- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
Author: Starvision News Desk
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും വിമെൻസ് ഫോറം ജനറൽ സെക്രട്ടറി അനു അലനും കുടുംബത്തിനും യാത്രയയപ്പും ഹൂറ മിറാഡോർ ഹോട്ടലിൽ സംഘടിപ്പിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് തോമസ് വൈദ്യൻ അധ്യക്ഷനായ ചടങ്ങിൽWMC അംഗങ്ങളായ സൗമ്യ സെന്തിൽ, ബീന ബിനു എന്നിവർ ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ WMC ബഹ്‌റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരത്ത് നടന്ന WMC 14 മത് ഗ്ലോബൽ കോൺഫറൻസിൽ ബഹ്‌റൈൻ പ്രൊവിൻസിൽ നിന്നും ഗ്ലോബൽ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ ജോയിന്റ് ട്രെഷറർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ ജെയിംസ് ജോൺ, ഗ്ലോബൽ എഡ്യൂക്കേഷൻ കൗൺസിൽ ചെയർപേഴ്സൺ ഷെമിലി പി ജോൺ, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് നാരായണൻ എന്നിവരെ WMC ബഹ്‌റൈൻ പ്രോവിൻസ് ചെയർമാൻ ദേവരാജൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണം 2024 നോട് അനുബന്ധമായി ബഹ്‌റൈൻ…
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തിൽ 16 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികളും ചേലക്കരയിൽ 7 സ്ഥാനാർത്ഥികളുടെയും പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്. വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അജിത്ത് കുമാര്‍, സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്,…
ദില്ലി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും. ആശങ്കയുടെ 70 മണിക്കൂറുകൾ പിന്നിട്ട ശേഷവും ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിനകത്ത് നിന്ന് ആശ്വാസവാർത്ത എത്തുന്നില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്കുളള 30 മീറ്ററിലെ പാറയും മണ്ണിനുമൊപ്പം കോൺക്രീറ്റ് അവശിഷ്ടങ്ങളും ദൗത്യം ദുഷ്ക്കരമാക്കുകയാണ്. ദില്ലിയിൽ നിന്ന് പുതിയ യന്ത്രം ആകാശമാർഗം എത്തിക്കുമെന്നാണ് ദൗത്യസംഘം നൽകുന്ന സൂചന. പുതിയ യന്ത്രമെത്തുന്നതോടെ മണിക്കൂറിൽ 5 മീറ്ററോളം അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാകും. ദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധവുമായെത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയുണ്ട്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി ദൗത്യസംഘം തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെളളവുമെത്തിക്കുന്നതും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പിജി ഡോക്ടർമാർ സമരത്തിൽ. സുരക്ഷ ഒരുക്കുക, ജോലി സമയം ക്രമീകരിക്കുക, സ്റ്റൈപ്പൻഡ് വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപി ബഹിഷ്കരിച്ചുള്ള സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും എന്നാണ് മുന്നറിയിപ്പ്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്. നാല് ശതമാനം വർധന വർഷംതോറും ഉണ്ടാകുമെന്നുള്ള സർക്കാർ ഉറപ്പ് പാഴായി. സുരക്ഷ ഒരുക്കും എന്നുള്ള ഉറപ്പും നടപ്പായില്ല. 48 മുതൽ 72 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ. ഇതിൽ പ്രതിഷേധിച്ച് ആണ് പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് സമരം. സമരം 24 മണിക്കൂർ വരെയെന്നാണ് സൂചന. നാളെ രാവിലെ എട്ടുമണി വരെ. ഒപിയിലും കിടത്തി ചികിത്സ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാകില്ല. ലേബർ വാർഡ് ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹാപുഢ്: യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ കൊടുംക്രൂരതയിലേക്ക് നയിച്ചത്.ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ നിലവിളി കേള്‍ക്കുകയും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. യുവതിയ്ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പിന്നീട് മീററ്റിലുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് യുവതിയെ മാറ്റി. യുവതിയുടെ നില അതിഗുരുതരമായി തുടരുകയാണ്. അമ്മയേയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി തീകൊളുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പൽ എത്തുന്നത്. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തിൽ പുലിമുട്ടിന്റെ മുക്കാൽ ഭാഗവും നിർമ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.അതേസമയം, ആദ്യ ചരക്കുകപ്പൽ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകണമെന്ന് എം വിൻസന്റ് എം എൽ എ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യു ഡി എഫിന്റെ കുഞ്ഞാണെന്നും, ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പീരുമേട്: അർദ്ധരാത്രിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. ഇടുക്കി വള്ളക്കടവിലാണ് സംഭവം. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയും (39), മകൻ മുഹമദ് ഹസനും(19) പൊലീസിന് മൊഴി നൽകി. വധശ്രമത്തിന് വണ്ടിപ്പെരിയാർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. കൂട്ട് പ്രതികൾക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.ശനിയാഴ്ച പുലർച്ചെ 1.30ഓടെ ഒരു സംഘമാളുകൾ വള്ളക്കടവിലെ വീട്ടിലെത്തി അബ്ബാസിനെ മർദ്ദിക്കുകയായിരുന്നു. ആക്രമിച്ചത് ക്വട്ടേഷൻ സംഘമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് പറയുന്നതനുസരിച്ച്, അഷീറ ബീവിയും അബ്ബാസും തമ്മിൽ വഴക്കും കലഹവും സ്ഥിരമായിരുന്നു. അഷീറ ബീവിയെ മാനസികമായും ശാരീരികമായും അബ്ബാസ് പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇത് സഹിക്കാനാകാതെ ഇവർ എറണാകുളത്ത് പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.പിന്നീടാണ് അയൽവാസി ഷെമീറിന്റെ നിർദേശപ്രകാരം ഭർത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്. ഇതനുസരിച്ച് അഷീറ ബീവിയും മകൻ മുഹമ്മദ് ഹസനും വണ്ടിപ്പെരിയാർ ബസ്റ്റോപ്പിൽ രാത്രി പന്ത്രര യോടെ…
കേരളത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും ജാതിയുടെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സംഭവത്തിൽ അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പലപ്പോഴായി താൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് മന്ത്രിയ്ക്ക് നേരിടേണ്ടി വന്ന വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും നടൻ വ്യക്തമാക്കി. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നതെന്നും മന്ത്രിയ്ക്കുണ്ടായ പ്രയാസത്തിൽ സുബീഷ് സുധി മാപ്പ് പറയുകയും ചെയ്തു.
കാസർകോട്: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.