Author: News Desk

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ 2024 – 2025 വർഷങ്ങളിലേക്കുള്ള 21 അംഗ ഭരണസമിതിയേയും, വനിത വേദിയിൽ നിന്നും എക്സിക്യൂട്ടിവിലേക്ക് സ്ഥിരം ക്ഷണിതാക്കളായി 3 അംഗങ്ങളെയും തിരഞ്ഞെടുത്തു. ബംഗ്ലാവിൽ ഷെറീഫ് (രക്ഷാധികാരി), ജയ്സൺ കൂടാംപള്ളത്ത് (പ്രസിഡന്റ് ), ഹരീഷ് ചെങ്ങന്നൂർ, ശ്രീകുമാർ കറ്റാനം (വൈസ് പ്രസിഡന്റുമാർ), അനൂപ് പള്ളിപ്പാട് (ജനറൽ സെക്രട്ടറി), അനീഷ് മാളികമുക്ക്, സജി കലവൂർ (സെക്രട്ടറിമാർ), അജിത് എടത്വ ( ട്രെഷറർ), സാം കാവാലം (ജോയിൻ ട്രെഷറർ), ജോർജ്ജ് അമ്പലപ്പുഴ (ചാരിറ്റി കോർഡിനേറ്റർ), പ്രദീപ് നെടുമുടി (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീജിത്ത് ആലപ്പുഴ (ഹെൽപ്‌ ലൈൻ കോർഡിനേറ്റർ), സുജേഷ് എണ്ണയ്ക്കാട് (മീഡിയ കോർഡിനേറ്റർ), ലിജോ കൈനടി (മെംബർഷിപ്‌ കോർഡിനേറ്റർ), ജുബിൻ ചെങ്ങന്നൂർ (ആർട്ട്സ്‌ & സ്പോർട്ട്സ്‌ കോർഡിനേറ്റർ). എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി അനിൽ കായംകുളം, രാജേഷ് മാവേലിക്കര, സതീഷ് മുതുകുളം, ആതിര…

Read More

മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ പൊ​തു​മ​രാ​മ​ത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് സ്വീകരിച്ചു. ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. വിവിധ തലങ്ങളിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള ബ​ഹ്‌​റൈ​ന്റെ ശ്ര​മ​ങ്ങ​ളെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലു​മു​ള്ള താ​ൽ​പ​ര്യം അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

മനാമ: രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി. അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് സംഭാവന നൽകുന്ന എല്ലാ മരുന്നുകളും നൽകാനുള്ള രാജ്യത്തിൻ്റെ താൽപ്പര്യത്തെ തുടർന്നാണ് ഈ നീക്കം. എൻഎച്ച്ആർഎ പറഞ്ഞു. മൗഞ്ചാരോ സൂചി രാജ്യത്തിൻ്റെ ഫാർമസികളിൽ ലഭ്യമാണെന്നും മെഡിക്കൽ കുറിപ്പടികൾക്കനുസൃതമായി ഉപയോഗിക്കണമെന്നും ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കണമെന്നും എൻഎച്ച്ആർഎ സൂചിപ്പിച്ചു. ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ കുത്തിവയ്പ്പുകളിൽ ഒന്നായതിനാൽ മൗഞ്ചാരോ സൂചിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഇത് A1C കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് എൻഎച്ച്ആർഎ കൂട്ടിച്ചേർത്തു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഫെബ്രുവരി ഒന്നിന് സക്കീറിൽ രഹാൽ ടെണ്ടില്‍ വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, ക്യാമ്പ് ഫയർ, വടംവലി, തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിൽ എ വി ബാലകൃഷ്ണൻ ജനറൽ കൺവീനറായും, അജിത് പ്രസാദ് കൺവീനറായും പ്രവർത്തിച്ചു. ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിലും, ജനറൽ സെക്രട്ടറി ബിനു രാജും ആശംസിച്ചു.

Read More

മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 76 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിച്ചാലെ ഇന്ത്യക്ക് നിലനിൽപ്പുള്ളു എന്ന് അനുസ്മരണ പ്രസംഗത്തിൽ സംസാരിച്ചവർ അഭിപ്രായപെട്ടു. ഏരിയ പ്രസിഡന്റ് ഷഫീക്ക് കൊല്ലം അധ്യക്ഷനായ ചടങ്ങ് ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ഐ സി ആർ എഫ് അംഗം അജയ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കോളിക്കൽ,ഐ വൈ സി സി ജോ. സെക്രട്ടറി ജയഫർ, ട്രഷറർ നിതീഷ് ചന്ദ്രൻ, മുൻ പ്രസിഡന്റുമാരായ ബ്ലസ്സൻ മാത്യു, അനസ് റഹിം, ജിതിൻ പരിയാരം, ജോംജിത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരി ഭാസ്കരൻ അവതാരകൻ ആയിരുന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ അനുപ് തങ്കച്ചൻ നന്ദിയും പറഞ്ഞു.

Read More

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ  കുറ്റപ്പെടുത്തൽ. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനിൽക്കാതെ സഭയിൽ  നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമ‍ർശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമർശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. കോടതി പരിഗണനയിലുള്ള കാരണം പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരണം തന്നെ സ്പീക്കർ തടഞ്ഞത്. വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു നിയമസഭയിലെ പ്രതിപക്ഷത്തിൻറെ നീക്കം. തുടക്കം മുതൽ നോട്ടീസിന് തടയിട്ട് കർശന…

Read More

ദില്ലി:മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തില്‍ ദുരൂഹത നീക്കണമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സേവന നികുതിയുമായി ബന്ധപ്പെട്ട് വീണ വിജയനെതിരായ ആരോപണങ്ങളിലും ദുരൂഹതകളിലും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തണം. വീണ വിജയന്‍റെ കമ്പനിക്ക് മറ്റു നിഗൂഡ ബിസിനസുകാരില്‍നിന്ന് ഇത്തരം ദുരൂഹമായ പണവും ഫീസും ലഭിക്കുന്നുണ്ടോയെന്നും അഴിമതി നടന്നിട്ടുണ്ടോയെന്നും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎമ്മും കേരളത്തിലെ കോൺഗ്രസും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നത് ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു കാലത്ത് കോൺഗ്രസ് അഴിമതിക്കും സിപിഎം അക്രമത്തിനും ഭീഷണികൾക്കും കൊലപാതകങ്ങൾക്കും പേരുകേട്ടതായിരുന്നു. പക്ഷെ ഇപ്പോൾ കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരു വ്യത്യാസവുമില്ല. രാഷ്ട്രീയ സംസ്കാരത്തിൽ സ്വജനപക്ഷപാതത്തിൽ,അഴിമതിയുടെ കാര്യത്തിൽ,പ്രീണന രാഷ്ട്രീയത്തിൽ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും രണ്ടു പാർട്ടികളും ഒരു പോലെ തുല്യരായിരിക്കുകയാണ്.ഇരുവരും’യുപിഎ- ഇന്‍ഡി’ സഖ്യകക്ഷികളാണെന്നത് തന്നെ ഇതിനുള്ള ഏറ്റവും നല്ല തെളിവാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Read More

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുന്ന നീല്‍ ആചാര്യയാണ് മരിച്ചതെന്ന് പീന്നീട് തിരിച്ചറിയുകയായിരുന്നു. മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ലെന്ന് കാട്ടി ഞായറാഴ്ച അമ്മ എക്‌സില്‍ കുറിച്ചിരുന്നു. ‘അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂ.’- എക്‌സില്‍ അമ്മ കുറിച്ചു. ‘പര്‍ഡ്യൂ സര്‍വകലാശാല അധികൃതരുമായും നീലിന്റെ കുടുംബവുമായും ബന്ധപ്പെട്ടതായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍…

Read More

ചെന്നൈ: നടന്‍ വിജയിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കാന്‍ കൗണ്‍സില്‍ വിജയിന് അധികാരം നല്‍കി. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഏറെ ജനസ്വാധീനമുള്ള നടനാണ് വിജയ്. കഴിഞ്ഞ കുറെ നാളുകളായി വിജയിന്റെ രാഷ്ട്രീയപ്രവേശം ഏറെ ചര്‍ച്ചാവിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധകസംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ തീരുമാനിച്ചിരുന്നു. വായനശാലകള്‍, സൗജന്യ ട്യൂഷന്‍സെന്ററുകള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രശസ്ത…

Read More

തിരുവനന്തപുരം: അലമാര തലയില്‍വീണ് വയോധിക മരിച്ചു. തിരുവനന്തപുരം നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി(83)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്നതായിട്ടാണ് കാണുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍ അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്താണ് പോലീസ് അകത്തു കയറിയത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലുമോ നടന്നിട്ടുണ്ടോയെന്ന് വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

Read More