Author: News Desk

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), ബഹ്‌റൈൻ സിക്ക് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 നടുത്ത് ആളുകൾ രക്തം നൽകി. ബിഡികെ ചെയർമാൻ കെ . ടി. സലീം,ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ്‌ സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഗിരീഷ് കെ. വി, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രെമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ എന്നിവരും, സിക്ക് കൗൺസിലിന്റെ ജസ്ബിർ ഗുർദാസ്പുരിയ, ജാഗിർ സിംഗ്‌, സച്ചിൻ പണ്ഡിറ്റ്, കസ്മിരി, സുർഗ്ഗൻ സിംഗ്‌, ഹർദ്ദിപ്‌ സിംഗ്‌, ഹർദ്ദിപ്‌ ടാക്കർ, പരംജിത്ത് സിംഗ് എന്നിവരും നേതൃത്വം നൽകി.

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ ബാലകലോത്സവം ഫിനാലെ പ്രൗഡ ഗംഭീരമായി ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ച് നടന്നു. കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഇന്ത്യൻ അംബാസ്സഡർ വിനോദ് കെ ജേക്കബ് മുഖ്യ അഥിതിയും, പ്രശസ്ത സിനിമാനടിയും നർത്തകിയുമായ കൃഷ്ണ പ്രഭ അഥിതിയുമായിരുന്നു. എന്റർടൈമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ , ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് & ഡയമണ്ട് പ്രതിനിധി നിഖിൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ എന്നിവരെ കൂടാതെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. സ്റ്റാർ വിഷൻ ഇവന്റ്സിന്റെ ബാനറിലാണ് പരിപാടി നടന്നത്. https://youtu.be/8LbyFLEP0fg?si=uKjJqb4JOCS9yGRD 600 ലതികം കുട്ടികൾ,140ൽ പരം ഈവെന്റുകളിൽ മത്സരിച്ച കെ.എസ്.സി.എ ബാലകലോത്സവം കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ്‌ ചാമ്പ്യൻ, കെ.എസ്.സി.എ സ്പെഷ്യൽ…

Read More

മനാമ: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മുൻ ബഹ്റൈൻ പ്രവാസി അബ്ദുൽ സത്താർ നിര്യാതനായി. 63 വയസ്സായിരുന്നു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി പുനത്തിലിന്റെ ജ്യേഷ്ഠ സഹോദരനും ബഹ്റൈൻ കെഎംസിസി മുൻ പ്രസിഡൻ്റ് എസ് വി ജലീൽ സാഹിബിന്റെ ഭാര്യാ സഹോദരീ ഭർത്താവുമാണ്. പുനത്തിൽ ഉമ്മർകുട്ടി ഹാജി പിതാവാണ്. ഖബറടക്കം വടകര താഴെ അങ്ങാടി ജുമഅത്ത് പള്ളിയിൽ നടന്നു.

Read More

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട്) അദ്‌ലിയയിലുള്ള സെഞ്ച്വറി ഹോട്ടലിൽ വച്ച് വാർഷിക ജനറൽ മീറ്റിങ് സംഘടിപ്പിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ പാക്ടിനെ ബഹ്‌റിനിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ നിർത്താൻ എല്ലാ വിധത്തിലുള്ള പ്രവർത്തങ്ങളും ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റുമാരായ അശോക് കുമാറും സജിത സതീഷും സദസ്സ്സിനു വാഗ്ദാനം ചെയ്തു. കലാ പരിപാടികൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും തുല്യ പ്രധാനം നൽകികൊണ്ടുള്ള പരിപാടികൾ ഈ വർഷവും ഉണ്ടാകുമെന്നു അവർ ഊന്നിപ്പറഞ്ഞു. ജനറൽ സെക്രട്ടറി സതീഷ്‌കുമാറും വനിതാവിഭാഗം സെക്രട്ടറി ഉഷ സുരേഷും കഴിഞ്ഞ വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് കോഓർഡിനേറ്റർ ജ്യോതികുമാർ മേനോൻ, അംഗങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും സ്നേഹവും അറിയിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും ഇതേ സഹകരണം ഉണ്ടാവണം എന്ന് ഓർമിപ്പിക്കുകയും ചെയ്തു. തുടർന്ന്, പാക്‌ട് അടുത്തുതന്നെ നടത്താൻ ഉദ്ദേശിക്കുന്ന ഡാൻസ് ഡ്രാമ “മായിക” യുടെ ആദ്യ ഫ്ലയർ മായികയുടെ സംവിധായകൻ ശ്യാം രാമചന്ദ്രനും സ്ക്രിപ്റ്റ് റൈറ്റർ പ്രീതി ശ്രീകുമാറും, ചേർന്ന്…

Read More

മനാമ: കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ള ബഹ്‌റൈൻ പ്രവാസികൾക്കായി കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു. കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് നടന്നു. അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട് എന്നിവർ സംസാരിക്കുകയും ഷുഹൈബ് നന്ദിയും പറഞ്ഞു. ചടങ്ങിൽ കാസിം കല്ലായി, റിഷാദ് കോഴിക്കോട്, അഷ്റഫ് പുതിയ പാലം, മുഹമ്മദ്‌ റാഫി, തസ്‌തക്കീർ, രാജീവൻ ടി സി, അഭിലാഷ് അത്താണിക്കൽ, അഷ്‌റഫ്‌ എലത്തൂർ, മുനീർ, ഷുഹൈബ്, ശ്യാം എം നായർ , റഹീം, നൗഷീദ്, ലിജാസ്, റിയാസ് വലിയകം, രാജേഷ് എന്നിവരെ ഭാരവാഹികൾ ആയി തിരഞ്ഞെടുത്തു. മൈമൂനാ കാസിം, അമൃത മോഹൻ, രജ്നാ റാഫി, പ്രിയങ്ക അഭിലാഷ് എന്നിവരെ ലേഡീസ് വിംഗ് ഭാരവാഹികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.

Read More

കൊപ്പേൽ / ടെക്‌സാസ് : ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു. റോബിൻ കുര്യൻ , ജോഷി കുര്യാക്കോസ് , റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ. ജനുവരി10 -ന് വിശുദ്ധ കുര്‍ബാന മധ്യേ നടനാണ് ചടങ്ങിൽ ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റത്. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായി ചുമതലയേറ്റു. പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു കൈക്കാരന്മാരും വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്‌കൂൾ, ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്‌. റവ. ഫാ. മാത്യുസ് മുൻപാരിഷ് കൗണ്‍സിലിനു നന്ദി അറിയിക്കുകയും , പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഫാ ജിമ്മി എടക്കളത്തൂർ സന്നിഹിതനായിരുന്നു. റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

Read More

മനാമ: ഐ.സി.എസ്.ഐ കൊമേഴ്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒളിമ്പ്യാഡിലാണ് ഈ നേട്ടം. സോണൽ ടോപ്പർ വിഭാഗത്തിൽ ആരാധ്യ രണ്ടാം റാങ്ക് കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ദേശീയ അന്തർദേശീയ തലങ്ങളിൽ സമപ്രായക്കാരുമായി മത്സരിക്കാനും അവസരമേകുന്നതാണ് ഈ ഒളിമ്പ്യാഡ്. ഇന്ത്യൻ സ്‌കൂളിൽ പതിനൊന്നാം ക്ലാസ് കൊമേഴ്‌സ് വിദ്യാർത്ഥിനിയായ ആരാധ്യ, പ്രദീപൻ കാനോടത്തിലിൻ്റെയും രാധിക പള്ളിപ്രത്തിൻ്റെയും മകളാണ്. മലയാളിയായ ആരാധ്യ എൽകെജി മുതൽ ഇന്ത്യൻ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ വിദ്യാർഥിനിയെ അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി സതീഷ്, വിനോദ് എസ്, കൊമേഴ്‌സ് വകുപ്പ് മേധാവി ബിജു വാസുദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ വി ആർ പളനിസ്വാമി ആരാധ്യക്ക് സർട്ടിഫിക്കറ്റ്…

Read More

മ​നാ​മ: ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും പ​രാ​തി​ക​ള്‍ക്കും പ​രി​ഹാ​രം തേ​ടി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​പ​ണ്‍ ഹൗ​സ് ഇ​ന്ത്യ​ന്‍ എം​ബ​സി സം​ഘ​ടി​പ്പി​ച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പൺ ഹൗസ് നടന്നത്. എം​ബ​സി​യു​ടെ കോ​ണ്‍സു​ലാ​ര്‍ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പരിപാടിയിൽ പ​ങ്കെ​ടു​ത്തു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ന​ട​ത്തി​യ ഓ​പ​ണ്‍ ഹൗ​സി​ല്‍ 60ല​ധി​കം ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ വ​ൻ​തോ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ അം​ബാ​സ​ഡ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. എം​ബ​സി സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ലി​ലും’ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. ക​ഴി​ഞ്ഞ ഓ​പ​ൺ ഹൗ​സി​ൽ ഉ​ന്ന​യി​ക്ക​​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ച്ച​താ​യി അം​ബാ​ഡ​ർ അ​റി​യി​ച്ചു. പ്ര​വാ​സി​സ​മൂ​ഹ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ല്‍ ബ​ഹ്‌​റൈ​ന്‍ സ​ര്‍ക്കാ​റി​ന്റെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും തു​ട​ര്‍ച്ച​യാ​യ പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളും ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ക്ക​പ്പെ​ട്ടു. മ​റ്റു​ള്ള​വ…

Read More

മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹെയർ ഡൊണേഷൻ ക്യാമ്പും കാൻസർ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. ഹെയർ ഡൊണേഷൻ ക്യാമ്പ് ഫെബ്രുവരി 4 ഞായറാഴ്ച 7 മണിക്ക് അൽ ഹസ്സത്തുള്ള കിംസ് ഹോസ്പിറ്റലിൽ നടക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, പ്രതിഭ രക്ഷാധികാരി സമിതി അംഗവും, ലോക കേരള സഭംഗവുമായ സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ,പ്രതിഭ ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി, ഗിരീഷ്, പ്രതിഭ വനിതാ വിഭാഗം സെക്രട്ടറി റീഗ പ്രദീപ് എന്നിവർ അറിയിച്ചു. ചടങ്ങിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന 40 ൽ പരം ആളുകൾ കുറഞ്ഞത് 21 സെന്റീമീറ്റർ നീളമുള്ള തലമുടി ദാനം…

Read More

മനാമ:  കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ “കൊയിലാണ്ടിക്കൂട്ടം” ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ കമ്മിറ്റി ചുമതലയേറ്റെടുത്തു. ശിഹാബുദ്ധീൻ എസ്പിഎച്ച് (ഗ്ലോബൽ ചെയർമാൻ), പവിത്രൻ കൊയിലാണ്ടി (പ്രസിഡണ്ട്), ഫൈസൽ മൂസ, അസീസ് മാസ്റ്റർ (വൈസ് പ്രസിഡണ്ട്മാർ), കെ. ടി. സലിം (ജനറൽ സെക്രട്ടറി), ഷാഫി കൊല്ലം, ചന്ദ്രു പോയിൽകാവ് (സെക്രട്ടറിമാർ), റിസ്‌വാൻ (ട്രെഷറർ), റാഫി കൊയിലാണ്ടി (ചീഫ് കോർഡിനേറ്റർ), ജലീൽ മഷ്ഹൂർ (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. പത്ത് ചാപ്റ്റർ കമ്മിറ്റികളിൽ നിന്നും ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായി ജസീർ കാപ്പാട്, സൈൻ കൊയിലാണ്ടി, എ. പി. മധുസൂദനൻ, ടി. എം. സുരേഷ്, നബീൽ നാരങ്ങോളി, താഹ ബഹസ്സൻ, നിസാർ കളത്തിൽ, ഷഫീഖ് സംസം,ഗഫൂർ കുന്നിക്കൽ, ഷഹീർ വെങ്ങളം, അനിൽ കൊയിലാണ്ടി, ഷഫീഖ് നന്തി, നൗഫൽ അലി, അലി കുന്നപ്പള്ളി, റാഷിദ് ദയ, നിബിൻ…

Read More