപ്പ് പ്രധാനമാണെങ്കിലും ബുംറയുടെ കരിയറാണ് അതിനേക്കാൾ പ്രധാനമെന്നും, 27-28 വയസുകാരനായ ബുംറയ്ക്ക് ഒരുപാട് സമയമുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു. മെൽബണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. “ബുംറയുടെ പരിക്കിനെക്കുറിച്ച് ഞാൻ ധാരാളം വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ, ആരുടെയും ഭാഗത്തുനിന്നും ഫലപ്രദമായ മറുപടിയുണ്ടായില്ല. ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്, പക്ഷേ ബുംറയുടെ കരിയർ അതിലും പ്രധാനമാണ്. അദ്ദേഹത്തിന് ഇപ്പോൾ 27-28 വയസ്സേയുള്ളൂ, ബുംറയ്ക്ക് ഇനിയും ഒരുപാട് കാലം ബാക്കിയുണ്ട്. അതിനാൽ, ഇക്കാര്യത്തിൽ അത്തരമൊരു റിസ്ക് എടുക്കാൻ കഴിയില്ല. ഞങ്ങൾ സംസാരിച്ച എല്ലാ വിദഗ്ദ്ധരും ഇതേ കാര്യം പറഞ്ഞു. ബുംറയ്ക്ക് മുന്നിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുക്കുന്നത് തുടരാനും ടീം ഇന്ത്യയെ വിജയിപ്പിക്കാൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. 3,85,909 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടിയത്. ആകെ 29,114 വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടി. ആകെ 4,23,303 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വണ്ണിൽ പ്രവേശനം നേടാൻ കഴിഞ്ഞു. ഹയർ സെക്കൻഡറിയിൽ 43,772 സീറ്റുകളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. പരാതികളില്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓരോ ജില്ലയിലും പ്രവേശനം ലഭിച്ചവരുടെ എണ്ണം: തിരുവനന്തപുരം – 33,363, കൊല്ലം – 27,359, പത്തനംതിട്ട – 11,371, ആലപ്പുഴ – 20,896, കോട്ടയം – 20,721, ഇടുക്കി – 10,423, എറണാകുളം – 32,996, തൃശൂർ – 34,065, പാലക്കാട് – 32,918, കോഴിക്കോട് –…
