പീരുമേട്: അർദ്ധരാത്രിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. ഇടുക്കി വള്ളക്കടവിലാണ് സംഭവം. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയും (39), മകൻ മുഹമദ് ഹസനും(19) പൊലീസിന് മൊഴി നൽകി. വധശ്രമത്തിന് വണ്ടിപ്പെരിയാർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. കൂട്ട് പ്രതികൾക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.ശനിയാഴ്ച പുലർച്ചെ 1.30ഓടെ ഒരു സംഘമാളുകൾ വള്ളക്കടവിലെ വീട്ടിലെത്തി അബ്ബാസിനെ മർദ്ദിക്കുകയായിരുന്നു. ആക്രമിച്ചത് ക്വട്ടേഷൻ സംഘമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് പറയുന്നതനുസരിച്ച്, അഷീറ ബീവിയും അബ്ബാസും തമ്മിൽ വഴക്കും കലഹവും സ്ഥിരമായിരുന്നു. അഷീറ ബീവിയെ മാനസികമായും ശാരീരികമായും അബ്ബാസ് പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇത് സഹിക്കാനാകാതെ ഇവർ എറണാകുളത്ത് പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.പിന്നീടാണ് അയൽവാസി ഷെമീറിന്റെ നിർദേശപ്രകാരം ഭർത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്. ഇതനുസരിച്ച് അഷീറ ബീവിയും മകൻ മുഹമ്മദ് ഹസനും വണ്ടിപ്പെരിയാർ ബസ്റ്റോപ്പിൽ രാത്രി പന്ത്രര യോടെ കാത്തിരുന്നു.ഷെമീറും സംഘവും കാറിൽ എത്തുകയും ഇവർ രണ്ടുപേരേയും കൂട്ടി വള്ളക്കടവിലേക്ക് അബ്ബാസിന്റെ വീട്ടിൽ എത്തി. ജനലിലൂടെ അടുക്കളവാതിൽ തുറന്നുകൊടുത്ത ശേഷം ഇവർ എറണാകുളത്തേക്ക് മടങ്ങി. മർദ്ദനമേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അബ്ബാസിനെ കാണുന്നതിന് ഭാര്യ അഷീറയും മകൻ മുഹമ്മദ് ഹസനും ആശുപത്രിയിൽ എത്തി പരിചരണ ചുമതല ഏറ്റെടുത്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെയും കസ്റ്റഡിൽയിൽ എടുത്തു .ഇതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ. കെ. ഹേമന്ദ് കുമാർ, പ്രിൻസിപ്പൾ എസ്.ഐ. അജേഷ്, എസ്.ഐ. റ്റി.വി.രാജ് മോഹൻ, എ.എസ്.ഐ. മാരായ എസ്.സുബൈർ, കെ.ജി.രാജേന്ദ്രൻ, പി.എം.നിയാസ്, സിവിൽ പൊലീസ് ഓഫീസർ ലിജിത .വി.തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Trending
- കനത്ത ചൂടും ഉഷ്ണക്കാറ്റും; വൈദ്യുതി മേഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ഇബി
- KSRTC താൽക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം: പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം
- ‘എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു, അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട’: സിവി ആനന്ദബോസ്
- എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു
- ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം
- സ്റ്റേഷന്മാസ്റ്റര് ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍