Author: Starvision News Desk

ഐ വൈ സി സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സ്മൃതി സംഗമം നടത്തി, ഹമദ് ടൗൺ കെ എം സി സി ഹാളിൽ നടത്തിയ പരിപാടി ദേശീയ പ്രസിഡൻ്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡൻ്റ് നസീർ പൊന്നാനി അധ്യക്ഷൻ ആയിരുന്നു, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യ മൂല്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും മുന്നിട്ട് ഇറങ്ങേണ്ട സാഹചര്യം ആണ് ഉള്ളതെന്നും ഓരോ ഐ വൈ സി സി ഇതിനായി പ്രയത്നിക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡൻ്റ് ഫാസിൽ വട്ടോളി പറഞ്ഞു, രാജ്യത്തിൻ്റെ സ്വാതന്ത്ര്യം നേടിത്തരുവാൻ നേതൃത്വം നൽകിയ രാഷ്ട്ര നേതാക്കളുടെ ചരിത്രം പോലും അവമധിക്കപ്പെടുന്ന കാലത്ത് ഓരോ ഇന്ത്യക്കാരനും ജാഗരൂകരാകണമെന്നും യോഗത്തിൽ സംസാരിച്ച ദേശീയ സെക്രട്ടറി അലൻ ഐസക്ക് പറഞ്ഞു, ജോൺസൺ ജോസഫ്, ഷംഷാദ് , ഷഫീക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതവും ട്രഷറർ ശരത് കണ്ണൂർ നന്ദിയും…

Read More

മനാമ: ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരിയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടികൂടി. 25 ലക്ഷം രൂപയിലധികം വിലവരുന്ന 500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണമാണ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിനി റജുല ആണ് പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. മാതാവ് മരിച്ചതിനാൽ പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഗ്രീൻ ചാനലിലൂടെ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ധരിച്ചിരുന്ന ഷൂസ് അഴിച്ചു പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിൽ ഉള്ള 275.94 ഗ്രാം സ്വർണ്ണം പിടികൂടിയത്. കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്ന് അഞ്ച് വളകളും 253.45 ഗ്രാം തൂക്കമുള്ള ഒരു സ്വർണ്ണ ചെയിനും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 25.75 ലക്ഷം രൂപ വിലവരും.

Read More

ന്യൂഡൽഹി: കേരളത്തിൽ സിപിഎം വീണ സർവീസ് ടാക്‌സ് (വിഎസ്ടി) നടപ്പാക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കമ്പനികൾ ഹഫ്ത മാതൃകയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന സമ്പ്രദായമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ കുടുംബാധിപത്യ ഭരണത്തിന്റെ അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കെഎംആർഎൽ കോഴ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്നും കൊച്ചിൻ മിനറൽ പോലുള്ള കമ്പനി ഒരു സർവീസും സ്വീകരിച്ചിട്ടില്ല എന്നത് വ്യക്തമാണ്. പിന്നെ എന്തിനാണ് ഇത്തരത്തിൽ വലിയൊരു തുക അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്ന് വ്യക്തമാക്കണം. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകേണ്ടത് കോൺഗ്രസ്- സിപിഎം സഖ്യമാണ്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരിൽ പുതിയ നികുതി ഏർപ്പാടാക്കി എന്നാണ് അറിയാൻ സാധിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

Read More

കൊച്ചി: പതിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവ് അമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്നു വിളിക്കുന്ന നിരഞ്ജൻ (20) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.13കാരിയെ ജൂലൈ 12ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഒരു യുവാവ് പെണ്‍കുട്ടിയെ നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നും അറിയാന്‍ സാധിച്ചു. പെണ്‍കുട്ടി ഇയാളുടെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയെപ്പറ്റി പലരോടും പലവിധ അപവാദം പറഞ്ഞു പരത്തുന്നത് പതിവാക്കിയിരുന്നു. യുവാവ് ശല്യം ചെയ്യുന്നതിനെപ്പറ്റി പെണ്‍കുട്ടി വീട്ടുകോരോട് പറയുകയും വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. കുറച്ച് ദിവസത്തേക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത്…

Read More

താനൂരിൽ പോലീസ് കസ്റ്റടിയിൽ കൊല്ലപ്പെട്ട സിബിഐയ്ക്ക് വിട്ട സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സിബിഐ അന്വേഷണത്തിലൂടെ യഥാർത്ഥ സത്യം പുറത്ത് വരുമെന്നും ചെന്നിത്തല പറഞ്ഞു.

Read More

കൊച്ചി: ചലച്ചിത്ര പ്രേമികൾക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ധിഖ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ അൽപ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേർന്നാണ് വിയോഗ വാർത്ത അറിയിച്ചത്. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോർട്ടിൽ കഴിയവേയാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ ഒമ്പത് മണി മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും എറണാകുളം സെന്റർ ജുമാ മസ്ജിദിൽ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയയും കരൾ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ ശോഭിച്ചിരുന്ന അദ്ദേഹം മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ചലച്ചിത്ര രംഗത്തും വിജയചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഭാര്യ പരേതയായ സജിത. സുമയ്യ, സുകൂൺ, സാറ എന്നിവർ…

Read More

മനാമ: ബഹ്‌റൈനിൽ അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യൻ വംശജർ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റാണ് പ്രാദേശികമായി “ഷാബു” എന്നറിയപ്പെടുന്ന 20 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്. വിപണനമുദ്ദേശിച്ച്​ സൂക്ഷിച്ചിരുന്നവയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.  പ്രതികളുടെ വസതിയിൽ മയക്കുമരുന്ന് പദാർത്ഥങ്ങൾ നിർമ്മിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസഥാനത്തിൽ നടത്തിയ ​അന്വേഷണത്തിലാണ് അവിടെ നിന്ന് മയക്കുമരുന്ന് വസ്തുക്കളും അവയുടെ നിർമ്മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായവരുമായി ബന്ധമുള്ള മറ്റ്​ കൂട്ടുപ്രതികളു​ണ്ടോയെന്ന കാര്യവും പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. പ്രതികളെ നിയമ നടപടികൾക്ക്​ വിധേയമാക്കുന്നതിന്‍റെ ഭാഗമായി ​ റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

Read More

മനാമ: വാലി അൽ അഹദ് ഹൈവേയിലെ അറ്റകുറ്റപ്പണികൾ മൂലം റിഫയിലെ അവന്യൂ 38-ൽ ഹൈവേ ചേരുന്ന ഭാഗത്തെ സ്ലോ ലെയ്ൻ അടച്ചിടുമെന്ന് വർക്ക്സ് മന്ത്രാലയം അറിയിച്ചു. രണ്ട് ദിശകളിലേക്കും രണ്ട് പാതകൾ തുറന്നിട്ടുണ്ട്. ആഗസ്റ്റ് മൂന്ന് രാത്രി 11 മുതൽ ആഗസ്റ്റ് ആറ് പുലർച്ചെ അഞ്ചുവരെയാണ് അടച്ചിടുന്നത്.

Read More

മനാമ: ബഹ്‌റൈനിലെ കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ പ്രഖ്യാപിച്ച നളകലാ രത്ന അവാർഡ് ചങ്ങനാശ്ശേരി എരിഞ്ഞില്ലത്തുവച്ച് നടന്ന ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് KSCA പ്രസിഡണ്ട് പ്രവീൺ നായർ അവാർഡ് നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ KSCA യുടെ കലാ സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ജു വർക്കല സന്നിഹിതനായിരുന്നു.ബഹ്‌റൈനിൽ നിന്നുള്ള ആദ്യ അവാർഡ് സ്വീകരിച്ചതിന്റെ സന്തോഷം അദ്ദേഹം KSCA ഭാരവാഹികളുമായി പങ്കുവെച്ചു.

Read More

പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക’ എന്ന ചൊല്ല് കേരള പൊലീസിനാണ് ഇപ്പോൾ നന്നായി ചേരുക. ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയെ കിട്ടാതായപ്പോൾ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷവും.25 വർഷം മുമ്പ് കള്ളിക്കാട്ടെ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വയോധികയായ ഈ കുടുംബിനിയെ കുടുക്കിയത്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരം കോടതിക്ക് ബോദ്ധ്യമായത്. 1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിൽ ഭാരതി എന്നു പേരുള്ള യുവതി ജോലിക്ക് നിന്നിരുന്നു. വീട്ടുകാരുമായി ഭാരതി വഴക്കിടുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് ഭാരതിയെ അറസ്റ്റും ചെയ്തു. പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ ഇവർ മുങ്ങി.കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേത്തറ മഠത്തിൽ വീട് ഭാരതിക്ക് പകരം…

Read More