തിരുവനന്തപുരം: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർമ്മ പദ്ധതി നവംബർ 1 വരെ നീണ്ടുനിൽക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ലഹരി വിൽക്കുന്നില്ലെന്ന് കാണിച്ച് കടകളിൽ ബോർഡ് സ്ഥാപിക്കണം. ലഹരി വിൽക്കുകയാണെങ്കിൽ പരാതി നൽകാൻ കഴിയുന്ന നമ്പറുകൾ ബോർഡിൽ ഉൾപ്പെടുത്തണം. സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ലഹരി വിറ്റാൽ, ആ കട പിന്നീട് തുറന്നു പ്രവർത്തിക്കാനാകില്ല. എക്സൈസിന്റെ കൺട്രോൾ റൂമിൽ ആളുകൾക്ക് ലഹരി വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ നൽകാം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന, ജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കും.
സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉണ്ടാകും. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, മത-സാമുദായിക സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ കർമ്മ പദ്ധതിയിൽ പങ്കാളികളാകും. സിനിമ, സീരിയൽ, സ്പോർട്സ് മേഖലകളിലെ പ്രമുഖരും കർമ്മ പദ്ധതിക്ക് പിന്തുണ നൽകും.
Trending
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു

