മനാമ: നവ ഭാരത് ബഹ്റൈൻ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം നവ ഭാരത് കേരള ഘടകം പ്രസിഡന്റ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടന്നു. സെപ്റ്റംബർ 27 ന് അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. മുഖ്യാഥിതി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ദീപം തെളിയിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. നവ ഭാരത് നാഷണൽ പ്രസിഡന്റ് അമർജിത് സിംഗ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഘടകം സെക്രട്ടറി ജയചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്തു.
നവ ഭാരത് രക്ഷാധികാരി പ്രദീപ്കുമാർ, നവ ഭാരത് നാഷണൽ ജനറൽ സെക്രട്ടറി രുചി ദുബെ, നവ ഭാരത് കേരള പ്രസിഡണ്ട് ശ്രീകാന്ത് എന്നിവർ ആശംസയും നവ ഭാരത് നാഷണൽ അസിസ്റ്റന്റ് സെക്രട്ടറി നിരഞ്ജൻ കുമാർ നന്ദിയും പറഞ്ഞു. നൂറോളം നവ ഭാരത് പ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടിക്കിടെ നവ ഭാരത് നിർമിച്ച “ബിന്ദി” എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്കും കലാപരിപാടികൾക്കും നവ ഭാരത് കേരള ഘടകം ഭാരവാഹികളായ സജി, ചന്ദ്രബാബു, ഓമനക്കുട്ടൻ, നൈനുദാസ്, സതീഷ്ബാബു, നിതിൻ എന്നിവർ നേതൃത്വം നൽകി.