
വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ഇറാന് യുദ്ധത്തെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്. യുദ്ധം തുടരുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനാണ് ട്രംപ് യുദ്ധം അവസാനിച്ചതായി അറിയിച്ചത്. ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡോണൾഡ് ട്രoപ് അറിയിച്ചു. “നമ്മളിപ്പോഴും ഇറാനുമായുള്ള യുദ്ധം തുടരുന്നത് ആണവായുധങ്ങളുടെ നിയന്ത്രണം ‘ഭ്രാന്തന്മാര്’ ഏറ്റെടുക്കുന്നത് കണ്ടുനില്‍ക്കാനാവാത്തതുകൊണ്ടാണ്” എന്നായിരുന്നു ഫ്ലോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.


