മനാമ: ബഹ്റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. സഖീർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. ഇറാൻ്റെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് യോഗത്തിൽ രാജാവ് സ്വീകരിച്ചത്. മേഖലയിലെ വികസന ശ്രമങ്ങളെ തടസ്സപ്പെടുത്താനും അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക സൗഹൃദ നിയമങ്ങൾ ലംഘിക്കാനുമാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രതിരോധ ഘട്ടത്തിൽ ബഹ്റൈൻ കാണിച്ച സഹിഷ്ണുതയും കരുത്തും പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ നിലനിർത്തേണ്ടതും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു
- പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
- ഡോ. രാജു നാരായണസ്വാമി ഐഎഎസ്, KCA – BFC ഇന്ത്യൻ ടാലന്റ്സ്കാൻ 2026 ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ
- ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിത്തിളക്കം; അഞ്ച് ഇന്ത്യക്കാർക്ക് 19.5 ലക്ഷം ദിർഹം സമ്മാനം
- ഗോകുലം ഗോപാലന് ബഹ്റൈനിൽ സ്വീകരണമൊരുക്കി വടകര സഹൃദയവേദി
- കേസിലെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണി; യുവതിയിൽനിന്ന് പണവും ഐഫോണും തട്ടിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ
- ‘ജീവിത വിജയത്തിന് ഖുർആൻ’; ബഹ്റൈനിൽ കാമ്പയിനുമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ

