മനാമ: ബഹ്റൈൻ സർവകലാശാല ആറ് പുതിയ ബിരുദാനന്തര കോഴ്സുകൾ കൂടി ആരംഭിച്ചു. ബഹ്റൈൻ സർവകലാശാലയുടെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് 4 പുതിയ കോഴ്സുകളും കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ 2 പുതിയ കോഴ്സുകളും ആരംഭിച്ചു.
മാസ്റ്റർ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആപ്ലിക്കേഷനുകൾ, മാസ്റ്റർ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് നെറ്റ്വർക്ക് എഞ്ചിനീയറിംഗ്, മാസ്റ്റർ ഇൻ റിന്യൂവബിൾ എനർജി എഞ്ചിനീയറിംഗ്, മാസ്റ്റർ ഓഫ് ആർക്കിടെക്ചർ എന്നീ കോഴ്സുകളാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചത്. മാസ്റ്റർ ഇൻ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ്, മാസ്റ്റർ ഇൻ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) എന്നീ കോഴ്സുകൾ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും ആരംഭിച്ചു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ബിരുദാനന്തര ബിരുദ പഠനങ്ങളിൽ നിലവിൽ വിവിധ വിഭാഗങ്ങളിലായി 47 കോഴ്സുകളാണുള്ളത്. 36 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ, ഒമ്പത് പിഎച്ച്ഡി പ്രോഗ്രാമുകൾ, എട്ട് ഫാക്കൽറ്റികളിലായി രണ്ട് ഹയർ ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെട്ടതാണ് ഈ 47 കോഴ്സുകൾ.
സമഗ്രവും സുസ്ഥിരവുമായ വികസനത്തിനും ഫലപ്രദമായ വിദ്യാഭ്യാസത്തിനും ഇത്തരത്തിലുള്ള കോഴ്സുകൾ ഇനിയും ആരംഭിക്കുമെന്നും ബഹ്റൈന്റെ 2030 സാമ്പത്തിക ദർശനത്തിന് അനുസൃതമായി ഗുണനിലവാരമുള്ള പരിപാടികൾ തുടർന്നും നൽകുമെന്ന് സർവകലാശാല വ്യക്തമാക്കി.