മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതായി ബഹ്റൈൻ പാർലമെന്റ് അറിയിച്ചു. ഇസ്രായേലിലെ ബഹ്റൈൻ അംബാസഡറെ തിരിച്ചുവിളിച്ചതായും ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യത്ത് നിന്ന് മടങ്ങിയതായും പാർലമെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് ബഹ്റൈന്റെ ഈ തീരുമാനം. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്നും പാർലമെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. അബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് ബഹ്റൈൻ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.