
തിരുവനന്തപുരം: കുംഭമേളയ്ക്ക് ആശംസകളുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. മനോഹരമായ സാംസ്കാരിക നവോത്ഥാനമാണ് തിരുനാവായയിലെ നിളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തവനൂര്‍-തിരുനാവായ മാഹാമാഘ മഹോത്സവത്തിന്റെ (മാമാങ്കം) പുനരുജ്ജീവന ആഘോഷങ്ങളില്‍ ആത്മീയമായി പങ്കുചേരാന്‍ സാധിക്കുന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. സാമൂതിരിമാരുടെ യുദ്ധവീര്യത്തിന്റെ ചരിത്രം മുതല്‍ ‘കേരളത്തിന്റെ കുംഭമേള’ എന്നറിയപ്പെടുന്ന ഇന്നത്തെ ആത്മീയ ചൈതന്യം വരെ, ഈ ഉത്സവം മനോഹരമായ ഒരു സാംസ്കാരിക നവോത്ഥാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകര്‍ക്കും ഭക്തജനങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ഉത്സവം നമ്മുടെ ഐതിഹാസികമായ ഭൂതകാലത്തെയും സൗഹാര്‍ദ്ദപരമായ ഭാവികാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറട്ടെ.


