മനാമ: പലസ്തീൻ ജനതയെ സഹായിക്കാൻ മാനുഷിക സഹായ കാമ്പെയ്ൻ ആരംഭിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. അതിനായി സംഭാവനകൾ ശേഖരിക്കുന്നതിനായി ഔദ്യോഗിക ടെലിവിഷനിൽ വലിയ തോതിലുള്ള ജനകീയ കാമ്പയിൻ ആരംഭിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണിത്. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ബഹ്റൈൻ ദുരിതാശ്വാസ ട്രക്കുകൾ അയക്കുന്നത്.
ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മാനുഷിക സഹായം അയക്കുന്നത്. ബഹ്റൈൻ റിലീഫ് ട്രക്കുകളിൽ ടൺ കണക്കിന് മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിതരണങ്ങളാണ് ഗാസയിലേക്ക് അയക്കുന്നത്. ഇത് സഹായഹസ്തം നൽകുന്നതിൽ ബഹ്റൈന്റെ സജീവമായ പങ്ക് പ്രതിഫലിപ്പിക്കുന്നു.