
മനാമ: ബഹ്റൈനില്‍ പള്ളിയെന്നു തെറ്റിദ്ധരിച്ച് പ്രാര്‍ത്ഥനയ്ക്കായി ഒരു വീട്ടില്‍ കയറിയയാളെ മര്‍ദിച്ച കേസില്‍ 60കാരനായ വീട്ടുടമ ഒരു വര്‍ഷം സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈ ക്രിമിനല്‍ കോടതി വിധിച്ചു.
വീട്ടില്‍ വന്നയാളുടെ കരണത്താണ് വീട്ടുടമ അടിച്ചത്. അടിയുടെ ശക്തിയില്‍ ഇയാളുടെ കര്‍ണപുടത്തിന് തകരാറ് സംഭവിച്ചിരുന്നു.


