
കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സിഎംആർഎല്ലിന് തിരിച്ചടി. ഇ ഡി അന്വേഷണത്തിന് തൽക്കാലം അടിയന്തര സ്റ്റേ ഇല്ല എന്ന് ഹൈക്കോടതി. ഇതോടെ കേസിന്റെ വാദം പൂർത്തിയാകുന്നതുവരെ ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരനാണ് ഇ ഡിക്ക് വേണ്ടി ഹാജരായത്.

സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്രയാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. രണ്ട് വർഷത്തോളം പഴക്കമുള്ള കേസായതിനാൽ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചിരിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ മകൾ വീണാ വിജയനെതിരായ നടപടികൾ ഇ ഡി കടുപ്പിച്ചേക്കും.


