Author: Starvision News Desk

കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഈ മാസം 31-ന് രാവിലെ പത്തിന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷതയിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന ഖോംങ്ഡുപ് മുഖ്യ പ്രഭാഷണം നടത്തും. കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതം ആശംസിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ദേശീയ വനിതാ കമ്മിഷന്‍ ലീഗല്‍…

Read More

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂര്‍ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂര്‍ 289,…

Read More

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചായ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്… മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം… സാധനയുടെ നിറവ്… പൂർണതയ്ക്ക് വേണ്ടിയുള്ള ആത്മ സമർപ്പണം… ഇതെല്ലാം ചേർന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ടു പോലെ അത് നമ്മെ ആഹ്ളാദിപ്പിക്കും. ഒരു കടലാഴം പോലെ സംഗീതത്തിൻ്റെ അഗാധതയിലേക്ക് കൊണ്ടു പോകും. സ്വർണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും.നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി. മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

Read More

കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലക്ഷ്യ സെന്നിന്റെ രണ്ടാം കിരീടമാണിത്. 2022ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം നേടിയിരുന്നു.(Lakshya Sen wins Canada Open 2023, beats Li Shi Feng) ഫൈനലില്‍ ലി ഷിഫെങ്ങിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത് (സ്‌കോര്‍ ബോര്‍ഡ്: 21:18, 22:20). സെമിയില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെയാണ് ലക്ഷ്യ പരാജപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ നടന്ന ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ലക്ഷ്യ അവസാനമായി ഫൈനല്‍ കളിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നത് താരത്തെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് 19-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ കാനഡ ഓപ്പണ്‍ കിരീടം നേടി മടങ്ങിവരവ് ഗംഭീരമാക്കിയത്.

Read More

മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട്  ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാജൻ സ്കറിയക്കെതിരായ തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം…

Read More

ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്നാണ് വി ഡി സതീശന്‍റെ  പരിഹാസം. സിപിഎം കാപട്യവുമായാണ് വന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ്‌ അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും ഇപ്പോൾ നന്നായി കിട്ടിയല്ലോ എന്നും സതീശന്‍ പരിഹസിച്ചു. സമസ്തയ്ക്ക് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാമെന്നും സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയതലത്തിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം ശരിയായി വിലയിരുത്തുന്ന പാർട്ടിയാണ് ലീഗ്. ദേശീയ തലത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ മതേതര പ്ലാറ്റ്ഫോം വേണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വം.…

Read More

തൃശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം. നേരത്തെ ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ തൃക്കൂർ മേഖലയിലാണ് ഇന്ന് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെയുള്ള ചലനങ്ങളുടെ തോത് രേഖപ്പെടുത്തില്ല. അതുകൊണ്ട് തന്നെ ഭൂകമ്പമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. ഇന്നുച്ചയ്ക്ക് 1:01 നാണ് ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ടത്. രണ്ടു സെക്കൻഡ് നേരം മാത്രം നീണ്ടുനിൽക്കുന്നതായിരുന്നു പ്രകമ്പനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ പ്രകമ്പനം അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ പ്രതിഭാസം അനുഭവപ്പെട്ടത്. തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് പ്രകമ്പനം. രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണൽ സെൻറർ ഫോർ സീസ്‌മോളജിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞിരുന്നു. പിന്നീട് രാത്രി 11.29നായിരുന്നു രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കൻഡ് വരെ നീണ്ടുനിന്നതായിരുന്നു രാത്രിയിലെ പ്രകമ്പനം. ഇതാകട്ടെ…

Read More

വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ട് കേരളം. 2021-22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ നിന്നാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന് 609.7 ആണ് ലഭിച്ചിരിക്കുന്ന സ്‌കോര്‍. 700ല്‍ 641 പോയിന്റുമായി ഛണ്ഡിഗഢും പഞ്ചാബുമാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച ആറ് സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെന്നത് നേട്ടത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ ഇടംനേടാന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ല. പഞ്ചാബും ഛണ്ഡിഗഢും ആറാം ഗ്രേഡിലാണുള്ളത്. പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിനായി കണക്കാക്കുന്നത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവയാണ് കേരളത്തിനൊപ്പം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഏഴാം ഗ്രേഡിലാണ് ഇവയുടെ സ്ഥാനം. ഇവയ്ക്കും പിന്നിലാണ് അരുണാചല്‍പ്രദേശ്, മിസോറാം, മേഘാലയ സംസ്ഥാനങ്ങളുടെ സ്‌കോര്‍. കഴിഞ്ഞ വര്‍ഷം…

Read More

മ​നാ​മ:  വെൽഫെയർ ഓർഗനൈസേഷൻ നോൺ കേരളൈറ്റ്സ്(WORKA) നൽകുന്ന പ്രഥമ ഇന്നസെൻറ് അവാർഡ് സ്വീകരിക്കുന്നതിനായി കലാഭവൻ ജോഷി ഇന്ന് രാവിലെ എത്തിച്ചേർന്നു. ജി വേണുഗോപാൽ നേതൃത്വം നൽകുന്ന സമ്മർ ഇൻ ബഹറിൻ എന്ന പ്രോഗ്രാമിൽ വച്ച് പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക് സമ്മാനിക്കും. ചിരി വിസ്മയത്തിന്റെ അതുല്യമായപ്രപഞ്ചം സൃഷ്ടിച്ച് കാലയവനികയിലേക്ക് മറഞ്ഞുപോയ,ഇന്നസെന്റിനും മാമുക്കോയക്കും അർഹമായ പരിഗണന നൽകിയതിൽ സിനിമാ ലോകത്തിന് അതിയായ , സന്തോഷമുണ്ടെന്ന് സമ്മർ ഇൻ ബഹറിൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രകാശ് സാരംഗിയും പ്രേംദാസ് അരിക്കോടും പറഞ്ഞു. അവാർഡ് ജേതാവിനെയും വിശിഷ്ട അതിഥികളെയും വോർക്ക പ്രസിഡൻറ് ചാൾസ് ആലുക്കയും, ജനറൽ സെക്രട്ടറി ജോജി വർക്കിയും, ഭാരവാഹികളായ ബൈജുവും, വിനോദ് ആറ്റിങ്ങലും, ചേർന്ന് സ്വീകരിച്ചു.

Read More

റണ്ണൊഴുകിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി പഞ്ചാബ് കിംഗ്സ്. 13 റൺസിനാണ് പഞ്ചാബിൻ്റെ ജയം. പഞ്ചാബ് മുന്നോട്ടുവച്ച 215 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 201 റൺസ് നേടാനേ സാധിച്ചുള്ളൂ. 42 പന്തിൽ 67 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി അർഷ്ദീപ് സിംഗ് 4 വിക്കറ്റ് വീഴ്ത്തി. ഇഷാൻ കിഷനെ (1) വേഗം നഷ്ടമായെങ്കിലും രോഹിത് ശർമയും കാമറൂൺ ഗ്രീനും ചേർന്ന് മുംബൈയ്ക്ക് തകർപ്പൻ തുടക്കം നൽകി. 76 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 27 പന്തിൽ 44 റൺസ് നേടിയ രോഹിതിനെ പുറത്താക്കിയ ലിയാം ലിവിങ്ങ്സ്റ്റൺ ഈ കൂട്ടുകെട്ട് പൊളിച്ചു. മോശം ഫോമിലുള്ള സൂര്യകുമാർ യാദവ് പക്ഷേ, ക്രീസിലെത്തിയതു മുതൽ ആക്രമിച്ചുകളിച്ചു. രോഹിത് പുറത്തായതിനു പിന്നാലെ ഗ്രീനിൻ്റെ സ്ട്രൈക്ക് റേറ്റ് താഴ്ന്നെങ്കിലും തകർപ്പൻ ഷോട്ടുകളിലൂടെ സൂര്യ മുംബൈയുടെ കൈപിടിച്ചു. 37 പന്തിൽ ഗ്രീൻ…

Read More