
മനാമ: ബഹ്റൈനില്‍ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 2,800 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ ഇയാളെ പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ഇത്തരം പദവികള്‍ വഹിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇയാള്‍ക്ക് കൈക്കൂലി നല്കിയ കുറ്റത്തിന് മറ്റൊരു അറബ് രാജ്യത്തെ പൗരനായ ബിസിനസുകാരന് കോടതി ഒരു വര്‍ഷം തടവും 2,800 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
2023ലാണ് കേസിനാസ്പദമായ സംഭവം. തന്റെ ബിസിനസുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ വേഗത്തിലാക്കാന്‍ ബിസിനസുകാരന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 2,800 ദിനാര്‍ കൈക്കൂലി നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


