
മനാമ: ഈ വർഷത്തെ ബി.എഫ്.സി–സിംസ് ഓണം മഹോത്സവത്തിന് ഔദ്യോഗിക തുടക്കമായി. സിംസ് ഗുഡ്വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഓണം മഹോത്സവത്തിന്റെ ലോഗോ പ്രകാശനവും ആഘോഷ കവാടത്തിന്റെ ഉദ്ഘാടനവും നടന്നു. ബി.എഫ്.സി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

അഞ്ഞൂറോളം സിംസ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷപൂർവമായാണ് ഓണത്തെ വരവേറ്റത്. സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി. ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ പോൾ കെ. ആന്റണി രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുടെ വിശദാംശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു.

സെപ്റ്റംബർ 4ന് ഓണം മഹാസദ്യ
ബി.എഫ്.സി–സിംസ് ഓണം മഹാസദ്യ സെപ്റ്റംബർ 4ന് സെഗയ ബി.എം.സി ഹാളിൽ സംഘടിപ്പിക്കും. രാവിലെ 11.30ന് മഹാസദ്യ ആരംഭിക്കുമെന്ന് ഓണാസദ്യ കൺവീനർ റോയ് ജോസഫ് അറിയിച്ചു. ഫിയോണ റോസും ലിനെറ്റ് റോസും പരിപാടികളുടെ മുഖ്യ അവതാരകരായിരുന്നു. ഓണാഘോഷത്തിന്റെ വിവിധ പരിപാടികൾക്ക് വിവിധ കമ്മിറ്റികൾ നേതൃത്വം നൽകും. സിംസ് ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, ബോർഡ് അംഗങ്ങളായ ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ ജോസ്, സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.


