മനാമ: പ്രഥമ ബഹ്റൈൻ സൈക്യാട്രി കോൺഫറൻസ് സമാപിച്ചു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസ്സൻ, സർക്കാർ ആശുപത്രികളുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ, സർക്കാർ ആശുപത്രി സിഇഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി എന്നിവർ പങ്കെടുത്തു.
സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷധികാരത്തിലാണ് കോൺഫറൻസ് നടന്നത്. ജിസിസി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയെട്ട് പ്രഭാഷകർ കോൺഫറൻസിൽ പങ്കെടുത്തു. മാനസികരോഗത്തെക്കുറിച്ചുള്ള 30-ലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഒക്ടോബർ 12, 13 തീയതികളിൽ ബഹ്റൈനിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് കോൺഫെറൻസ് നടന്നത്.