
മനാമ: ബഹ്റൈനിൽ പൊതുജനങ്ങൾക്ക് NPRA അടിയന്തര സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സർവീസ് സെന്ററുകൾ വഴിയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ലഭ്യമാക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർക്ക് ഓരോ ഇടപാടിനും 10 ബഹ്റൈൻ ദിനാർ അധിക ഫീസ് നൽകി ഈ സേവനം തുടർന്നും പ്രയോജനപ്പെടുത്താം.

മുൻപ് ഈ ഫാസ്റ്റ് ട്രാക്ക് സേവനം പ്രധാന ആസ്ഥാനത്തുള്ള സർവീസ് സെന്ററിൽ മാത്രമായിരുന്നു. നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി സമർപ്പിച്ച നിർദ്ദേശത്തിന് കാബിനറ്റ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഈ ഭേദഗതി വരുത്തിയത്.


