Author: News Desk

പെർത്ത്: 2022 ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് യുഎഇ ഇറങ്ങുമ്പോൾ ഒരു മലയാളിയാണ് ടീമിനെ നയിക്കുന്നത്. തലശേരി സ്വദേശി സി.പി റിസ്വാന്‍റെ നേതൃത്വത്തിലുള്ള യുഎഇ സംഘത്തിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫും അംഗമാണ്. ആദ്യ മത്സരത്തിൽ യുഎഇ നെതർലൻഡ്സിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്. തലശ്ശേരി സ്വദേശിയായ റിസ്വാൻ 2019 മുതൽ യുഎഇ ദേശീയ ടീമിൽ അംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ യോഗ്യതാ മത്സരത്തിൽ സെഞ്ച്വറി നേടിയ റിസ്വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Read More

അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒമ്പത് ദിവസത്തേക്ക് അവധിയായിരിക്കും. ഒക്ടോബർ 17 മുതൽ 23 വരെയാണ് അവധിയെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ഒക്ടോബർ 24 ന് സ്കൂളുകൾ വീണ്ടും തുറക്കും. വാരാന്ത്യ അവധികൾ കൂടി കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മൊത്തം ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ഈ അവസരം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ മിഡ് ടേം അവധിയെ പഠന കാലയളവിനിടയിലെ ഇടവേളയായി കണക്കാക്കാനും ഉപയോഗിക്കണമെന്ന് അധികൃതർ പറഞ്ഞു. ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്താനും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ആവശ്യമായ പിന്തുണ നൽകാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് പതിവായി അവധി ലഭിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം ഇതുവരെ കുട്ടികൾക്ക് ആറ് അവധിക്കാലങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇടവിട്ടുള്ള അവധികൾ ഒഴിവാക്കി പകരം അധ്യയന വർഷം നേരത്തെ അവസാനിപ്പിക്കുന്നതിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു വിഭാഗം മാതാപിതാക്കൾ അഭിപ്രായപ്പെടുന്നു. 

Read More

ഗീലോങ്: ട്വന്റി-ട്വന്റി ലോകകപ്പ് ഓസ്ട്രേലിയയിൽ ആരംഭിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുന്‍ ശനക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ തകർപ്പൻ ജയത്തിന്‍റെ കരുത്തിലാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്. പതിനാറ് ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകൾ ഇതിനകം തന്നെ സൂപ്പർ 12ൽ ഇടം നേടിയിട്ടുണ്ട്. ഈ മാസം 22ന് ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് സൂപ്പർ 12 ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. നവംബർ 13ന് എംസിജി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.  23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അയൽരാജ്യമായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാളെ നടക്കുന്ന സന്നാഹ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കരുത്തും ദൗർബല്യവും പരിശോധിക്കാനുള്ള അവസരമായിരിക്കും ഓസ്ട്രേലിയയ്ക്കെതിരായ മത്സരം. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് ഷമി ഓസ്ട്രേലിയക്കെതിരെ കളിക്കുമോ എന്ന് വ്യക്തമല്ല. ഷമിയെ നേരിൽ…

Read More

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. എ.ഐ.സി.സി, പി.സി.സികളിലായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വോട്ടർമാർക്കായി ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9376 വോട്ടർമാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് ശേഷം ബാലറ്റ് ബോക്സുകൾ ചൊവ്വാഴ്ച വിമാനമാർഗ്ഗം ഡൽഹിയിലേക്ക് കൊണ്ടുപോകും. വോട്ടെണ്ണൽ പൂർത്തിയാക്കി ബുധനാഴ്ച ഫലം പ്രഖ്യാപിക്കും. മല്ലികാർജുൻ ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്ന് അവസാനിക്കും. ഖാർഗെയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പരിഗണിച്ച് ഭൂരിഭാഗം പിസിസി നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. രഹസ്യബാലറ്റിൽ പ്രതീക്ഷ അർപ്പിക്കുന്ന തരൂരിന് മധ്യപ്രദേശിൽ മാത്രമാണ് മികച്ച സ്വീകരണം ലഭിച്ചത്. 

Read More

തിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല തർക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റർമാരെ പിൻവലിച്ചുകൊണ്ട് ഗവർണർ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാൻസലർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരം സ്വീകരിച്ച നടപടിയായതിനാൽ സർക്കാരിന് ഇടപെടാൻ കഴിയില്ല. സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ വിട്ടുനിന്നത്. ഗവർണർ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നത് സർക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇത്രയധികം സെനറ്റർമാരെ ഒറ്റയടിക്ക് പിൻവലിക്കുന്നത് അസാധാരണ നടപടിയാണ്. ചാൻസലർക്ക് താൽപ്പര്യം നഷ്ടപ്പെട്ടാൽ അംഗങ്ങളെ പിൻവലിക്കാമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ അപൂർവമായി പ്രയോഗിക്കുന്ന നടപടിയാണ് ഗവർണർ സ്വീകരിച്ചത്. വി.സി സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല നിരന്തരം തള്ളിക്കളയുകയാണ്. ചൊവ്വാഴ്ച ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിഞ്ഞു. ഇടത് അംഗങ്ങൾക്കൊപ്പം ചാൻസലറുടെ നോമിനികളായ 15 പേരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇവരുടെ വിശദാംശങ്ങൾ വി.സിയിൽ നിന്ന് തേടിയ ശേഷമാണ്…

Read More

ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി മേധാവിയും ചൈനീസ് പ്രസിഡന്‍റുമായ ഷി ജിൻപിംഗിന്‍റെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാകും പാർട്ടി കോൺഗ്രസ്. ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികൾ പങ്കെടുക്കും. ഷി ജിൻപിംഗ് മൂന്നാം തവണയും പ്രസിഡന്‍റായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും തായ്‌വാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യും. ഷീക്ക് കൂടുതൽ അധികാരങ്ങൾ ഉറപ്പാക്കുന്നതിനായി പാർട്ടിയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതും ചർച്ച ചെയ്യും. ഷി ജിൻപിംഗ് തന്നെ പാർട്ടിയുടെ ജനറൽ സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളിൽ തുടരാനാണ് സാധ്യത. അതേസമയം കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള രാജ്യത്തിന്‍റെ നീക്കത്തിനെതിരെ ചൈനയിൽ പ്രതിഷേധം ശക്തമാകുകയാണ്.

Read More

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരായ പരാതി മണ്ണാർക്കാട് ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ഇന്ന് ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ന് ചർച്ച നടക്കുന്നത്. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി രാവിലെ 10നും ലോക്കൽ കമ്മിറ്റി ഉച്ചയ്ക്ക് രണ്ടിനും ചേരും. സാമ്പത്തിക ക്രമക്കേട്, വഴിവിട്ട നിയമനങ്ങൾ എന്നിവ ഉൾപ്പെടെ പി.കെ.ശശിക്കെതിരായ മറ്റ് ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. ശശി നടത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികൾ രേഖകൾ സഹിതം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ മൻസൂർ ഏതാനും മാസങ്ങൾക്ക് മുമ്പ് ജില്ലാ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ആദ്യം പരാതി പാർട്ടി പരിഗണിച്ചില്ല. പിന്നീട് മാധ്യമ വാർത്തകൾ വന്നതോടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.…

Read More

സുരേന്ദ്രനഗര്‍: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ആം ആദ്മി പാർട്ടിയ്ക്കും, കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ, ഒരു ഇറ്റാലിയൻ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചിരുന്നു. ഇപ്പോൾ ഒരു ഇറ്റാലിയ അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുകയാണെന്നാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും, ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റ് മേധാവി ഗോപാൽ ഇറ്റാലിയ എന്നിവരെയാണ് ഠാക്കൂർ പരോക്ഷമായി പരാമർശിച്ചത്. ഗുജറാത്തിൽ വലിയ ബി.ജെ.പി തരംഗമുണ്ടെന്നും ഇത്തവണ ബി.ജെ.പി മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്നും ഠാക്കൂർ പറഞ്ഞു. ഗുജറാത്തിലെ സുരേന്ദ്രനഗറിലും വാധ്വയിലും മൂന്ന് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത അനുരാഗ് ഠാക്കൂർ കോൺഗ്രസിനും എഎപിക്കുമെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്.

Read More

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിയാണ് ഷംസീർ സന്ദർശനം. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിച്ച് കര്‍മപഥത്തിലേക്ക് മടങ്ങിവരട്ടെയെന്നും സ്പീക്കർ ആശംസിച്ചു. “പ്രിയപ്പെട്ട എ.പി അബൂബക്കർ മുസ്ലിയാരെ മൈത്ര ആശുപത്രിയിൽ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെ മകൻ ഡോ. അബ്ദുൽ ഹകീം അസ്ഹരിയോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും എത്രയും വേഗം അദ്ദേഹത്തിന്റെ കര്‍മപഥത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.” – ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

Read More

ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോ‍ഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന് ബൊമ്മെ പരിഹസിച്ചു. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച 1000 കിലോമീറ്റർ പിന്നിട്ടു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇപ്പോൾ കർണാടകയിലെ ബെല്ലാരിയിലെത്തി. “ഇന്ത്യ ഇപ്പോൾ തന്നെ ഐക്യത്തിലാണ്. രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജോഡോ യാത്ര പോകേണ്ട ആവശ്യമില്ല. ആഗോളതലത്തിൽ ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ജി 7 രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ, ഇന്ത്യ 7 ശതമാനം വളർച്ച കൈവരിച്ചു. അതുകൊണ്ട് ഭാരത് ജോഡോ യാത്ര അർത്ഥശൂന്യമാണ്. രാഹുൽ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ലക്ഷ്യം. രാഹുൽ ഗാന്ധി എന്ന പേരിൽ ഇവർ വിക്ഷേപിച്ച മിസൈൽ പരാജയപ്പെട്ടു. അവർ ഇത് രണ്ടാം തവണ വീണ്ടും വിക്ഷേപിക്കുന്നു.” – ബൊമ്മൈ പറഞ്ഞു.

Read More