- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കൊച്ചി: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ക്രൂയിസ് വെസൽ കൊച്ചിയിലെ പുതുവൈപ്പിൽ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിനാർ ക്രൂയിസ് കൊച്ചിൻ കമ്പനിയാണ് ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) ക്ലാസിഫിക്കേഷനുള്ള ചെറു യാത്ര കപ്പൽ പുറത്തിറക്കിയത്. ഐ.ആർ.എസ് ക്ലാസിലെ കേരളത്തിലെ ആദ്യ സ്വകാര്യ ക്രൂയിസ് കപ്പലാണിതെന്ന് മിനാർ എം.ഡി സി.എ കുഞ്ഞുമോൻ പറഞ്ഞു. 2016 ൽ കീലിട്ട കപ്പൽ പൂർണ്ണമായും ഫൈബർ ഗ്ലാസിലാണ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐശ്വര്യ മറൈൻ കമ്പനിയുടെ നേതൃത്വത്തിൽ ആർക്കിടെക്ട് വിജിത്ത് മേനോൻ രൂപകൽപ്പന ചെയ്ത കപ്പൽ സഞ്ചാരികൾക്ക് കടൽ യാത്രയ്ക്കായാണ് ഉപയോഗിക്കുക. 150 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഈ ചെറിയ കപ്പലിന് 27 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട്. മൂന്ന് നിലകളുള്ള കപ്പലിന് പാർട്ടി ഹാളും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
പാരീസ്: ഫ്രാൻസിന്റെ സ്റ്റാർ സ്ട്രൈക്കർ എൻകോളോ കാന്റെയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ട്. കാലിലെ പേശികൾക്ക് പരിക്കേറ്റതിനാൽ കാന്റെയ്ക്ക് മൂന്ന് മാസം പുറത്ത് നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ടോട്ടൻഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് കാന്റെയ്ക്ക് പരിക്കേറ്റത്. റഷ്യയിൽ ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ കാന്റെ പ്രധാന പങ്ക് വഹിച്ചു. ലോകകപ്പ് നിലനിർത്താൻ ശ്രമിക്കുന്ന ഫ്രാൻസിന് അദ്ദേഹത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാകും. ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്ക്, ടുണീഷ്യ, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രാൻസ്.
റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൽഹി: മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ പറഞ്ഞു. വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. കടന്നപ്പള്ളിയുടെ അനാരോഗ്യം കാരണം സമിതിയുടെ യാത്ര റദ്ദാക്കി.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പ്രതിയായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കുറവാണ്. പരാതിക്കാരിയായ യുവതിയുമായി അന്വേഷണ സംഘം ഇന്നലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. അതേസമയം എംഎൽഎ ഇപ്പോഴും ഒളിവിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് എംഎൽഎയുടെ നീക്കം.
കോട്ടയം: സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിൽ വൻ തുകയുടെ സമൻസുകൾ. സംസ്ഥാനത്തുടനീളം 250 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണമെങ്കിലും അതിൽ കൂടുതൽ കേസുകൾ ഉണ്ടെന്നാണ് സമരസമിതി അംഗങ്ങൾ പറയുന്നത്. ഇതുവരെ 150 പേർക്ക് സമൻസ് ലഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 10,000 രൂപ അടയ്ക്കാനാണ് കോട്ടയത്ത് സമരത്തിൽ പങ്കെടുത്ത സിബി കൊല്ലാടിന് നോട്ടീസ് ലഭിച്ചത്. കോട്ടയത്ത് തന്നെ പലർക്കും ഇതേ തുകയും 5000 രൂപയുമൊക്കെയാണ് പിഴ ചുമത്തിയിരിക്കുന്നത്. അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിലായിരുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ വീണ്ടും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദയാബായി ക്ഷീണിതയാണെന്ന് സമരസമിതി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇവർ സമരം ചെയ്യുന്നത്. സെക്രട്ടറിയറ്റിന് മുന്നിൽ ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംഘാടക സമിതി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ബഹുജന മാർച്ച് നടത്തും. കാസർകോഡെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരാത്തതിനാൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും തലസ്ഥാനത്തെത്തും. ദയാബായിയെ മരണത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്ന് സംഘാടക സമിതി അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ദയാബായിയെ രണ്ട് തവണ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി വീണ്ടും സമരപ്പന്തലിലേക്ക് മടങ്ങിയിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പഞ്ചായത്തുകളിൽ ഡേ കെയർ സെന്‍ററുകൾ സ്ഥാപിക്കുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, കാസർഗോഡിനെ എയിംസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ദയാബായി നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും, പാലക്കാട് ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതച്ചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറും.
ലണ്ടന്‍: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന റിപ്പോർട്ടിനെ തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ താരം മേസണ്‍ ഗ്രീന്‍വുഡിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജനുവരിയിൽ കാമുകി ഹാരിയറ്റ് റോബ്സന്റെ ലൈംഗികാരോപണത്തിൽ അറസ്റ്റിലായ ഗ്രീന്‍വുഡിന് ജാമ്യം ലഭിച്ചിരുന്നു. വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ ഗ്രീന്‍വുഡിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗ്രീന്‍വുഡ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് വക്താവ് പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ട് എന്ന ലോകായുക്തയുടെ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടപാടുകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ലോകായുക്ത നൽകിയ നോട്ടീസിന്മേൽ കെ.കെ ശൈലജ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന മുൻ മന്ത്രിയുടെ പ്രസ്താവന ഗൗരവതരമാണ്. മൂന്ന് ലക്ഷം പിപിഇ കിറ്റുകൾക്ക് ഓർഡർ നൽകിയതിലൂടെ സർക്കാർ വലിയ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമായി. 18 ലക്ഷം എൻ 95 മാസ്കുകളും 30 ലക്ഷം ഗ്ലൗസുകളും അഴിമതിക്ക് കളമൊരുക്കാനായിരുന്നു. ലോകം വലിയ ദുരിതത്തിൽ നട്ടംതിരിയുന്ന സമയത്ത് മൂന്നിരട്ടി തുക കമ്മിഷനടിച്ച മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും ലോകത്തിന് മുന്നിൽ നമുക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയോട് ഒഡിഷ എഫ്സി തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്‍റെ 50-ാം മിനിറ്റിൽ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒഡിഷയ്ക്ക് വിനയായത്. ആദ്യപകുതിയിൽ ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഒഡിഷ താരങ്ങൾക്ക് ഗോൾ നേടാനായില്ല. 44-ാം മിനിറ്റിൽ ഡീഗോ മൗറീസിയോയുടെ മുന്നേറ്റം മുംബൈ പ്രതിരോധ നിരയെ ഉലച്ചെങ്കിലും ഷോട്ട് കൈവിട്ടു. പന്തുമായി ഒഡിഷ ഡിഫന്‍ഡര്‍മാരെ മാറികടന്ന് മുന്നോട്ടുകയറിയ ലാലിയന്‍സുല ചാങ്‌തെയുടെ മുന്നേറ്റമാണ് സെൽഫ് ഗോളിന് വഴിവെച്ചത്. ഒഡിഷ ഗോൾകീപ്പർ അമരീന്ദർ സിംഗ് ചാങ്തെ ഷോട്ട് നന്നായി സേവ് ചെയ്തെങ്കിലും അമരീന്ദറിന്‍റെ ഷോട്ട് നിർഭാഗ്യവശാൽ ഒഡീഷ ഡിഫൻഡർ ശുഭം സാരംഗി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
