
ജിദ്ദ: സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ മറ്റുള്ള അംഗരാഷ്ട്രങ്ങളുടെ നേതാക്കളോടൊപ്പം ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.
ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്തു. ജി.സി.സി. നേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിലും രാജാവ് പങ്കെടുത്തു.


