
മനാമ: ബഹ്റൈനിൽ 28 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ കരുത്തിന്റെയും അച്ചടക്കത്തിന്റെയും പുതിയ അധ്യായം കുറിച്ച് ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു. സൽമാനിയ, സനദ്, മുഹറഖ്, റിഫ, ജിതാലി ഡോജോകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ടെസ്റ്റ് നടന്നത്.

ബ്ലാക്ക് ബെൽറ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗ്രേഡിങ് ടെസ്റ്റിന് ബഹ്റൈൻ ചീഫ് ഡോക്ടർ ഷാമിർ ഖാൻ നേതൃത്വം വഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ മാസ്റ്റർ യൂസഫ് ഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു.

റിയാസ് മാസ്റ്റർ, അബു മാസ്റ്റർ, സുജൻ മാസ്റ്റർ, പ്രസൻജിത്ത് മാസ്റ്റർ, ലേഡി ഇൻസ്ട്രക്ടർ ജസ്ന, ദിൽഷാബ് കെ.എസ്.എ, സുധ സത്യ എന്നിവർ ടെസ്റ്റിന് മേൽനോട്ടം വഹിച്ചു. ചടങ്ങിൽ ജോളി മാസ്റ്റർ നടത്തിയ മോട്ടിവേഷൻ സ്പീച്ച് വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.

ഗ്രേഡിങ് ടെസ്റ്റിൽ റിയാസ് മാസ്റ്റർ തേർഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ഹിനാദ് സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും, മറിയ ജോൺസൺ, ആര്യനന്ദ ഷിബു, മുഹമ്മദ് അയാൻ, ഷിസാൻ മൊയ്തീൻ എന്നിവർ ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി.
ആത്മവിശ്വാസത്തിന്റെ കരുത്തും സ്വയം പ്രതിരോധത്തിന്റെ കലയും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമി തുടർന്നും മുന്നിൽ നിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.


