
മനാമ: ബഹ്റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.


