മനാമ: കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. കെഎംസിസി ബഹ്റെെന്‍ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെഎംസിസി ബഹ്റെെന്‍ സംസ്ഥാന സീനിയര്‍ വെെസ് പ്രസിഡന്റ് കൂട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഷംസുദ്ദീന് വെള്ളികുളങ്ങര എപി ഫെെസല്‍ ഷരീഫ് വില്യപ്പള്ളി മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫെെസല്‍ കോട്ടപ്പള്ളി മുന്‍ ജനറല്‍ സെക്രട്ടറി അശ്റഫ് അഴിയൂര്‍ മുന്‍ വെെസ് പ്രസിഡന്റ് ഫെെസല്‍ കണ്ടീത്താഴ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ഷാജഹാന് പരപ്പന്‍പൊയില്‍ ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ് ട്രഷറര്‍ സൂബെെര് നാദാപുരം ഓര്‍ഗനെെസിംങ് സെക്രട്ടറി നസീം പേരാമ്പ്ര വെെസ് പ്രസിഡന്റുമാരായ ഷാഹിര്‍ ബാലുശ്ശേരി അശ്റഫ് തോടന്നൂര്‍ ഷാഫി വേളം മൊയ്തീന് പേരാമ്പ്ര സെക്രട്ടറിമാരായ അബ്ദുറഹിമാൻ തുമ്പോളി എന്‍ കെ റഷീദ് ലത്തീഫ് വരിക്കോളി എന്നിവര്‍ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. നിരവധി ആളുകള്‍ പങ്കെടുത്ത കണ്വെന്ഷന് മണ്ഡലം ഭാരവാഹികളായ മുനീര്‍ എരിഞ്ഞിക്കോത്ത് ലത്തീഫ് മുക്കം കാദര്‍ അണ്ടോണ ഷമീര്‍ നരിക്കുനി നൗഷാദ് ചെമ്പ്ര മുഹമ്മദ് അന്‍വര്‍ നേതൃത്വം നല്കി. മുഹമ്മദ് സിനാന് സ്വാഗതവും മുനീര്‍ മാനിപുരം നന്ദിയും പറഞ്ഞു.