വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. സെനറ്റ് മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മറിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന്(ഞായറാഴ്ച)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.
പൂര്‍ണ്ണമായും വാക്സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും ചെയ്ത ഷുമ്മറിന് കാര്യമായ രോഗലക്ഷണം ഒന്നും ഇല്ലെങ്കിലും സി.ഡി.സി. ഗൈഡ് ലൈനനുസരിച്ചു ഒരാഴ്ച പൂര്‍ണ്ണ വിശ്രമവും ക്വാറന്റയ്നും ആവശ്യമാണ്.
രണ്ടാഴ്ച അവധിക്കുശേഷം തിങ്കളാഴ്ച സെനറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഈയാഴ്ച വീട്ടില്‍ ഇരുന്നാകും പ്രവര്‍ക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. സെനറ്റില്‍ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടാകേണ്ട ദിവസങ്ങളാണ് പുതിയ നിയമനിര്‍മ്മാണങ്ങളും സെനറ്റിന്റെ മേശപ്പുറത്തുണ്ട്. ഇതില്‍ ഏറ്റവും സുപ്രധാനമായത് പ്രിസ്ക്രിപ്ഷന് ഡ്രഗ് പ്രൈസിംഗ് റിഫോം ഡീലാണ്.
ഭൂരിപക്ഷ നേതാവിന്റെ അസാന്നിധ്യം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പല തീരുമാനങ്ങളും വോട്ടിനിടുമ്പോള്‍ അതിനെ സാരമായി ബാധിക്കും. ഇരു പാര്‍ട്ടികള്‍ക്കും 50 സെനറ്റ് അംഗങ്ങളുമാണുള്ളത്. നിര്‍ണ്ണായക തീരുമാനങ്ങളില്‍ വോട്ടുകള്‍ സമാസമം വരുമ്പോള്‍ രക്ഷപ്പെടുത്തിയിരുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടുകളാണ്.
Trending
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ