മനാമ: നാട്ടിലേക്ക് മടങ്ങുന്ന കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ആക്ടിങ് സെക്രട്ടറി അരുൺ പ്രകാശിന് എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി. ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ടി. സലിം ആശംസകൾ നേർന്നു.
അരുൺ പ്രകാശ് സംഘടനയ്ക്ക് വലിയ മുതൽക്കൂട്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നു.

