കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ബെെക്കിലെത്തിയ മൂന്നംഗസംഘമാണ് ജോൺസനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ജോൺസൺ ലോറി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
Trending
- പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ, കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം
- കോൺഗ്രസ് നേതാവ് പിഎ മാധവൻ്റെ വാഹനാപകടം; ദുരൂഹതയെന്ന് കുടുബം, പരാതി നല്കി മകന്
- ട്രംപിനെക്കാളും കടുപ്പിച്ച് വാൻസിന്റെ ഭീഷണി, ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; ‘ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും’
- മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്
- കല്ലേറും കൂട്ടത്തല്ലും; കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
- സ്പെഷ്യൽ എജുക്കേറ്റർ നിയമനം: ഭരണമാറ്റം വന്നാൽ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി
- റോക്കറ്റാക്രമണത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെ മണിപ്പൂർ വീണ്ടും കലാപകലുഷിതം; ഇൻ്റർനെറ്റ് നിരോധിച്ചു, കർഫ്യു ഏർപ്പെടുത്തി
- ലോകം ഒരു മഹാദുരന്തത്തിന്റെ വക്കിൽ, ട്രംപിന്റെ അവസാന ഭീഷണിയിൽ ഭീതി; ‘ഇന്ന് രാത്രി ഇറാനെ പൂർണമായി നശിപ്പിക്കും’

