
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മുഹറഖ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള ഒ എൻ വി കുറുപ്പ് നഗറിൽ വെച്ച് നടന്നു.

ഏരിയ ജോയിന്റ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻ്റ് കോയിവിള മുഹമ്മദ് കുഞ്ഞു സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിമും സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ അജി അനിരുദ്ധൻ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ , ഏരിയ കോ-ഓർഡിനേറ്റർ ഷഹീൻ മഞ്ഞപ്പാറ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. പുതിയ പ്രസിഡൻ്റായി മുനീർ , സെക്രട്ടറിയായി ഷഫീഖ് ഇബ്രാഹിം , ട്രഷററായി അജി അനിരുദ്ധൻ , വൈസ് പ്രസിഡൻ്റായി അജൂബ് ഭദ്രൻ , ജോയിൻ്റ് സെക്രട്ടറിയായി നിധിൻ ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.

തുടർന്ന് കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സെക്രട്ടറി അനിൽകുമാർ ഏരിയ എക്സിക്യൂട്ടീവ് മെമ്പർമാരായ നിഹാസ് നസീർ, ബോബിമോൻ എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ ഭാരവാഹികൾക്ക് ആശംസകൾ ഏകി.


