കാസര്‍കോട്: സ്കൂളില്‍ ഷൂസ് ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിച്ച് കൈയൊടിച്ചു.
നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.
ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മുഖത്തടക്കം നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇവരെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ വീട്ടിലാണ്.
Trending
- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു

