
മനാമ: ഇറാനിയന്‍ ആക്രമണത്തിനെതിരായ സര്‍ക്കാര്‍ നടപടികളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈനിലെ 76 സംഘടനകള്‍. സാമൂഹിക, കായിക, സാംസ്കാരിക ക്ലബ്ബുകളും പൊതുസമൂഹ സംഘടനകളും ഇതിലുള്‍പ്പെടുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ അവര്‍ വിശ്വാസം ഉറപ്പിച്ചു പറഞ്ഞു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നു.
സിവിലിയന്‍ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്വകാര്യ സ്വത്തുക്കള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയന്‍ ആക്രമണങ്ങളെ സംഘടനകള്‍ അപലപിച്ചു, ആക്രമണത്തിനെതിരെ പ്രതികരിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) പ്രകടിപ്പിച്ച ജാഗ്രതയെയും വിപുലമായ പോരാട്ട സന്നദ്ധതയെയും അവര്‍ പ്രശംസിച്ചു.


