
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം റയാൻ റിക്കൽറ്റൻ ആകും മുംബൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ജസ്പ്രിത് ബുംറ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലില്ല.
ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണിങ് ബാറ്റർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. വാംഖഡെ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാണ് അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക.
മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധിർ, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ, എഎം ഗസൻഫർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : ഫിൻ അലൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, അങ്ക്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, രമൺദീപ് സിംഗ്, അനുകുൽ റോയ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി, വൈഭവ് അറോറ, ബ്ലെസിങ് മുസറബാനി.


