
മനാമ: ഖത്തര്‍ എയര്‍വേയ്സ് മെയ് ഒന്നു മുതല്‍ വീണ്ടും ബഹ്റൈനിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തും.
ഏപ്രില്‍ 23ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബഹ്റൈന്‍, കോഴിക്കോട് സര്‍വീസുകളും പുനരാരംഭിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കായി ടിക്കറ്റ് മാറ്റ സൗകര്യം നല്‍കും. 2026 ഫെബ്രുവരി 28നും സെപ്തംബര്‍ 15നുമിടയിലുള്ള യാത്രകള്‍ക്കായി ഏപ്രില്‍ 30നോ അതിനു മുമ്പോ എടുത്ത ടിക്കറ്റുകള്‍ക്ക് ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി 2026 ഒക്ടോബര്‍ 31 വരെ സൗജന്യ തിയതിമാറ്റം അനുവദിക്കും.
പുതിയ വിവരങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ സന്ദര്‍ശിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.


