
മനാമ: വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പൈസ അടച്ച പ്രവാസികൾ അവസാന വർഷം പെൻഷൻ ആവുന്ന തീയതിയ്ക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീർത്തിട്ടില്ല എന്ന നിസാര കാരണത്താൽ അവരുടെ കുടിശ്ശിക ബാക്കി അടക്കാൻ അനുവദിക്കാതെ പെൻഷൻ തടഞ്ഞു വെക്കുന്ന നിയമം കഴിഞ്ഞ സർക്കാർ കാലത്ത് ക്ഷേമനിധി ബോർഡ് എടുത്തനിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയിൽ പണം അടച്ചു വരുന്ന എല്ലാവർക്കും കുടിശ്ശിക അടച്ചു പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെഎംസിസി ബഹ്റൈൻ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു.
പെൻഷന് അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു തരുവാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ പെൻഷൻ അനുവദിക്കുന്ന രീതി നടപ്പിൽ വരുത്താനും കെഎംസിസി ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ പലർക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കാനും പ്രവാസി ക്ഷേമ നിധിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സ് എന്നുള്ളത് 70 വയസ്സ് വരെയാക്കാനും പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം മരണാനന്തര സഹായം എന്നിവക്ക് അപേക്ഷ ലഭിച്ചാൽ അനന്തമായി നീട്ടികൊണ്ട് പോവാതെ പെട്ടന്ന് തന്നെ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ ക്ഷേമനിധി ഓഫീസുകളിൽ 24 മണിക്കൂർ ഹെല്പ് ഡെസ്കും അനുവദിക്കണമെന്നും പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം കാര്യങ്ങളിൽ അടിയന്തിരമായ ഇടപെടൽ നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മരുന്ന് വാങ്ങാനും അത്യാവശ്യ കാര്യങ്ങൾക്കും വേണ്ടി പെൻഷൻ കിട്ടുമെന്നുള്ള പ്രതീക്ഷയോടു കൂടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളായിരുന്നവർ അവർക്ക് അർഹതപ്പെട്ട പെൻഷൻ യഥാസമയം കിട്ടാത്തതിന്റെ പ്രതിഷേധം അവരിൽ ഒരു വേദനയായി മാറിയിരിക്കുകയാണ്.
അപേക്ഷ നൽകിയാൽ മിക്കവർക്കും ഒരു വർഷത്തിന് ശേഷമാണ് പെൻഷൻ കൊടുത്തു തുടങ്ങുന്നത്. അപേക്ഷിച്ചതിന് ശേഷം രണ്ടു മാസത്തിനു ശേഷം കിട്ടേണ്ടുന്ന പെൻഷനാണ് ഒരു വർഷമെടുക്കുന്നത്.
നിലവിൽ പെൻഷൻ പാസ്സായി കഴിഞ്ഞാൽ അപേക്ഷിക്കുന്ന മാസം മുതൽ പെൻഷൻ കൊടുക്കുന്നില്ലെന്ന് മാത്രമല്ല ബാക്കി വരുന്ന മാസങ്ങളിലെ പൈസ പല പ്രവാസികൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. മാസങ്ങളായി ലഭിക്കാത്ത 30000 ത്തിലധികം വരുന്ന തുക യോളം ഉള്ളവരും സർക്കാരിനോട് പല പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിട്ടില്ല.
എന്തെങ്കിലും കാരണവശാൽ ഒരു ദിവസം ചെറിയ തുക അടക്കാൻ ബാക്കിയായി പ്രവാസി പെൻഷന് അപേക്ഷ കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അവരുടെ പെൻഷൻ തന്നേ ഇല്ലാതായി പോകുന്ന അവസ്ഥയാനുള്ളത്. ആയത് കൊണ്ട് ഓരോ ആളുകൾക്കും അർഹതപ്പെട്ട മുഴുവൻ പെൻഷനും നൽകണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിർബന്ധമായും നൽകണമെന്നും
അത് പോലെ ഭാരിച്ച ഫൈൻ കൊണ്ടും ബുദ്ധിമുട്ടുന്നവർ നിരവധിയാണെന്നും ഫൈൻ പൂർണ്ണമായും എടുത്തു കളയണമെന്നും കെഎംസിസിവൈസ് പ്രസിഡന്റ് ഏ പി ഫൈസൽ പാറക്കൽ എം എൽ എ മുഖേന നിവേദനം നൽകി കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.


