
മനാമ: മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ–സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു.

അദ്ലിയയിലെ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷൈജു കാമ്പ്രത് പ്രസിഡന്റായും അരുൺ ജി. നെയ്യാർ സെക്രട്ടറിയായും അരുൺ തൈക്കാട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

കിരീടം ഉണ്ണിയാണ് വൈസ് പ്രസിഡന്റ്. ഗോപേഷ് കുമാറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്.എം. എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും. വിപിൻ രവീന്ദ്രൻ, അഖിൽ കെ.എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.


