- ബഹ്റൈനിലെ പൊതുവിദ്യാലയങ്ങളില്‍ എ.ഐ, വെര്‍ച്വല്‍ സംവിധാനങ്ങള്‍ വരുന്നു
- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
Author: News Desk
മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ദാറുൽ ഉലും മദ്റസ റംസാൻ 1 മുതൽ 30 വരെ നോമ്പ് തുറ നടത്താൻ തീരുമാനിച്ചു. 200 മുതൽ 220 പേർക്ക് വരെ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു. കോഡിനേറ്റർ ബഷീർ ദാരിമി എരുമാട് ആരാധന കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കമ്മറ്റിക്ക് രൂപം നൽകി. ചെയർമാൻ ലതീഫ് ചെറുകുന്ന്, കൺവീനർ ഉമ്മർ തുരപ്പ, ട്രഷറർ സജ്ജാദ് ബദറുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി ഇബ്ബാർ എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.
മനാമ: ഷിഫ അല്‍ജസീറ ഹോസ്പിറ്റല്‍ ബഹ്റൈനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന സമൂഹത്തിനു മാത്രമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ റഷ്യന്‍ അംബാസഡര്‍ അലക്സി സ്കോസിറോവ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനപ്രസംഗത്തില്‍ അംബാസഡര്‍ സ്കോസിറെവ്, രാജ്യത്തെ ആരോഗ്യമേഖലയലില് ഷിഫ നല്കുന്ന മികച്ച സംഭാവനകളെ അഭിനന്ദിച്ചു. രാജ്യത്തിന്റെ നേതൃത്വത്തിന്റെ ജ്ഞാനപൂര്‍വകമായ മാർഗനിർദേശത്തില്‍ രാജ്യത്തെ ആരോഗ്യപരിപാലന മേഖലയില്‍ ഷിഫ അല്‍ജസീറ നല്കുന്ന നിര്‍ണായക സംഭാവനകള്‍ അംബാസഡര്‍ ഊന്നിപ്പറഞ്ഞു. ഷിഫ അല്‍ജസീറ ഹോസ്പിറ്റല്‍ ദിവസേന നല്കുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും രാജ്യത്തെ ആരോഗ്യപരിപാലന പരിപാടികളില്‍ ഡോക്ടര്‍മാരുടെ വിലപ്പെട്ട സംഭാവനകളെ എടുത്തുപറയുകയും ചെയ്തു. ഷിഫ അല്‍ജസീറയിലെ നിരവധി ഡോക്ടര്‍മാര്‍ മുന്‍ സോവിയറ്റ് യൂനിയന്‍, സി.ഐ.എസ് രാജ്യങ്ങള്‍, റഷ്യ എന്നിവിടങ്ങളില്‍നിന്ന് ബിരുദം നേടിയവരാണെന്നറിയുന്നതില് അതിയായ സന്തോഷമുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേർത്തു. ചടങ്ങില്‍ ആശുപത്രി സി.ഇ.ഒ ഹബീബ് റഹ്മാന്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ് എന്നിവരും സംസാരിച്ചു. ബഹ്റൈനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന…
കെഎംസിസി ബഹ്റെെന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് സ്വീകരണവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു
മനാമ: കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. കെഎംസിസി ബഹ്റെെന്‍ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെഎംസിസി ബഹ്റെെന്‍ സംസ്ഥാന സീനിയര്‍ വെെസ് പ്രസിഡന്റ് കൂട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഷംസുദ്ദീന് വെള്ളികുളങ്ങര എപി ഫെെസല്‍ ഷരീഫ് വില്യപ്പള്ളി മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫെെസല്‍ കോട്ടപ്പള്ളി മുന്‍ ജനറല്‍ സെക്രട്ടറി അശ്റഫ് അഴിയൂര്‍ മുന്‍ വെെസ് പ്രസിഡന്റ് ഫെെസല്‍ കണ്ടീത്താഴ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഷാജഹാന് പരപ്പന്‍പൊയില്‍ ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ് ട്രഷറര്‍ സൂബെെര് നാദാപുരം ഓര്‍ഗനെെസിംങ് സെക്രട്ടറി നസീം പേരാമ്പ്ര വെെസ് പ്രസിഡന്റുമാരായ ഷാഹിര്‍ ബാലുശ്ശേരി അശ്റഫ് തോടന്നൂര്‍ ഷാഫി വേളം മൊയ്തീന് പേരാമ്പ്ര സെക്രട്ടറിമാരായ അബ്ദുറഹിമാൻ തുമ്പോളി എന്‍ കെ റഷീദ് ലത്തീഫ് വരിക്കോളി എന്നിവര്‍…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിൻ്റെ (ICRF) വിമൻസ് ഫോറം ആൻഡലസ് ഗാർഡനിൽ വനിതാ ദിനം ആഘോഷിച്ചു. 32 താഴ്ന്ന വരുമാനക്കാരായ വീട്ടുജോലിക്കാരും 10 വനിതാ സന്നദ്ധപ്രവർത്തകരും ഒത്തുചേർന്ന് ഗെയിമുകൾ കളിച്ചു. റാഫിൾ സമ്മാനങ്ങളും ഗെയിംസ് സമ്മാനങ്ങളും വിജയികൾക്ക് നൽകിയത് കൂടാതെ ലഞ്ച് ബോക്സുകളും ഗുഡി ബാഗുകളും പങ്കെടുത്ത എല്ലാവര്ക്കും നൽകി.
മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ “അന്തിമ വിജയം മുത്തഖികൾക്കാണ്” എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. ആത്മസംസ്ക്കരണത്തിന്റെ മാസമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യനും, തൻ്റെ കഴിഞ്ഞ കാല ജീവിതത്തില്‍ എന്ത് ചെയ്തു എന്ന് ആലോചിക്കാനും ആവശ്യമായ തിരുത്തലുകൾ നടത്താനും ഉള്ള മാസമാണ് റമദാൻ. അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതോടോപ്പം തിന്മകളിൽ നിന്നും വിട്ട് നിൽക്കാനും പരാമാവധി നന്മകൾ ചെയ്യുവാൻ ശ്രമിക്കണം. ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിക്കുവാനും ഈ മാസത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹ്യുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഫിൽസ ഫൈസൽ പ്രാർത്ഥനയും നടത്തി.
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് തലയോട്ടിയും അസ്ഥികളുടെ ചില ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇത് വിജയന്റെ തന്നേതെന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം. മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഞെരുങ്ങിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതി നിതീഷ് നല്കിയ മൊഴി അനുസരിച്ച് വിജയന്റെ മൃതദേഹാവശിഷ്ടം തന്നെയാണെന്ന നിഗമനത്തിലെത്തുന്നുണ്ട് പൊലീസ്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചിരുന്നു. വിജയന്റെ മകനാണ് നിതീഷിന്റെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ വിഷ്ണു. ഇയാളും മാതാവ് സുമയും കേസിലെ പ്രതികളാണ്. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടുകയായിരുന്നു. 2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. ചുറ്റിക…
മനാമ: സാർവ്വ ദേശീയ വനിതാ ദിനത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകൾ സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പൂർണ്ണമായും വനിതകൾ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തിൽ മ്യുറൽ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത ഗെയിമുകൾ, അംഗങ്ങളുടെ കലാ പ്രകടനങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന ക്ലിനികൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് മുഖ്യാഥിതിയായി പങ്കെടുത്തു സ്ട്രസ്സ് മാമേജ്മെന്റ് ക്ലാസും സംശയ നിവാരണവും നടത്തി. ആഘോഷ സംഗമം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. പ്രവാസിശ്രീ യുണിറ്റ് ഹെഡ് റസീല മുഹമ്മദ് അധ്യക്ഷയായ ചടങ്ങിന് പ്രവാസി ശ്രീ യുണിറ്റ് ഹെഡുകളായ അഞ്ജലി സ്വാഗതവും ഷാമില ഇസ്മായിൽ നന്ദിയും പറഞ്ഞു. കെപിഎ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, പ്രവാസിശ്രീ കോഓർഡിനേറ്റേഴ്സ് ആയ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ…
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്; മറുപടിയുമായി ടി സിദ്ദിഖ്
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകേണ്ടയാള്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പന്ന്യന്‍ രവീന്ദ്രന് ചോദിച്ചു രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തികച്ചും അപക്വമായ നടപടിയാണ് കോണ്‍ഗ്രസിന്റേതെന്ന് പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു. യുപിയായിരുന്നു കോണ്‍ഗ്രസിന്റെ തട്ടകം. അവിടെ നിന്ന് മത്സരിക്കാതെ ഇവിടെ വരുന്നതിന്റെ അര്‍ഥം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം സിപിഐ നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി ടി സിദ്ദിഖ് രംഗത്തെത്തി. ഇന്ത്യ മുന്നണി കേരളത്തിലില്ലെന്നും ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സിറ്റിങ് മണ്ഡലത്തിൽ ആനി രാജ മത്സരിക്കാൻ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. രാജ്യത്ത് അധികാരത്തിൽ വരുന്ന…
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.ഇരു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി. സംഘര്‍ഷാവസ്ഥക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. പ്രധാന വേദിയിലാണ് പ്രതിഷേധമുണ്ടായത്.വേദിക്കുള്ളില്‍നിന്ന് പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മത്സരം ആരംഭിച്ചത്. വേദിക്ക് മുന്നിലിരുന്നുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ഒപ്പന മത്സരം ആരംഭിച്ചത്. മത്സരം ആരംഭിച്ചശേഷവും ഇരു വിഭാഗവും തമ്മില്‍ മുദ്രവാക്യം വിളി തുടര്‍ന്നു. പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. സ്റ്റേജിന് മുന്നില്‍ കുത്തിയിരുന്ന് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പ്രവര്‍ത്തകരെ പുറത്താക്കാനുള്ള നടപടിയാരംഭിച്ചതോടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മത്സരം പുനരാരംഭിച്ചശേഷവും പ്രതിഷേധം…
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്. അശോകന് അറസ്റ്റ് ചെയ്തത്. തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ വീടിന് സമീപം പോട്ടുപാറ വനത്തില്‍വച്ചായിരുന്നു സംഭവം. ഊരിൽ നിന്നും കാണാതായ പെൺകുട്ടിയെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വനത്തിൽ നിന്നും മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് യുവാവിനെ പിടികൂടിയത്. യുവാവ് പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുവ്വത്. സംഭവത്തിൽ പീഡനം, പോക്സോ എന്നീ വകുപ്പകൾ ചുമത്തിയാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ…