നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് സംഘടിപ്പിച്ച വി.ആര്.ഹോം(We are Home)എസ്സെ കോംപിറ്റീഷനില് നോര്‍ത്ത് കരോലിന് ചാപ്പല്‍ ഹില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ശ്രീസ്റ്റി ഷര്‍മയെ വിജയിയായി പ്രഖ്യാപിച്ചു. നവംബര്‍ 10നാണ് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്.
ആവശ്യമായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ എത്തപ്പെട്ട സൗത്ത് ഏഷ്യന്‍ ഡ്രീമേഴ്സ്(Dreamers) അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്നങ്ങളും, സ്കോളര്‍ഷിപ്പും, ഫിനാന്‍ഷ്യല്‍ എയ്സും തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിച്ചു നടത്തിയ പ്രബനധ എഴുത്തു മത്സരത്തിലാണ് ഷര്‍മയെ വിജയിയായി തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് മത്സരത്തിലേക്ക് പ്രബന്ധങ്ങള്‍ അയച്ചിരുന്നത്. കുടിയേറ്റ നിയമം പരിഷ്ക്കരിക്കേണ്ട ആവശ്യകഥയും ഈ പ്രബന്ധത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് പ്രോജകറ്റ് കമ്മ്യൂണിറ്റി ഡയറക്ടര്‍ സാറാ ഷാ പറഞ്ഞു.
5000 ഡോളറാണ് ഒന്നാം സ്ഥാനത്തെത്തിയ ഷര്‍മക്ക് ലഭിക്കുക. മനസ്വ(ടെക്സസ്) രണ്ടാം സ്ഥാനവും, കുശിപട്ടേല്, റീത്ത മിശ്ര(കാലിഫോര്‍ണിയ) എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഫൈനലിസ്റ്റുകളില്‍ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. അമേരിക്കയില്‍ എത്തിയ യുവജനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ എത്രമാത്രം താല്പര്യം പ്രകടിപ്പിക്കുന്നുവെന്നതിന് ഇത്തരം മത്സരങ്ങള്‍ സഹായിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
Trending
- കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം: രജിസ്ട്രേഷന് ആരംഭിച്ചു
- ഗള്‍ഫ് കപ്പ് ഫൈനല്‍: ഗള്‍ഫ് എയര്‍ കുവൈത്തിലേക്ക് ഒമ്പത് പ്രത്യേക സര്‍വീസുകള്‍ നടത്തും
- നാളെ ഭൂമിക്ക് അരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും; വേഗത മണിക്കൂറില്‍ 31,000+ കിലോമീറ്റര്‍
- ഉമാ തോമസിന് പരിക്കേറ്റ സംഭവം; ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ; മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ
- പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി
- ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം; അര്‍ഹരുടെ ആദ്യപട്ടിക ജനുവരി ആദ്യവാരം പുറത്തിറക്കും
- 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അനന്തപുരി ഒരുങ്ങി
- 10 കോടി വിത്തുകളുമായി ആകാശത്തേക്ക് ഒരു ലക്ഷം ബലൂണുകൾ, അബുദാബിയിൽ വിസ്മയക്കാഴ്ച