
പാലക്കാട് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്രാവശ്യം നടക്കുന്നത്. പാലക്കാട് ജില്ലിൽ 12 നിയമസഭ മണ്ഡലങ്ങളാണുള്ളത്. പികെ ശശിയുടെ വിമത നീക്കവും പാലക്കാട് ഡീൽ ആരോപണവുമെല്ലാം ജില്ലിയലെ നിയമസഭ മണ്ഡലങ്ങളിൽ ചർച്ചയാകും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മേൽക്കൈയുള്ള ജില്ലയാണ് പാലക്കാട്. പരമ്പരാഗതമായി ഭൂരിഭാഗം മണ്ഡലങ്ങളിലും ഇടതുപക്ഷമാണ് വിജയിച്ചുവരുന്നത്. 2011- ൽ 12 മണ്ഡലങ്ങളിൽ എൽ ഡി എഫ് ഏഴിടത്ത് ജയിച്ചപ്പോൾ 2016- എണ്ണം കൂട്ടി, ഒമ്പത് മണ്ഡലങ്ങളായി. 2021-ൽ 10 സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്.
പാലക്കാട് ജില്ലയിലെ വിമത നീക്കം സിപിഎമ്മിന് ചെറിയ തോതിലെങ്കിലും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ സംഘടിപ്പിച്ച് ഇലക്ഷനിൽ സജീവമാകാനുള്ള നീക്കത്തിലാണ് ശശി പികെ ശശി എന്നാണ് പുറത്തുവരുന്നത്. പികെ ശശിക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ചാണ് സിപിഎം ഇതിനെ നേരിടുന്നത്. മാത്രമല്ല, യുഡിഎഫുമായി സഹകരിക്കാനുള്ള ശശിയുടെ നീക്കത്തിന്, ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളവർക്ക് ഭിന്നതയുണ്ടെന്നുള്ള തരത്തിലുളള പ്രചാരണവും ജില്ലയിൽ നടക്കുന്നുണ്ട്. പാലക്കാട് രാഹുൽ ഫാക്ടറും യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലൈഗികാധിക്രമ കേസിൽ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസ് പുറത്താക്കിയിരുന്നെങ്കിലും ഇപ്പോഴും എംഎൽഎ ആയി തുടരുന്നത് വെല്ലുവിളിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഇടതു തരംഗം തന്നയാണെങ്കിലും മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു എന്നതാണ് കോൺഗ്രസ് കേന്ദ്രങ്ങളിലെ പ്രതീക്ഷ. വന്‍ ഭൂരിപക്ഷം പുലര്‍ത്തുന്ന ഇടതുകേന്ദ്രങ്ങളില്‍ പോലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. എല്‍ഡിഎഫ് മാത്രം ഭരിച്ച ജില്ലാപഞ്ചായത്താണ് പാലക്കാട്ടേത്. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റില്‍ എല്‍ഡിഎഫും 12 സീറ്റില്‍ യുഡിഎഫും വിജയിച്ചു. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പില്‍ 30 ഡിവിഷനുകളില്‍ 27 എണ്ണത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.
ഏഴ് നഗരസഭകളില്‍ മൂന്നെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ഒരു നഗരസഭയില്‍ ബിജെപിയുമായിരുന്നു വിജയിച്ചത്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നീ നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും പട്ടാമ്പിയി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ തത്തമംഗലം എന്നീ നഗരസഭകൾ യുഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് കണ്ടത്. പാലക്കാട് സിപിഎം കോട്ടകൾ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുകൾ പലപ്പോഴും ഇടതുപക്ഷത്തിന് അനുകൂലമായാണ് നിന്നിട്ടുള്ളത്. ഇപ്രാവശ്യം പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് മത്സരം തന്നെ കാണാൻ കഴിയുമെന്നാണ് നിലവനിലെ സാഹചര്യത്തിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്.


