Author: Starvision News Desk

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് പി.കെ.ബിജു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവുണ്ടെങ്കില്‍ അനില്‍ അക്കര പുറത്തുവിടണം. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. സതീഷ് കുമാറിനെ പരിചയമില്ല. ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളുമുണ്ടായിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇഡിക്കുമുന്നില്‍ ഹാജരാകുമെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read More

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് എസ്.ഐ. വിനോദിനെതിരേയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പോലീസ് കേസെടുത്തു.ശനിയാഴ്ച അര്‍ധരാത്രി 12.30-ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്.ഐ. വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്.ഐ.യുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി. സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പോലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പോലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്.ഐ. വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം മദ്യലഹരിയിലാണ് എസ്.ഐ. സ്ഥലത്തെത്തിയത്. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്.ഐ.ക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദിച്ചെന്നും…

Read More

തിരുവനന്തപുരം: പൂവച്ചല്‍ പുളിങ്കോട് കാറിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. സംഭവം കൊലപാതകമാണെന്ന ആരോപണത്തിന് പിന്നാലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണ് പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരേ കൊലക്കുറ്റവും ചുമത്തിയത്. കഴിഞ്ഞദിവസം സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരുന്നത്.പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) ആണ് കാറിടിച്ച് മരിച്ചത്. ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്. ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും…

Read More

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഇന്ന് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇരുവരുടെയും ദർശനസമയത്ത് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറ്റ് പ്രതിനിധികൾക്കൊപ്പം ഋഷി സുനക് രാജ്ഘട്ടിലേയ്ക്ക് പോയി. ക്ഷേത്ര ദർശനത്തിന് സമയം കണ്ടെത്തുമെന്ന് ഇന്നലെ അദ്ദേഹം അറിയിച്ചിരുന്നു. അഭിമാനിയായ ഹിന്ദുവാണെന്നും അത്തരത്തിലാണ് വളർന്നതെന്നും സുനക് മുൻപ് വ്യക്തമാക്കിയിരുന്നു. സമയക്കുറവ് കാരണം ജന്മാഷ്ടമി ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. ക്ഷേത്രസന്ദർശനത്തിലൂടെ ആ വിഷമം മറികടക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

Read More

ചെന്നൈ: സ്‌കൂളില്‍ അധ്യാപകന് നേരേ വിദ്യാര്‍ഥിയുടെ ആക്രമണം. ചെന്നൈ വിംകോ നഗറിലെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ അധ്യാപകനായ എം.ശേഖറി(46)നെയാണ് പ്ലസ്ടു വിദ്യാര്‍ഥി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹത്തെ തിരുവൊട്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ ഉറങ്ങുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ച് കാര്യം തിരക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് വിദ്യാര്‍ഥി മയക്കത്തിലായതെന്നും സംശയമുണ്ട്. ഓഗസ്റ്റ് 21 മുതല്‍ പതിവായി ക്ലാസില്‍ വരാതിരുന്ന പ്ലസ്ടു വിദ്യാര്‍ഥി കഴിഞ്ഞദിവസമാണ് സ്‌കൂളിലെത്തിയത്. ഏറെനാളായി സ്‌കൂളില്‍ വരാത്തതിനാല്‍ കഴിഞ്ഞദിവസം പിതാവിനൊപ്പമാണ് വിദ്യാര്‍ഥി വന്നത്. മകനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഇനി ക്ലാസ് മുടക്കില്ലെന്നും പിതാവ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിയെ അനുവദിച്ചത്.എന്നാല്‍, പരീക്ഷയ്ക്കിടെ ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ഥിയെ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ വിളിച്ച് എഴുന്നേല്‍പ്പിച്ചു.…

Read More

ന്യൂഡൽഹി: കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ ഉടനീളം വാർത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത് വ്യാജവാർത്തായാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയിൽ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. വ്യാജവാർത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സിൽ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാൽ നടിയുമായി ഉടൻ തന്നെ ബന്ധപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ അവർ ജീവനോടെ ഇരിക്കുന്നതായി കൃത്യമായ വിവരം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ കോൾ കിട്ടുമ്പോൾ ദിവ്യ ജനീവയിൽ സുഖമായ ഉറക്കത്തിലായിരുന്നെന്ന് ഇയാൾ കുറിച്ചു. അതേസമയം എവിടെ നിന്നാണ് ഈ മരണവാർത്ത പുറപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കന്നഡത്തിലെ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞമാസം ബാങ്കോക്കിൽ മരണമടഞ്ഞിരുന്നു.…

Read More

കൊല്ലം∙ സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെ.ബി.ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം പത്തനാപരുത്ത് ഒരു ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന.മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാർ, ജനപ്രതിനിധികൾ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക. അപ്പോൾ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല.’’– ഗണേഷ് കുമാർ പറഞ്ഞു. ആരേലും വിളിച്ചാൽ…

Read More

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ബെെക്കിലെത്തിയ മൂന്നംഗസംഘമാണ് ജോൺസനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ജോൺസൺ ലോറി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Read More

തിരുവനന്തപുരം: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ ബി.ജെ.പി. പ്രതിഷേധത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിയ്ക്ക് വിലങ്ങു തടിയായാണ് പ്രവര്‍ത്തിച്ചതെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ജനങ്ങളെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്‌കാരത്തെയാണ് ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നതെന്നും അതിനാല്‍ ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധത്തില്‍ അത്ഭുതമില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. യഥാര്‍ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ ഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും പി. ജയരാജൻ ചോദിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളേയും ദളിതരേയു തുല്യരായി കണക്കാക്കാതെ അക്രമം പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധിയേയും ഭീഷണിപ്പെടുത്തുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം വിസ്മരിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലത്താണ് സംഭവം. രാജ് എന്നയാളാണ് മരണപ്പെട്ടത്. സംഭവത്തിൽ വണ്ടിത്തടം സ്വദേശി ബിനുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടിൽ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് കാട്ടി ഇവർ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംശയം സഹോദരൻ ബിനുവിലേയ്‌ക്ക് തിരിയുന്നത്. ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയത്. അതനുസരിച്ച് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.അമ്മ ബന്ധുവീട്ടിൽ പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ സഹോദരനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട രാജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നും വിവരമുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളു എന്നും…

Read More