Author: Starvision News Desk

കേരളത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും ജാതിയുടെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സംഭവത്തിൽ അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പലപ്പോഴായി താൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് മന്ത്രിയ്ക്ക് നേരിടേണ്ടി വന്ന വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും നടൻ വ്യക്തമാക്കി. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നതെന്നും മന്ത്രിയ്ക്കുണ്ടായ പ്രയാസത്തിൽ സുബീഷ് സുധി മാപ്പ് പറയുകയും ചെയ്തു.

Read More

കാസർകോട്: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.

Read More

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു.ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും.ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.അതേസമയം, ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തിൽ ഓൺലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ നിയമ വിരുദ്ധ…

Read More

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓണലൈനിലേക്ക് മാറ്റാൻ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ഓൺലൈൻ ക്ലാസ് മാത്രമാണ് അനുവദിക്കുക. വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. ഇന്ന് ചേർന്ന നിപ അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. പുതിയ തീരുമാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.ട്യൂഷൻ സെന്ററുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും ഉത്തരവ് ബാധകമാണ്. അംഗണവാടികൾ മദ്രസകൾ എന്നിവിടങ്ങളിലേക്കും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതില്ല. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read More

റാഞ്ചി: മാതാപിതാക്കളോടുളള പക തീർക്കാൻ അഞ്ചുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തിയ 55 കാരിയായ സ്ത്രീ പൊലീസ് കസ്​റ്റഡിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാങ് എന്ന ചെറിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഫൈസൽ അൻസാരി റോസ് എന്ന ആൺകുട്ടിയെ പ്രതി കിണ​റ്റിൽ തളളിയിട്ടാണ് കൊലപാതകം നടത്തിയത്. അങ്കണവാടി വിദ്യാർത്ഥിയായ ഫൈസൽ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫൈസൽ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ ചെരുപ്പുകൾ ഒരു കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നാലെ ആൺകുട്ടിയുടെ മൃതദേഹം കിണ​റ്റിൽ നിന്നും കണ്ടെത്തി. കഴുത്തിലായി രണ്ട് ഇഷ്ടികകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കു​റ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പ്രതിയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനുമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.

Read More

തിരുവനന്തപുരം: കേരളത്തിൽ പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ ഇരുപത്തിയൊന്ന് പേരാണ് ഐസൊലേഷനിൽ ഉളളതെന്നും പരിശോധന നടത്തിയതിൽ 94 സാംപിളുകളുടെ ഫലവും നെഗ​റ്റീവാണെന്നും മന്ത്രി പറഞ്ഞു.നിപ ബാധിതർ ചികിത്സയിലുളള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ഐഎംസിഎച്ചിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിലുണ്ട് എന്നും വീണാ ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ ആറ് പോസി​റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

തൊടുപുഴ: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കിനൽകി സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസൻസാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബർ 31വരെയാണ് പുതുക്കിനൽകിയത്.മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ രംഗത്തെത്തിയിരുന്നു. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കുമെന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എംഎൽഎയാണ് നിയമവിരുദ്ധമായി സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നതെന്നായിരുന്നു മോഹനന്റെ വാദം.

Read More

ന്യൂഡൽഹി: സോളാർ കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം സഭയിൽ ചർച്ച ചെയ്തതോടെ വിഷയത്തിൽ എതിരഭിപ്രായവുമില്ല, അനുകൂല അഭിപ്രായവുമില്ല എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തിയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുളളൂ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന് പറയുന്നത് കോൺഗ്രസ് തന്നെയാണെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.മന്ത്രിസഭ പുനഃസംഘടന മുൻധാരണ പ്രകാരം തന്നെ നടക്കും. മാദ്ധ്യമങ്ങൾ നടത്തുന്ന ച‌ർച്ചകളിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയമം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചോ മന്ത്രിമാരെ മാറ്റുന്നത് സംബന്ധിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടിയാണ്. ഇടതുപക്ഷ മുന്നണിയെയും സർക്കാരിനെയും കൂടുതൽ ആശയക്കുഴപ്പത്തിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും നയിക്കാനാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ…

Read More

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂന്നു ഗ​വ​ർ​​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി. മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന ക്യാമ്പയിനുകൾ നടന്നത്. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും ​പേ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് റി​മാ​ൻ​ഡ്​ ചെ​യ്തു.നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​സ്​ അ​ഫ​യേ​ഴ്​​സ്, പൊ​ലീ​സ്​ ഡ​യ​റ​ക്​​​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh-ലെ ​ഇ​ല​ക്‌​ട്രോ​ണി​ക് ഫോം ​വ​ഴി അ​റി​യി​ക്കാം. 17506055 എ​ന്ന ന​മ്പ​റി​ൽ അ​തോ​റി​റ്റി​യു​ടെ കോ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ചും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാം. https://youtu.be/iy0j-l4OyLY?si=CM3VTcvdXMkiPMo4&t=3

Read More

ദിസ്പൂ‌ർ: അസമിലെ ഒരു വീട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം അർദ്ധ നഗ്നമായ നിലയിൽ കണ്ടെത്തി. 15 വയസാണ് പെൺകുട്ടിക്ക്. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നതെന്ന് കരിംഗഞ്ച് എസ്പി പാർത്ഥ പ്രതീം ദാസ് പറഞ്ഞു.’സ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. രാത്രി ഒമ്പത് മണി വരെ പെൺകുട്ടി കുടുംബാംഗങ്ങളുമായി സാധാരണ നിലയിലുള്ള സംഭാഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്’- എസ്പി മാദ്ധ്യമങ്ങളോട് പറഞ്ഞു.പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Read More